എൻഡോമെട്രിയൽ ഇൻട്രാപിത്തീലിയൽ നിയോപ്ലാസിയ

എൻഡോമെട്രിയോയിഡ് എൻഡോമെട്രിയൽ അഡിനോകാർസിനോമ എന്ന അർബുദത്തിന് വിധേയമാകാൻ പോകുന്ന ഗർഭാശയപാളിയിൽ മുന്നേകൂട്ടിയുണ്ടാകുന്ന ഒരു മുറിവ് അഥവാ പരിക്കിനെയാണ് എൻഡോമെട്രിയൽ ഇൻട്രാപിത്തീലിയൽ നിയോപ്ലാസിയ (EIN- ഇ.ഐ.എൻ) എന്നറിയപ്പെടുന്നത്. ഗർഭപാത്രത്തിലെ ഗ്രന്ഥികളിൽ നിന്ന് ഉത്ഭവിക്കുന്ന അസാധാരണ എൻഡോമെട്രിയൽ കോശങ്ങളുടെ ഒരു ശേഖരമായാണ് ഇത് രൂപപ്പെടുന്നത്. കാലക്രമേണ ഈ കോശസഞ്ചയം ഗർഭാശയഅർബുദത്തിന്റെ ഏറ്റവും സാധാരണമായ രൂപമായ എൻഡോമെട്രിയോയ്ഡ് തരത്തിലുൾപ്പെടുന്ന എൻഡോമെട്രിയൽ അഡിനോകാർസിനോമയായി മാറുന്നു. [1]

രോഗചരിത്രം തിരുത്തുക

1990-കളിൽ ആരംഭിച്ച തന്മാത്രാപഠനം, കോശവിജ്ഞാനീയം(ഹിസ്റ്റോളജി), ക്ലിനിക്കൽപഠനം എന്നിവ വഴിയാണ് ഈ രോഗത്തിനിടയാക്കുന്ന ക്ഷതത്തെ കണ്ടെത്തിയത്. മുമ്പ് "എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ" എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു വലിയ സമ്മിശ്ര വിഭാഗത്തിന്റെ ഒരു ഉപവിഭാഗമാണ് ഈ ക്ഷതങ്ങൾ അഥവാ മുറിവുകൾ. 1994-ൽ ലോകാരോഗ്യ സംഘടന "എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ" വർഗ്ഗീകരണത്തിൽ ഉൾപ്പെടുത്തിയിരുന്ന രോഗത്തെ EIN ഡയഗ്നോസ്റ്റിക് സ്കീമ വഴി മാറ്റിസ്ഥാപിച്ചു. രോഗസവിശേഷതകൾ, ക്ലിനിക്കൽ മാനേജ്മെന്റ് അനുസൃതമായി ബെനൈൻ (ബെനിൻ എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ), പ്രീമാലിഗ്നന്റ് എന്നിങ്ങനെ എൻഡോമെട്രിയൽ ഇൻട്രാഎപിത്തീലിയൽ നിയോപ്ലാസിയയെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇ.ഐ.എൻ രോഗനിർണയം നടക്കുന്ന ശരാശരി പ്രായം ഏകദേശം 52 വയസാണ്. ഏകദേശം 61 വയസിലാണ് ഇത് അർബുദമായി തിരിച്ചറിയാൻ കഴിയൂ. അർബുദപുരോഗതിയുടെ സമയപരിധിയും സാധ്യതയും എല്ലാ സ്ത്രീകളിലും സ്ഥിരമല്ല. ഇതിനകം അർബുദം ബാധിച്ച സ്ത്രീകളിൽ ഇ.ഐ.എന്നുമായി ബന്ധപ്പെട്ട ചില കേസുകൾ ആദ്യം പ്രീമലിഗ്നന്റ് രോഗമായി കണ്ടുപിടിക്കപ്പെടുന്നു. അതേസമയം ഇതര ഇ.ഐ.എൻ പരിക്കുകൾ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ഒരിക്കലും അർബുദമാവുകയും ചെയ്യില്ല.

രോഗകാരണം തിരുത്തുക

എൻഡോമെട്രിയോയിഡ് തരം ഇ.ഐ.എൻ എൻഡോമെട്രിയൽ അർബുദമായി മാറുന്നുനതിനുള്ള അപകട ഘടകങ്ങളിൽ പ്രോജസ്റ്റിനുകൾ, പൊണ്ണത്തടി, പ്രമേഹം, പാരമ്പര്യ നോൺപോളിപോസിസ് വൻകുടൽ കാൻസർ പോലുള്ള അപൂർവ പാരമ്പര്യ അവസ്ഥകൾ എന്നിവ ഉൾപ്പെടുന്നു. ഗർഭനിരോധന ഗുളികകളുടെ (കുറഞ്ഞ ഡോസ് ഈസ്ട്രജൻ, പ്രോജസ്റ്റിൻ) ഉപയോഗം, ഗർഭനിരോധനത്തിനുള്ള ഇൻട്രാ ഗർഭാശയ ഉപകരണത്തിന്റെ മുൻകൂർ ഉപയോഗം എന്നിവ രോഗസംരക്ഷണ ഘടകങ്ങളിൽ ഉൾപ്പെടുന്നു.

അവലംബം തിരുത്തുക

  1. https://www.ncbi.nlm.nih.gov/pmc/articles/PMC7201377/#:~:text=Endometrial%20intraepithelial%20neoplasia%20(EIN)%2C,at%20the%20time%20of%20hysterectomy.