ഹിമാലയ പർവ്വതനിരകളിൽ 6191 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗിരിശിഖരമാണ്‌ ഓം പർവ്വതം.ഇന്ത്യയിലെ ഉത്തർഖണ്ഡ് സംസ്ഥാനത്ത്‌, പിതോരഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പർവ്വത്ത്തിന്റെ അരികിലൂടെയാണ്‌ സിൻല പാസ്‌ കടന്നുപോകുന്നത്‌. ടിബറ്റിലെ കൈലാസപർവ്വതം പോലെതന്നെ ഹൈന്ദവർ പുണ്യസ്ഥാനമായി ഓം പർവ്വതത്തേയും കണക്കാക്കുന്നു. ഈ പർവ്വതത്തിൽ മഞ്ഞു പതിയ്ക്കുന്നത്‌ ഓം(ॐ) എന്ന അക്ഷരത്തിന്റെ ഏകദേശ ആകൃതിയിലായതിനാലാണ്‌ ഇതിനെ ഓം പർവ്വതം എന്ന് വിളിയ്ക്കാൻ കാരണം. ഓം പർവ്വതത്തിന്റെ അരികിലായിത്തന്നെ പാർവതീ തടാകം, ജോങ്ങ്‌ലിംഗ്‌ തടാകം എന്നീ രണ്ട്‌ തടാകങ്ങളും സ്ഥിതി ചെയ്യുന്നു. ഈ പർവ്വതത്തിന്‌ എതിർ വശത്തായി "പാർവ്വതീ മുഹാർ"(പാർവ്വതിയുടെ കിരീടം) എന്നറിയപ്പെടുന്ന മറ്റൊരു പർവ്വതം സ്ഥിതി ചെയ്യുന്നു. ഒരു ഇന്ത്യൻ-ബ്രിട്ടീഷ്‌ സംയുക്ത പർവ്വതാരോഹക സംഘമാണ്‌ ആദ്യമായി ഓം പർവ്വത ശിഖരത്തെ കീഴടക്കിയത്‌. ഹൈന്ദവർ ഈ പർവ്വതത്തെ പുണ്യസ്ഥാനമായി കണക്കാക്കുന്നതിനാൽ പർവ്വതാരോഹകർ 6000 മീറ്ററിനു മുകളിലേയ്ക്ക്‌ കയറാറില്ല.

ഓം പർവ്വതം
ഉയരം കൂടിയ പർവതം
Elevation6,191 m (20,312 ft) [1]
Coordinates30°11′56″N 81°02′05″E / 30.1988°N 81.0347°E / 30.1988; 81.0347
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംPithoragarh, Uttarakhand, India
Parent rangeEastern Kumaon Himalaya
Climbing
First ascentഒക്ടോബർ 8, 2004
പർവ്വതാരോഹകർ : ടിം വുഡ്‌വേഡ്,ജേസൺ ഹ്യുബർട്ട്, പോൾ സുകോവ്സ്കി, മാർട്ടിൻ വെൽ, Diarmid Hearns, ജാക്ക് പിയേർസ്, അമൻഡാ ജോർജ്ജ്, ആൻഡി പെർക്കിൻസ്[2]
Easiest routeSouthwest ridge: glacier/snow/rock climb (PD+/AD-)

കൈലാസ-മാനസസരോവര തീർത്ഥയാത്രയുടെ പാതയിൽ ലിപു ലേ(Lipu Lekh) പാസിനു താഴെ നഭിധാങ്ങിൽ(Nabhidhang) വച്ചുള്ള അവസാനത്തെ താവളത്തിൽ വച്ച്‌ ഓം പർവ്വതം ദൃശ്യമാവുന്നതാണ്‌. ആദികൈലാസയാത്രികർ പലപ്പോഴും ഓം പർവ്വതത്തിന്റെ ദർശനം ലഭിയ്ക്കാനായി പ്രധാന വഴിയിൽ നിന്നും മാറി സഞ്ചരിയ്ക്കാറുണ്ട്‌.

അവലംബം തിരുത്തുക

  1. The height of this peak is uncertain. Different references give 6,191 metres and 5,925 metres.
  2. American Alpine Journal, 2003, pp. 365-366. Available at AAJ Online (PDF)



"https://ml.wikipedia.org/w/index.php?title=ഓം_പർവ്വതം&oldid=3408535" എന്ന താളിൽനിന്ന് ശേഖരിച്ചത്