കേരളത്തിലെ പ്രശസ്തനായ ഒരു മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമാണ് എരഞ്ഞോളി മൂസ്സ. 1940 മാർച്ച് പതിനെട്ടിന് ജനനം[2]. മരണം 2019 മെയ് 6ന്[3]. കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ഇദ്ദേഹത്തിൻറെ നാട്. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം 'വലിയകത്ത് മൂസ' എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് [4]

എരഞ്ഞോളി മൂസ
എരഞ്ഞോളി മൂസ
ജനനം(1940-03-18)മാർച്ച് 18, 1940
മരണം2019 മേയ് 06
ദേശീയതഇന്ത്യൻ
തൊഴിൽമാപ്പിളപ്പാട്ട് ഗായകൻ ,മാപ്പിളപ്പാട്ട് രചയിതാവ്
അറിയപ്പെടുന്നത്മാപ്പിളപ്പാട്ട് ഗായകൻ[1]
ജീവിതപങ്കാളി(കൾ)കുഞ്ഞാമി
കുട്ടികൾനസീർ, നസീറ
നിസാർ
സാദിഖ്
സമീറ
സാജിദ

സംഗീത ജീവിതം തിരുത്തുക

അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. തലശ്ശേരി പെരുന്താറ്റിൽ ഗ്രാമീണ കലാസമിതിയിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

പുസ്തകം തിരുത്തുക

ജീവിതം പാടുന്ന ഗ്രാമഫോൺ (ആത്മകഥ)- ഡി സി ബുക്സ് [5] എരഞ്ഞോളി മൂസ പാട്ടിന്റെ പാട്ടാങ് - ലിപി ബുക്സ്

മരണം തിരുത്തുക

അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മൂസ, ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തലശ്ശേരി ഗോപാൽപേട്ടയിലെ വസതിയിലേക്ക് മാറ്റി. അവിടെവെച്ച് 2019 മെയ് 6ന് അന്തരിച്ചു. 79 വയസ്സായിരുന്നു അദ്ദേഹത്തിന്.

കബറടക്കം തിരുത്തുക

ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ മട്ടാമ്പ്രം പള്ളിയിൽ കബറടക്കി.


[6]

അവലംബം തിരുത്തുക

  1. "|മലയാളമനോരമ ഓൺലൈൻ-ശേഖരിച്ചത് 2015 സപ്തം9". Archived from the original on 2016-03-04. Retrieved 2015-09-09.
  2. http://malayalasangeetham.info/displayProfile.php?artist=Eranholi%20Moosa&category=singers
  3. "മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു".
  4. "| മാതൃഭൂമി ഓൺലൈൻ-ശേഖരണം 2015 സപ്തം 9". Archived from the original on 2012-02-07. Retrieved 2015-09-09.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-09-09.
  6. [1]

പുറം കണ്ണികൾ തിരുത്തുക

എരഞ്ഞോളി മൂസയുമായി സംഭാഷണം Archived 2016-03-05 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=എരഞ്ഞോളി_മൂസ&oldid=4082949" എന്ന താളിൽനിന്ന് ശേഖരിച്ചത്