ഐറിന്യൂസ് റോസ്‌കോവ്‌സ്‌കി

ഒരു പോളിഷ് പ്രഭുവും പ്രൊഫസറും, ആധുനിക പോളിഷ് ഗൈനക്കോളജിയുടേയും ഒബ്‌സ്റ്റെട്രിക്‌സിന്റെയും സ്ഥാപകനും, അതുപോലെതന്നെ ഒരു മാനവികവാദിയും പ്രെനറ്റൽ മെഡിസിൻ മുൻഗാമിയും മിഡ്‌വൈഫുകളുടെ പിന്തുണക്കാരനുമായിരുന്നു ഐറിന്യൂസ് റോസ്‌കോവ്‌സ്‌കി (ജീവിതകാലം: 24 മാർച്ച് 1910 - 21 ഏപ്രിൽ 1996). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ട ഗൈനക്കോളജിസ്റ്റുകളിൽ ഒരാളായിരുന്നു അദ്ദേഹം.

ഐറിന്യൂസ് റോസ്‌കോവ്‌സ്‌കി
1970-കളിൽ റോസ്‌കോവ്‌സ്‌കി
ജനനം24 മാർച്ച് 1910
ലാപി, പോളണ്ട്
മരണം21 ഏപ്രിൽ 1996
വാർസോ, പോളണ്ട്
അന്ത്യ വിശ്രമംPowązki സെമിത്തേരി
ദേശീയതപോളിഷ്
പൗരത്വംപോളിഷ്
കലാലയംവാർസോ യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്
  • First in the world Laboratory of Experimental Embryology
  • Latzko-Tausig-Roszkowski (LTR) method
  • operatio crutiata method
പുരസ്കാരങ്ങൾ
Ogończyk – Coat of arms of Ireneusz Roszkowski

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ഫ്രാൻസിസ്‌സെക്ക്, നതാലിയ (മുമ്പ്, വ്‌നോറോവ്‌ക) ദമ്പതികളുടെ മൂത്ത മകനായി 1909 മാർച്ച് 24 ന്, ബിയാലിസ്റ്റോക്ക് മേഖലയിലെ ആപ്പിയിൽ, ദേശസ്‌നേഹികളും കുലീന പാരമ്പര്യമുള്ളതും ഒഗോൺസിക്ക് എന്ന പോളിഷ് കോട്ട് ഓഫ് ആംസ് നേടിയതുമായ ഒരു കുടുംബത്തിലാണ് ഐറിന്യൂസ് റോസ്‌കോവ്സ്കി ജനിച്ചത്. അദ്ദേഹത്തിന് കാസിമിയർസ്, സ്റ്റാനിസ്ലാവ്, ജോസെഫ് എന്നീ മൂന്ന് സഹോദരന്മാരും കൂടാതെ ജാദ്വിഗ, റെജീന, ഹന്ന എന്നീ മൂന്ന് സഹോദരിമാരമുണ്ടായിരുന്നു. ജനുവരിയിലെ പ്രക്ഷോഭത്തിൽ (1863) സജീവമായി പങ്കെടുത്തതിൻറെ പേരിൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹത്തിന്റെ അമ്മയുടെ മുത്തശ്ശിമാർ രണ്ടുപേരും പിന്നീടൊരിക്കലും മടങ്ങിവന്നില്ല. ഒരു വിമതനായിരുന്ന മുത്തച്ഛന്റെ സഹോദരൻ ജാൻ, മറ്റു വിമതൻമാരോടൊപ്പം ആദ്യം ഗ്ഡാൻസ്കിലേക്കും തുടർന്ന് അമേരിക്കയിലേക്കും പലായനം ചെയ്തു. വിദ്യാഭ്യാസം/പരിശീലനം, സ്വയം-വികസനം, ജോലി, പരസ്പര സഹായം എന്നിവയുടെ ആവശ്യകത അദ്ദേഹത്തിൻറെ കുടുംബത്തിനുള്ളിൽ നിലനിന്നിരുന്നു.

1928-ൽ അദ്ദേഹം ലോംസയിലെ തദേവൂസ് കോഷിയുസ്‌കോ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി. സ്കൗട്ടുകളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ഈ ഘട്ടത്തിലും അദ്ദേഹത്തിലെ സംഘടനാ കഴിവുകൾ പ്രകടമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ, യുവാക്കളുടെ വിദ്യാഭ്യാസത്തിൽ സ്കൗട്ടിംഗിന്റെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ച് ഊന്നിപ്പറഞ്ഞു.

വാർസോ സർവകലാശാലയിൽ നിയമ ഫാക്കൽറ്റിയിൽ പഠനം ആരംഭിച്ചു. ആദ്യ വർഷം വിജയിച്ച ശേഷം അദ്ദേഹം ഫാക്കൽറ്റി ഓഫ് മെഡിസിനിലേക്ക് ചുവടു മാറി.

അവലംബം തിരുത്തുക

  1. Zbigniew Słomko, In tribute to the wise man of Polish Obstetrics and Gynaecology Prof. Ireneusz Roszkowski on the day of his 80th birthday, "Ginekologia Polska", 1989, 60.
  2. Jadwiga Kuczyńska-Sicińska, Discussion with Prof. Ireneusz Roszkowski, "Ginekologia Polska, 1989, 60.
  3. Michał Troszyński, Zbigniew Słomko, Memories of Professor Ireneusz Roszkowski, Ginekologia Polska, 1997, 68.
  4. Joanna Bień, Farewell, Bulletin, "Nurses and Midwives", Warsaw 1996.
  5. Memories of Professor Ireneusz Roszkowski, Bulletin "Links", publisher of the Municipal Council of Wiązowna, 1999, Nr 165.
  6. A. Rybka, K. Stepan, Officer Promotions in Poland 1935 – 1939, Kraków 2003.
  7. Personnel File Number 31/160, Warsaw Medical University Archive.
  8. Family archive