ഔട്ട്‌ലൈൻസ് ഓഫ് എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ്

ബ്രിട്ടീഷുകാരനായ എഫ്. സ്പ്രിംഗ് തയ്യാറാക്കിയ മലയാള വ്യാകരണ ഗ്രന്ഥമാണ് ഔട്ട്‌ലൈൻസ് ഓഫ് എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ് - Outlines of a Grammar of the Malayalim Language [1] 1839-ലാണ് ഈ പുസ്തകം സ്പ്രിങ് പ്രസിദ്ധീകരിച്ചത്. ഈസ്റ്റിന്ത്യാ കമ്പനിയിൽ ജോലി ചെയ്തിരുന്ന യൂറോപ്യൻ ഉദ്യോഗസ്ഥർക്കു മലയാളഭാഷാ സഹായിയായിട്ടാണ് ഈ ഗ്രന്ഥം രചിച്ചതെന്നു ചരിത്രരേഖകളിൽ പറയുന്നു. ഇംഗ്ലീഷിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ഔട്ട്‌ലൈൻസ് ഓഫ് എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ്
Outlines of a Grammar of the Malayalim Language
പ്രധാനതാൾ
കർത്താവ്എഫ്. സ്പ്രിംഗ്
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനിഘണ്ടു
പ്രസിദ്ധീകരിച്ച തിയതി
1839
ഏടുകൾ122

മലബാറിന്റെ ആസ്ഥാനമായിരുന്ന തലച്ചേരിത്തുക്കിടി എന്ന തലശേരിയിൽ കോളനി വാഴ്ച കാലഘട്ടത്തിൽ നാട്ടുരാജാക്കന്മാർ, പ്രമാണിമാർ, കമ്പനികാര്യക്കാരായ ഉദ്യോഗസ്ഥർ എന്നിവർ അയയ്ക്കുന്ന ഹർജികൾക്കു ഇംഗ്ളീഷ് കമ്പനി അധികാരികൾ നൽകുന്ന മറുപടികൾ മലയാളത്തിലാക്കി കൊടുത്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു എഫ്. സ്പ്രിംഗ് എന്നു കരുതപ്പെടുന്നു.

അവലംബം തിരുത്തുക

  1. കേരള ചരിത്രം . p. 399. {{cite book}}: |first= missing |last= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക