ഓഡ്രി ഡാൽട്ടൺ (ജനനം: 21 ജനുവരി 1934) ഒരു ഐറിഷ് ടെലിവിഷൻ, ചലച്ചിത്ര അഭിനേത്രിയാണ്.

ഓഡ്രി ഡാൽട്ടൺ
Dalton in Wagon Train, 1959
ജനനം (1934-01-21) 21 ജനുവരി 1934  (90 വയസ്സ്)
തൊഴിൽനടി
സജീവ കാലം1952–1978
ജീവിതപങ്കാളി(കൾ)ജയിംസ് എച്ച്. ബ്രൌൺ (1953–1977, divorced); 4 children
റോഡ് എഫ്. സൈമെൻസ് (1979–present)
കുട്ടികൾTara Anne (b. 1953)
Victoria Patricia (b. 1955)
James E. (b. 1957)
Richard P. (b. 1959)

ജീവിതരേഖ തിരുത്തുക

ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് വേണ്ടി പോരാടിയെങ്കിലും ഐറിഷ് റിപ്പബ്ലിക്കൻ ആർമിയിൽ ചേരുകയും ഐറിഷ് ആഭ്യന്തര യുദ്ധത്തിൽ ഉടമ്പടി അനുകൂല പക്ഷക്കാരനുമായിരുന്ന ഒരു ഐറിഷ് പട്ടാളക്കാരനും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന എമ്മെറ്റ് ഡാൽട്ടന്റെ (1898–1978)[1] പുത്രിയായി ഡബ്ലിനിലാണ് ഓഡ്രി ഡാൽട്ടൺ ജനിച്ചത്.

ഡബ്ലിനിലെ സേക്രഡ് ഹാർട്ട് കോൺവന്റിൽ വിദ്യാഭ്യാസം ചെയ്തു. കുടുംബം ലണ്ടനിലേക്ക് മാറിയശേഷം റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ടിൽ (RADA) അഭിനയം പഠിച്ചു. 1952 മാർച്ച് 17 ന് അവർ അമേരിക്കയിലേക്ക് താമസം മാറി.

1953-ൽ കാലിഫോർണിയയിലെ ലോസ് ആൾട്ടോസിലെ UCLA വിദ്യാർത്ഥിയും ബാസ്‌ക്കറ്റ്ബോൾ കളിക്കാരനും പിന്നീട് ടിവി എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയുമായ ജെയിംസ് എച്ച്. ബ്രൌണിനെ രഹസ്യമായി വിവാഹം കഴിച്ചു.[2] 1977 ൽ 25 വർഷത്തെ ദാമ്പത്യത്തിനുശേഷം തന്റെ നാല് കുട്ടികളുടെ പിതാവായ ബ്രൌണിനെ വിവാഹമോചനം ചെയ്യുകയും 1979 ൽ എഞ്ചിനീയറായ റോഡ് എഫ്. സിമെൻസിനെ വിവാഹം കഴിക്കുകയും ചെയ്തു.[3]

അഭിനയരംഗം (ടെവിവിഷൻ, സിനിമ എന്നിവ) തിരുത്തുക

അവലംബം തിരുത്തുക

  1. Bacon, James (18 May 1952). "Three Film 'Cinderellas' Search for Roast Potatoes". The Corpus Christi Caller-Times. Texas, Corpus Christi. Associated Press. p. 40. Retrieved 22 November 2017 – via Newspapers.com.  
  2. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഓഡ്രി ഡാൽട്ടൺ
  3. "Audrey Dalton – The Private Life and Times of Audrey Dalton. Audrey Dalton Pictures". glamourgirlsofthesilverscreen.com.
"https://ml.wikipedia.org/w/index.php?title=ഓഡ്രി_ഡാൽട്ടൺ&oldid=3465436" എന്ന താളിൽനിന്ന് ശേഖരിച്ചത്