എറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ലയിലെ 11 ബ്ലോക്കു പഞ്ചായത്തുകളിൽപെട്ട ഒന്നാണ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്. ഏറ്റുമാനൂരിൽ കച്ചേരിക്കുന്ന് എന്നറിയപ്പെടുനന ഒരു കുന്നിൻ മുകളിലാണ് ബ്ലോക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം തിരുത്തുക

ഏകദേശം ഒന്നര നൂറ്റാണ്ടു പഴക്കമുളള കോടതിയോട് ചേർന്നാണ് ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. തുരുവാർപ്പ്, കുമരകം, അയ്മനം, നീണ്ടൂർ, അതിരമ്പുഴ, ആർപ്പൂക്കര ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ബ്ലോക്കു പഞ്ചായത്തിന്റെ അധികാര പരിധി. ലോക പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രവും ജീവിത കാലത്ത് ഒരു മനുഷ്യൻ കണ്ടിരിക്കേണ്ട സ്ഥലമായി ലോക ടൂറിസം രംഗത്തെ പല പ്രശസ്ത ഏജൻസികളും തിരഞ്ഞെടുത്തതുമായ [അവലംബം ആവശ്യമാണ്] കുമരകം ടൂറിസ്റ്റ് കേന്ദ്രം ഈ ബ്ലോക്ക് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബുക്കർ പ്രൈസ് മേടിയ അരുന്ദതീ റോയിയുടെ നോവലായ കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ (GOD OF SMZLL THINKS) എന്ന കൃതിയുടെ പശ്ചാത്തലവും ഈ ബേലോക്കു പഞ്ചായത്ത് പരിധിയിൽപ്പെട്ട അയ്മനം എന്ന സ്ഥലമാണ്.[അവലംബം ആവശ്യമാണ്] കോട്ടയം മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി തുടങ്ങിയവയും ഈ ബ്ലോക്കു പഞ്ചായത്ത് പരിധിയിലാണ്. ഇന്ത്യയുടെ അക്ഷര നഗരം എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തോട് തൊട്ടു ചേർന്നു കിടക്കുന്ന ഒരുപഗ്രഹ നഗരമായ ഏറ്റുമാനൂരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രവും അവിടുത്തെ ഏഴരപ്പൊന്നാനയും പ്രശസ്തമാണ്. ഇപ്പോൾ ഏറ്റുമാനൂർ ബ്ലോക്കു പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം ആദ്യ കാലത്ത് ആയുർവേദ പഠനശാല സ്ഥിതി ചെയ്തിരുന്നു എന്നു പറയപ്പെടുന്നു. അതിന്റെ ആവശ്യത്തിലേക്കായി രണ്ടര നൂറ്റാണ്ടു മുൻപ് നിർമിച്ച കിണറാണ് ഇന്നും ബ്ലോക്കാ ഓഫീസിലെ ആവശ്യങ്ങൾക്കായി ജലം നൽകിവരുന്നത്. ആയുർവേദ പഠനശാല നിന്നു പോയതോടെ ആദ്യം മജിസ്ട്രേറ്റ് കോടതിയും തുടർന്ന് ജനറൽ ആശുപത്രിയും ഇവിടെ പ്രവർത്തിച്ചിരുന്നു. ഈ ആശുപത്രി ഏറ്റുമാനൂർ പട്ടണത്തിലേക്ക് മാറിയതോടെ അത്രയും കാലം മാന്നാനത്ത് പ്രവർത്തിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഇവിടേക്ക് മാറ്റുകയും പുതിയ കെട്ടിടം ബ്ലോക്കിനായി നിർമിച്ച് 1969-ൽ അന്നത്തെ പഞ്ചായത്ത് മന്ത്രി ജനാബ് അവൌതർകുട്ടി നാഹ ഉദ്ഘാടനം നടത്തുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

അവലംബം തിരുത്തുക