ഓടയിൽ നിന്ന് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1965-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓടയിൽ നിന്ന്. കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. കെ എസ് സേതുമാധവൻ ഈ നോവലിന്റെ തമിഴ് പതിപ്പ് വായിച്ചാണ് കഥയിൽ ആകൃഷ്ടനായതും സിനിമ ചെയ്യണമെന്നുറച്ചതും.[1]

Odayil Ninnu
സംവിധാനംകെ എസ് സേതുമാധവൻ
നിർമ്മാണംപി രാമസ്വാമി
രചനപി. കേശവദേവ്
ആസ്പദമാക്കിയത്ഓടയിൽ നിന്ന്(നോവൽ)
by പി. കേശവദേവ്
അഭിനേതാക്കൾസത്യൻ,
പ്രേംനസീർ,
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ്മ
ഛായാഗ്രഹണംപി രാമസ്വാമി
സ്റ്റുഡിയോതിരുമുരുകൻ പിക്ചേർസ്
വിതരണംതിരുമുരുകൻ റിലീസ്
റിലീസിങ് തീയതി
  • മാർച്ച് 5, 1965 (1965-03-05)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ[2] തിരുത്തുക

  • രചന- വയലാർ
  • സംഗീതം- ദേവരാജൻ
  • അമ്പലക്കുളങ്ങര - പി ലീല
  • അമ്മേ അമ്മേ നമ്മുടെ -രേണുക
  • കാറ്റിൽ ഇളം കാറ്റിൽ- പി സുശീല
  • മാനത്തും ദൈവമില്ല - എ എം രാജ
  • മുറ്റത്തെ മുല്ലയിൽ -എസ് ജാനകി
  • മുറ്റത്തെ മുല്ലയിൽ (ശോകം)-സുശീല
  • ഓ റിക്ഷാവാലാ- മെഹബൂബ്
  • വണ്ടിക്കാരാ- യേശുദാസ്

അവലംബം തിരുത്തുക

യുറ്റ്യൂബിൽ ചലച്ചിത്രം കാണാം ഓടയിൽ നിന്ന്