നിയമനിർമ്മാണ സഭയ്കുപകരം കാര്യനിർവ്വഹണ വിഭാഗം അഥവാ ഗവൺമെന്റ് നിർമ്മിക്കുന്ന നിയമങ്ങളെ ഓർഡിനൻസ് എന്ന് പറയുന്നു. നിയമനിർമ്മാണ സഭ അഥവാ പാർലമെന്റ് ഒഴികെയുള്ള സർകാർ ഘടകങ്ങൾക്ക് നിയമം നിർമ്മിക്കാനോ നടപിലാക്കനോ ഉള്ള അധികാരം പ്രത്യേകാധികാര വഴിയാണ് ഇത് സാദ്ധ്യമാക്കുന്നത്.


ഭരണഘടനയുടെ 123, 213 വകുപ്പുകളാണ് യഥാക്രമം പ്രസിണ്ടൻറിനും ഗവർണർക്കും ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരം നൽകുന്നത്. പാർലമെന്റിന് നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളിൽ പ്രസിണ്ടൻറിനും സംസ്ഥാന നിയമസഭകൾക്ക് അധികാരമുള്ള വിഷയങ്ങളിൽ ഗവർണർമാർക്കും ഓർഡിനൻസ് പുറപ്പെടുവിക്കാവുന്നതാണ് . പാർലമെൻറ്/ സംസ്ഥാന നിയമസഭ അവയുടെ അടുത്ത സമ്മേളനം തുടങ്ങി ആറ് ആഴ്ചക്കുള്ളിൽ ഇതിന് അംഗീകാരം നൽകിയിരിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു. അല്ലാത്ത പക്ഷം അത് അസാധുവായിത്തീരുന്നു.നിയമനിർമ്മാണ സഭകളുടെ സമ്മേളനം നടക്കുമ്പോൾ ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ പാടില്ല.

"https://ml.wikipedia.org/w/index.php?title=ഓർഡിനൻസ്&oldid=2841075" എന്ന താളിൽനിന്ന് ശേഖരിച്ചത്