കളമശ്ശേരി നഗരസഭ

ഏറണാകുളം ജില്ലയിലെ നഗരസഭ


കേരളത്തിലെ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് കളമശ്ശേരി. കേരളത്തിലെ വിദ്യാഭ്യാസ, വ്യവസായ പ്രാധാന്യമുള്ള നഗരമാണിത്. വാമനപ്രതിഷ്ഠകൊണ്ട് പ്രസിദ്ധിയാർജ്ജിച്ച തൃക്കാക്കര ക്ഷേത്രം സ്ഥിതിചെയ്യുന്നത് കളമശ്ശേരി നഗരത്തിലാണ്.[2]

കളമശ്ശേരി പട്ടണം
ദേശീയപാത 544-നഗരഹൃദയം
ദേശീയപാത 544-നഗരഹൃദയം

ദേശീയപാത 544-നഗരഹൃദയം


കളമശ്ശേരി പട്ടണം
10°07′N 76°13′E / 10.11°N 76.22°E / 10.11; 76.22
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം 27 ച.കി.മിചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 63176 (പു:31953, സ്ത്രി:31223)
ജനസാന്ദ്രത 2013 [1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തൃക്കാക്കര ക്ഷേത്രം

പേരിനു പിന്നിൽ തിരുത്തുക

  • കളഭശേരി: നഗരാതിർത്തിയിലുള്ള ഒരു പ്രധാന ക്ഷേത്രമാണ് തൃക്കാക്കരക്ഷേത്രം. പണ്ടുകാലത്ത് തൃക്കാക്കര ക്ഷേത്രത്തിലെ ‍ ഉത്സവത്തിനായി കൊണ്ടു വന്നിരുന്ന ആനകളെ കൂട്ടമായി കെട്ടിയിരുന്നത് ഇവിടുത്തെ മൈതാനത്തായിരുന്നു. ആ പ്രദേശം കളഭശ്ശേരി എന്നു പറഞ്ഞുപോന്നിരുന്നു. പിന്നീട് കളഭശ്ശേരി രൂപാന്തരം സംഭവിച്ച് കളമശ്ശേരി ആയതായി കരുതുന്നു.[3]

ചരിത്രം തിരുത്തുക

1953 ആഗസ്ത് 15-നു നിലവിൽ വന്ന പഴയ ഞാലകം പഞ്ചായത്താണ് കളമശ്ശേരി പഞ്ചായത്തായും പിന്നീട് 1990 ഏപ്രിൽ 01 നു കളമശ്ശേരി മുനിസിപാലിറ്റിയായും നിലവിൽ വന്നത്.[3]


അതിരുകൾ തിരുത്തുക

  • വടക്ക് -- ഏലൂർ നഗരസഭ, ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്
  • കിഴക്ക് -- തൃക്കാക്കര നഗരസഭ, എടത്തല ഗ്രാമപഞ്ചായത്ത്
  • തെക്ക് -- കൊച്ചി കോർപറേഷൻ, തൃക്കാക്കര നഗരസഭ
  • പടിഞ്ഞാറ് -- കൊച്ചി കോർപറേഷൻ, ഏലൂർ നഗരസഭ

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

പ്രധാന വ്യവസായസ്ഥാപനങ്ങൾ തിരുത്തുക

  • എച്ച്.എം.ടി (HMT)
  • അപ്പോളോ ടയേഴ്സ്

അവലംബം തിരുത്തുക

  1. "Source : Census data 2001, കളമശ്ശേരി മുനിസിപാലിറ്റി". Archived from the original on 2011-07-21. Retrieved 2011-08-21.
  2. ജന്മഭൂമി തൃക്കാക്കര ക്ഷേത്രം കളമശ്ശേരിയിൽ
  3. 3.0 3.1 "കളമശ്ശേരി മുനിസിപാലിറ്റി - ചരിത്രം". Archived from the original on 2012-03-20. Retrieved 2011-08-21.


"https://ml.wikipedia.org/w/index.php?title=കളമശ്ശേരി_നഗരസഭ&oldid=3802823" എന്ന താളിൽനിന്ന് ശേഖരിച്ചത്