എറിക്ക എലെനിയാക്ക്

അമേരിക്കന്‍ ചലചിത്ര നടന്‍

എറിക്ക എലെനിയാക്ക് (ജനനം: സെപ്റ്റംബർ 29, 1969) ഒരു അമേരിക്കൻ-കനേഡിയൻ അഭിനേത്രിയും പ്ലേബോയ്, പ്ലേമേറ്റ് മാഗസിനുകളുടെ മുൻ മോഡലായിരുന്ന വനിതയുമാണ്. ബേവാച്ച് എന്ന അമേരിക്കൻ നാടക പരമ്പരയിലെ ഷൗനി മക്ക്ലൈനിന്റെ കഥാപാത്രത്തിലൂടെയും അവർ പ്രശസ്തയാണ്. ഇ.റ്റി.: ദി എക്സ്ട്ര-ടെറസ്ട്രിയൽ (1982) എന്ന സിനിമയിലെ അപ്രധാന വേഷത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് 'ദ ബ്ലോബ്', 'അണ്ടർ സീജ്', 'ദ ബേവർലി ഹിൽബില്ലീസ്' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

എറിക്ക എലെനിയാക്ക്
എലെനിയാക്ക് കാലിഫോർണിയയിലെ, ലോസ് ആഞ്ചലസിൽ ഒക്ടോബർ 1, 2011.
ജനനം (1969-09-29) സെപ്റ്റംബർ 29, 1969  (54 വയസ്സ്)
ദേശീയതഅമേരിക്കൻ
തൊഴിൽനടി
സജീവ കാലം1982, 1988–present
Playboy centerfold appearance
July 1989
Preceded byTawnni Cable
Succeeded byGianna Amore
ജീവിതപങ്കാളി(കൾ)Philip Goglia (1998-98 div.)
പങ്കാളി(കൾ)Roch Daigle (2001-)
കുട്ടികൾഇൻഡിയാന്ന

ആദ്യകാലജീവിതം തിരുത്തുക

കാലിഫോർണിയിയിലെ ഗ്ലെൻഡെയിലിലാണ് എലെനിയാക്ക് ജനിച്ചത്.[1] നാലു പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങിയ ഒരു കുടുംബത്തിലെ ഏറ്റവും മൂത്ത കുട്ടിയായിരുന്നു അവർ. ആൽബെർട്ടയിലെ എഡ്മണ്ടണിൽ ജനിച്ച എറിക്കയുടെ പിതാവ് ഉക്രേനിയൻ വംശജനും മാതാവ് എസ്തോണിയൻ, ജർമൻ വംശജയുമായിരുന്നു. എലെനിയാക്കിന്റെ മാതാപിതാക്കൾ വിവാഹമോചിതരാണ്.[2] എലെനിയാക്ക് ലോസ് ആഞ്ചെലസിലെ വാൻ നൂയ്സ് ജൂനിയർ ഹൈസ്കൂളിൽ വിദ്യാഭ്യാസം നടത്തുകയും വാൻ നൂയ്സ് ഹൈസ്കൂളിൽനിന്നു ബരുദം നേടുകയും ചെയ്തു.

അവലംബം തിരുത്തുക

  1. "Erika Eleniak's Official Bio (archived)". Erika Eleniak's Official Site/archive.org. Archived from the original on March 20, 2012. Retrieved March 20, 2012. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. "Official FAQ (2013 archive)". Erika Eleniak's Official Site/archive.org. Archived from the original on April 20, 2013. Retrieved April 20, 2013. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=എറിക്ക_എലെനിയാക്ക്&oldid=3456187" എന്ന താളിൽനിന്ന് ശേഖരിച്ചത്