ഓർമ്മയ്ക്കായി

മലയാള ചലച്ചിത്രം
(ഓർമ്മക്കായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1982-ൽ ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർമ്മയ്ക്കായി. ജോൺപോൾ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഭരത് ഗോപി, മാധവി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മികച്ച നടൻ, മികച്ച നടി എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ഈ ചിത്രം നേടി.

ഓർമ്മയ്ക്കായി
ചിത്രത്തിലെ രംഗം
സംവിധാനംഭരതൻ
നിർമ്മാണംഇന്നസെന്റ്
ഡേവിഡ് കാച്ചപ്പിള്ളി
രചനജോൺപോൾ
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഗാനരചനമധു ആലപ്പുഴ
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംഎൻ.പി. സുരേഷ്
സ്റ്റുഡിയോപങ്കജ് മൂവി മേക്കേഴ്സ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി1982
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം തിരുത്തുക

ഫോട്ടോഗ്രാഫറും ശിൽപ്പിയുമായ നായകൻ ഊമയാണ്. ആംഗ്ലോ ഇന്ത്യൻ മോഡലായ സൂസന്ന ബലാൽക്കാരം ചെയ്യപ്പെട്ടതിനെത്തുടർന്ന് എല്ലാം തകർന്ന അവസ്ഥയിൽ നിൽക്കുമ്പോൾ ഫോട്ടോഗ്രാഫർ അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. പക്ഷേ, സൂസന്നയെ ബലാത്സഗം ചെയ്ത അക്രമി അവരുടെ ജീവിതത്തിലേക്ക് വീണ്ടും കടന്നുവരുന്നു. തുടർന്ന് നടക്കുന്ന സംഘട്ടനത്തിൽ നായകൻ കൊല്ലപ്പെടുന്നു. സൂസന്നയുടെ ജീവിതം വീണ്ടും ദുരന്തത്തിലേക്ക് വഴുതിവീഴുന്നു.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മധു ആലപ്പുഴ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "മൗനം പൊൻമണി തംബുരു മീട്ടി"  വാണി ജയറാം  
2. "ഹാപ്പി ക്രിസ്മസ്"  കൃഷ്ണചന്ദ്രൻ  

പുരസ്കാരങ്ങൾ തിരുത്തുക

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1982
  • മികച്ച രണ്ടാമത്തെ ചലച്ചിത്രം
  • മികച്ച നടൻ – ഭരത് ഗോപി
  • മികച്ച നടി – മാധവി
  • മികച്ച ഛായാഗ്രഹണം – വസന്ത് കുമാർ
  • മികച്ച ചിത്രസംയോജനം – എൻ.പി. സുരേഷ്
  • മികച്ച സംഗീതസംവിധാനം – ജോൺസൺ
  • മികച്ച കലാസംവിധാനം – ഭരതൻ

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓർമ്മയ്ക്കായി&oldid=2515006" എന്ന താളിൽനിന്ന് ശേഖരിച്ചത്