ഒക്ടാവിയ ഗ്രേസ് റിച്ചി ഇംഗ്ലണ്ട്

ഒരു കനേഡിയൻ വൈദ്യനും വോട്ടവകാശവാദിയുമായിരുന്നു ഒക്ടാവിയ ഗ്രേസ് റിച്ചി ഇംഗ്ലണ്ട് (16 ജനുവരി 1868 - 1 ഫെബ്രുവരി 1948) . 1891-ൽ ക്യൂബെക്കിൽ മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതയായി.

ഒക്ടാവിയ റിച്ചി
ജനനം
ഒക്ടാവിയ ഗ്രേസ് റിച്ചി

(1868-01-16)ജനുവരി 16, 1868
മോൺട്രിയൽ, കാനഡ
മരണംഫെബ്രുവരി 1, 1948(1948-02-01) (പ്രായം 80)
ദേശീയതകനേഡിയൻ
കലാലയംകിംഗ്സ്റ്റൺ വിമൻസ് മെഡിക്കൽ കോളേജ്
ബിഷപ്സ് കോളേജ്
തൊഴിൽഫിസിഷ്യൻ, സഫ്രജിസ്റ്റ്
ജീവിതപങ്കാളി(കൾ)
Frank Richardson England
(m. 1897)

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

തോമസ് വെസ്റ്റൺ റിച്ചിയുടെയും ജെസ്സി ടോറൻസ് ഫിഷറിന്റെയും മകളായി മോൺട്രിയലിലാണ് ഒക്ടാവിയ ഗ്രേസ് റിച്ചി ജനിച്ചത്. അവരുടെ അച്ഛൻ ഒരു അഭിഭാഷകനായിരുന്നു.[1] അവർ മോൺ‌ട്രിയൽ ഹൈസ്‌കൂൾ ഫോർ ഗേൾസിൽ പഠനത്തിന് ചേർന്നു. 1888-ൽ, അവർ മക്ഗിൽ സർവകലാശാലയിലെ ആദ്യത്തെ വനിതാ വാലിഡിക്റ്റോറിയനായിരുന്നു.[2] മക്ഗില്ലിലെ മെഡിക്കൽ സ്കൂളിൽ തുടരാൻ അവർ ആഗ്രഹിച്ചു. എന്നാൽ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു.[3] പകരം, അവർ കിംഗ്സ്റ്റൺ വിമൻസ് മെഡിക്കൽ കോളേജിൽ ചേർന്നു. തുടർന്ന് ബിഷപ്പ് കോളേജിലേക്ക് മാറ്റി. അവിടെ 1891-ൽ പഠനം പൂർത്തിയാക്കി. ക്യൂബെക്കിൽ മെഡിക്കൽ ബിരുദം നേടുന്ന ആദ്യ വനിതയായി.[4]

ബിഷപ്പ്‌സിലെ മെഡിക്കൽ വിദ്യാർത്ഥികളായിരിക്കെ, ഒക്ടാവിയ ഗ്രേസ് റിച്ചിയും മൗഡ് അബോട്ടും മെഡിക്കൽ അല്ലെങ്കിൽ മറ്റ് ഉന്നത ബിരുദങ്ങൾ തേടുന്ന മറ്റ് സ്ത്രീകൾക്ക് വേണ്ടി വാദിക്കാൻ അസോസിയേഷൻ ഫോർ പ്രൊഫഷണൽ എജ്യുക്കേഷൻ ഓഫ് വിമൻ എന്ന ഒരു സംഘടന രൂപീകരിച്ചു.[5]

അവലംബം തിരുത്തുക

  1. John Douglas Borthwick, History and Biographical Gazetteer of Montreal to the Year 1892 (John Lovell 1892): 484.
  2. Fred Dayton, "Honors Won by Women" Topeka State Journal (July 27, 1891): 3. via Newspapers.com 
  3. Joseph Hanaway and Richard L. Cruess, McGill Medicine: The Second Half Century, 1885-1936 (McGill Queens University Press 2006): 106. ISBN 9780773573161
  4. Margaret Gillett, "Octavia Grace Ritchie" The Canadian Encyclopedia (Historica Canada 2008, 2013).
  5. Christopher Nicholl, Bishop's University, 1843-1970 (McGill Queens University Press 1994): 336. ISBN 9780773511767