ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 15 വർഷത്തിലെ 288 (അധിവർഷത്തിൽ 289)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ തിരുത്തുക

  • 1582 - ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗ്രിഗോറിയൻ കലണ്ടർ നടപ്പിലാക്കി.
  • 1815 - നെപ്പോളിയൻ ബോണപ്പാർട്ടിനെ സെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തി.
  • 1878 - എഡിസൺ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറൽ ഇലക്ട്രിക്കൽസ്) പ്രവർത്തനമാരംഭിച്ചു.
  • 1917 - ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന കുറ്റത്തിന് ഡച്ച് നർത്തകി മാതാ ഹരിയെ വെടി വെച്ച് കൊന്നു.
  • 1932 - ടാറ്റ എയർലൈൻസ് (ഇപ്പോഴത്തെ എയർ ഇന്ത്യ) ആദ്യത്തെ വിമാന സർവീസ് ആരംഭിച്ചു.
  • 1990 - യു.എസ്.എസ്.ആർ. പ്രസിഡന്റ് മിഖായൽ ഗോർബച്ചേവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.


ജനനം തിരുത്തുക

  • 0070 - ബി.സി.ഇ. വെൽജിൽ (കവി)
  • 1542 - അക്‌ബർ ചക്രവർത്തിയുടെ ജന്മദിനം
  • 1608 - ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായിരുന്ന ഇവാഞ്ജലിസ്റ്റ ടോറിസെല്ലിയുടെ ജന്മദിനം
  • 1844 - ഫ്രെഡ്രിക് നീഷേ, ജർമ്മൻ തത്ത്വചിന്തകൻ.
  • 1931 - ഡോ. എ പി ജെ അബ്ദുൾ കലാം - (മുൻ ഇന്ത്യൻ രാഷ്ട്രപതി)
  • 1934 - പ്രസിദ്ധ പുല്ലാങ്കുഴൽ വിദഗ്ദ്ധനായ എൻ. രമണിയുടെ ജന്മദിനം.
  • 1942 - പെന്നി മാർഷൽ - (നടി).
  • 1946 - റിച്ചാർഡ് കാർ‌പെന്റർ (കമ്പോസർ)
  • 1949 - പ്രണോയ് റോയ്‌ (പത്രപ്രവർത്തകൻ, ടി വി അവതാരകൻ)
  • 1953 - ടിറ്റോ ജാൿസൺ (സംഗീതജ്ഞൻ)
  • 1957 - ചലച്ചിത്രസംവിധായക മീരാ നായരുടെ ജന്മദിനം.
  • 1959 - സാറാ ഫെർഗ്യൂസൺ (ഡച്ചസ് ഓഫ് യോർക്ക്)
  • 1959 - ടോഡ് സോളോൺ‌ഡ്‌സ് (സിനിമാ സംവിധായകൻ)

മരണം തിരുത്തുക

  • 1945 - പീറീ ലാവൽ (രാഷ്ട്രീയ നേതാവ്)
  • 1946 - ഹെർമാൻ ഗോറിങ്ങ് - (പട്ടാള നേതാവ്)
  • 1964 - കോൾ പോർട്ടർ - (കമ്പോസർ)
  • 1976 - കാർളോ ഗാംബിനോ - (ഗുണ്ടാത്തലവൻ)
  • 2001 -സംഗീതസംവിധായകൻ എ.ടി.ഉമ്മർ
  • 2020 - അക്കിത്തം അച്യുതൻ നമ്പൂതിരി

മറ്റു പ്രത്യേകതകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_15&oldid=3800259" എന്ന താളിൽനിന്ന് ശേഖരിച്ചത്