ഓഗസ്റ്റ് ക്ലബ്ബ്

മലയാള ചലച്ചിത്രം

കെ.ബി. വേണുവിന്റെ സംവിധാനത്തിൽ റിമ കല്ലിങ്കൽ, മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓഗസ്റ്റ് ക്ലബ്ബ്. പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ആദ്യമായി രചന നിർവഹിച്ച ചിത്രമാണിത്.[3] അനന്തപത്മനാഭന്റെ വേനലിന്റെ കളനീക്കങ്ങൾ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മകൻ ഷോബി തിലകൻ, തിലകന് ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നു. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. വേനലിന്റെ കളനീക്കങ്ങൾ എന്നായിരുന്നു ആദ്യം ചിത്രത്തിനായി ഉദ്ദേശിച്ചിരുന്ന പേരെങ്കിലും പിന്നീട് ഓഗസ്റ്റ് ക്ലബ്ബ് എന്നാക്കിമാറ്റുകയായിരുന്നു.

ഓഗസ്റ്റ് ക്ലബ്ബ്
പോസ്റ്റർ
സംവിധാനംകെ.ബി. വേണു
നിർമ്മാണംവി.എസ്. അതീഷ്
രചനപി. അനന്തപത്മനാഭൻ
ആസ്പദമാക്കിയത്വേനലിന്റെ കളനീക്കങ്ങൾ
by അനന്തപത്മനാഭൻ
അഭിനേതാക്കൾ
സംഗീതംബെന്നറ്റ് വീത്‌രാഗ്
ഛായാഗ്രഹണംപ്രതാപ് പി. നായർ
ചിത്രസംയോജനംമനോജ് കണ്ണോത്ത്
സ്റ്റുഡിയോദർശിനി കൺസെപ്റ്റ്സ്
റിലീസിങ് തീയതി
  • ജൂലൈ 16, 2013 (2013-07-16)[2]
രാജ്യംഇന്ത്യ
സമയദൈർഘ്യം120 മിനിറ്റ്

സംഗീതം തിരുത്തുക

റഫീക്ക്‌ അഹമ്മദ് രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ബെന്നെറ്റ്‌-വീത്‌രാഗ് സംഗീതം നൽകിയിരിക്കുന്നു. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷോബി തിലകൻ, ശ്രേയ ഘോഷാൽ, ശ്രീനിവാസ്, സുജാത, ബെന്നറ്റ് വീത്‌രാഗ്, വിജയ് പ്രകാശ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

അണിയറ പ്രവർത്തകർ തിരുത്തുക

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "'വേനലിന്റെ കളനീക്കങ്ങൾ' പേര് മാറി ആഗസ്ത് ക്ലബായി". മാതൃഭൂമി. 2012 ജൂൺ 25. Archived from the original on 2013-08-16. Retrieved 2013 ഓഗസ്റ്റ് 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "Malayalam Friday: Govind Padmasurya's '72 Model' to battle 'August Club'" Archived 2013-06-20 at the Wayback Machine.. IBN Live. 26 April 2013. Retrieved 11 May 2013.
  3. "ഓഗസ്റ്റ്‌ ക്ലബ് വരുന്നു". മാധ്യമം. 2013 ജനുവരി 27. Archived from the original on 2013-08-16. Retrieved 2013 ഓഗസ്റ്റ് 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓഗസ്റ്റ്_ക്ലബ്ബ്&oldid=3774482" എന്ന താളിൽനിന്ന് ശേഖരിച്ചത്