മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വേയറാണ്‌ ഓപേറ മിനി. ജാവാ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ്‌ ഇതു പ്രവർത്തിക്കുന്നത്. ഓപെറ സെർവർ ഉപയോഗിച്ചു വെബ്സൈറ്റുകൾ "കംപ്രെസ്സ്" ചെയ്യുന്നതിനാൽ ഓപെറ മിനി വെബ്സൈറ്റുകൾ അതിവേഗം ലഭ്യമാക്കുന്നു.

ഓപ്പറ മിനി
ഓപ്പറ മിനി (വെബ്‌ ബ്രൗസർ) വിക്കിപീഡിയയുടെ ഇംഗ്ലീഷ്‌പതിപ്പിന്റെ പ്രധാന പേജ്.
വികസിപ്പിച്ചത്Opera Software
ആദ്യപതിപ്പ്August 10, 2005
ഭാഷC++, Java, Pike
പ്ലാറ്റ്‌ഫോംJava ME, Android, Windows Mobile, iOS, BlackBerry OS, UIQ3, Symbian
ലഭ്യമായ ഭാഷകൾVarious
തരംMobile browser
അനുമതിപത്രംProprietaryFreeware
വെബ്‌സൈറ്റ്www.opera.com/mini

ഭാഷാസൗകര്യം തിരുത്തുക

മൊബൈലിൽ മലയാളം വിക്കിപീഡിയയും മറ്റു മലയാളം വെബ് പേജുകളും വായിക്കാൻ ഏറ്റവും സൗകര്യപ്രദമായ മൊബൈൽ ബ്രൗസറാണ് ഓപ്പറ മിനി. കോൺഫിഡറേഷനിൽ ലാഗ്വേജ് കോംപ്ലക്സ് സക്രിപ്റ്റ് ആക്ടീവ് ചെയതാണ് ഇത് ലഭ്യമാവുക.

"https://ml.wikipedia.org/w/index.php?title=ഓപ്പറ_മിനി&oldid=3701960" എന്ന താളിൽനിന്ന് ശേഖരിച്ചത്