പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ എന്ന ഗ്രാമത്തിൽ നിലകൊള്ളുന്ന ഒരു ഭഗവതീക്ഷേത്രമാണ് കല്ലൂപ്പാറ ഭഗവതി ക്ഷേത്രം. ദാരിക നിഗ്രഹശേഷം അഭീഷ്ട വരദായിനി ആയി നിൽക്കുന്ന ഭദ്രകാളിയാണ് പ്രതിഷ്ഠ[1]. ശ്രീചക്രം മൂലബിംബമായ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം.

തിരുവല്ലയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഇവിടെ കുംഭമാസത്തിലെ രേവതി, അശ്വതി നാളുകളിൽ വേലകളി, പടയണി എന്നിവ അവതരിപ്പിച്ചുവരുന്നു.[2]