ഒറീസ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ഒറീസ (ചലച്ഛിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എം. പത്മകുമാർ സംവിധാനം ചെയ്ത, 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ഛിത്രമാണ് ഒറീസ[1]. ഉണ്ണി മുകുന്ദൻ, സനിക നമ്പ്യാർ, കനിഹ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നു[2]. ഹീര ഫിലിംസ് എന്ന ബാനറിൽ ചട്ടിക്കൽ മാധവൻ (എടപ്പാൾ) നിർമ്മിച്ച ചിത്രം സുനേയി (സനിക നമ്പ്യാർ) എന്ന ഒറിയപ്പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്[3]. ജി.എസ്. അനിൽ തിരക്കഥയെഴുതിയ ചിത്രത്തിൽ വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും രതീഷ് വേഗ സംഗീതവും ചെയ്തു[4]. 2013 മെയ് 17-നാണ് ചിത്രം പുറത്തിറങ്ങിയത്[5].

ഒറീസ
സംവിധാനംഎം. പത്മകുമാർ
നിർമ്മാണംചട്ടിക്കൽ മാധവൻ, എടപ്പാൾ
രചനഅനിൽ ജി.എസ്.
അഭിനേതാക്കൾഉണ്ണി മുകുന്ദൻ
സനിക നമ്പ്യാർ
സംഗീതംരതീഷ് വേഗ
ഛായാഗ്രഹണംവിനോദ് ഇല്ലമ്പള്ളി
വിതരണംഹീര ഫിലിംസ്
റിലീസിങ് തീയതി
  • മേയ് 17, 2013 (2013-05-17)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ആലങ്കോട് ലീലാകൃഷ്ണൻ, പ്രകാശ് മാരാർ, ശങ്കർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രതീഷ് വേഗ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "മേഘമേ.."  ഹരിചരൺ  
2. "പറയുമോ..."  രാഹുൽ നമ്പ്യാർ, തുളസി യതീന്ദ്രൻ  
3. "പിടയുക"  പി. ജയചന്ദ്രൻ  
4. "ജന്മാന്തരങ്ങളിൽ"  കാർത്തിക്  
5. "ജും തന"  ചിന്മയി  

അവലംബം തിരുത്തുക

  1. "സിനിമ". മലയാളം വാരിക. 2013 ഏപ്രിൽ 12. Retrieved 2013 ഒക്ടോബർ 31. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-22. Retrieved 2013-10-30.
  3. http://www.telegraphindia.com/1130503/jsp/odisha/story_16851012.jsp#.UY1KBLWSKVU
  4. http://www.thehindu.com/features/friday-review/trigger-for-romance/article4720651.ece
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-27. Retrieved 2013-10-30.
"https://ml.wikipedia.org/w/index.php?title=ഒറീസ_(ചലച്ചിത്രം)&oldid=4022383" എന്ന താളിൽനിന്ന് ശേഖരിച്ചത്