കാനഡയിലെ ഒരു പാരലിമ്പിക് വനിതാ നീന്തൽ താരമാണ് കാതറീന റോക്‌സൺ.[1] 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പാരലിമ്പിക്‌സിൽ 100 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക് എസ്ബി 8 വിഭാഗത്തിൽ സ്വർണ്ണം നേടി.

Katarina Roxon
വ്യക്തിവിവരങ്ങൾ
ദേശീയതCanadian
ജനനം (1993-04-05) ഏപ്രിൽ 5, 1993  (31 വയസ്സ്)
Kippens, Newfoundland
Sport
കായികയിനംSwimming
StrokesMedley swimming, backstroke, breaststroke, freestyle
CoachLeonard Roxon

കുടുംബ ജീവിതം തിരുത്തുക

തിരുവനന്തപുരം ശ്രീകാര്യം ചാവടിമുക്ക് സ്വദേശി ജോർജ് ജോണിന്റെ മകൾ ലിസയുടെയും തമിഴ്‌നാട് വെല്ലൂർ സ്വദേശി അതനാസ്യസ് റോക്‌സൺ ദയാസിങ്ങിന്റെ മകൻ ലിയോനാർഡ് റോക്‌സന്റേയും മകളാണ്.[2] 1990ൽ കാനഡയിലേക്ക് കുടിയേറിയ ലിയോനാർഡ് -ലിസ ദമ്പതികൾക്ക് 1993 ഏപ്രിൽ അഞ്ചിനാണ് കാതറീൻ ജനിക്കുന്നത്.[3] കാതറീൻ ജന്മനാ ഇടത് കൈമുട്ടിന് താഴെ ഇല്ലാതെയാണ് ജനിച്ചത്. അഞ്ചാം വയസ്സിൽ നീന്തൽ പരിശീലനം ആരംഭിച്ചു. അച്ഛൻ ലിയോനാർഡ് റോക്‌സൺ തന്നെയാണ് പരിശീലകൻ.

നേട്ടങ്ങൾ തിരുത്തുക

  • 2008ൽ 15ആം വയസ്സിൽ ബീജിങ്ങിൽ നടന്ന പാരാലിമ്പിക്‌സ് ഗെയിംസിൽ പങ്കെടുത്തു. ഈ നേട്ടം കൈവരിച്ച ആദ്യത്തെ പ്രായം കുറഞ്ഞ കാനഡ നീന്തൽ താരമാണ് ഇവർ.[4]
  • 2015ൽ നടന്ന പാരപാൻ അമേരിക്കൻ ഗെയിംസിൽ 100മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്ക് നീന്തലിൽ ഒന്നാം സ്ഥാനം
  • 2015ൽ നടന്ന പാരപാൻ അമേരിക്കൻ ഗെയിംസിൽ 50 മീറ്റർ ഫ്രീസ്റ്റൈലിൽ രണ്ടാം സ്ഥാനം
  • 2015ൽ നടന്ന പാരപാൻ അമേരിക്കൻ ഗെയിംസിൽ 400 മീറ്റർ ഫ്രീസ്റ്റൈലിൽ രണ്ടാം സ്ഥാനം
  • 2015ൽ നടന്ന പാരപാൻ അമേരിക്കൻ ഗെയിംസിൽ 200 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ രണ്ടാം സ്ഥാനം *2015ൽ നടന്ന പാരപാൻ അമേരിക്കൻ ഗെയിംസിൽ 100 മീറ്റർ ഫ്രീസ്റ്റൈലിൽ മൂന്നാം സ്ഥാനം നേടി
  • 2015ൽ നടന്ന പാരപാൻ അമേരിക്കൻ ഗെയിംസിൽ 100മീറ്റർ ബാക്ക് സ്‌ട്രോക്കിൽ മൂന്നാം സ്ഥാനം
  • 2015ലെ ഐപിസി വേൾഡ് ചാംപ്യൻഷിപ്പിൽ 100മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിൽ മൂന്നാം സ്ഥാനം
  • 2014ൽ നടന്ന പാൻ പസഫിക് പാര സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ 100മീറ്റർ ബ്രെസ്റ്റ് സട്രോക്കിൽ ഒന്നാം സ്ഥാനം നേടി.
  • 2014ൽ നടന്ന പാൻ പസഫിക് പാര സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ വ്യക്തിഗത മെഡ്‌ലി വിഭാഗത്തിൽ 200 മീറ്ററിൽ രണ്ടാം സ്ഥാനം
  • 2014ൽ കോമ്മൺവെൽത്ത് ഗെയിംസിൽ 100മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്കിലും 200മീറ്റർ വ്യക്തിഗത മെഡ്‌ലിയിലും അഞ്ചാം സ്ഥാനം നേടി.[5]

അവലംബം തിരുത്തുക

  1. https://www.swimming.ca/en/swimmer/katarina-roxon/
  2. http://www.thehindu.com/news/national/a-golden-paralympians-vellore-connection/article9112708.ece
  3. http://g2014results.thecgf.com/athlete/cycling_road/1025542/katarina_roxon.html[പ്രവർത്തിക്കാത്ത കണ്ണി]
  4. http://g2014results.thecgf.com/athlete/cycling_road/1025542/katarina_roxon.html[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-17. Retrieved 2016-09-16.
"https://ml.wikipedia.org/w/index.php?title=കാതറീന_റോക്‌സൺ&oldid=3926750" എന്ന താളിൽനിന്ന് ശേഖരിച്ചത്