ഒരു ഘാന സ്വദേശിയായ എഴുത്തുകാരിയും, നാടകരചയിതാവും, കവയിത്രിയും  നാടക സംവിധായികയുംഅയിരുന്നു എഫ്വാ സതർലാന്റ് (Efua Theodora Sutherland) (ജനനം-27 June 1924, മരണം-2 January 1996). ഫൊറൈവ (1962), എ‍ഡുഫ (1967), ദ മാരേജ് ഓഫ് അനൻസേവ (1975) തുടങ്ങിയ എഫ്വാ സതർലാന്റയുടെ നാടകങ്ങൾ വളരെ പ്രസിദ്ധമാണ്. ഘാന ഡ്രാമ സ്റ്റുഡിയോ,[1] ദ ഘാന സൊസൈറ്റി ഓഫ് റൈറ്റേഴ്സ്,[2] ദ ഘാന എക്സ്പെരിമെന്റൽ തീയേറ്റർ തുടങ്ങിയ സംഘടനകളുടെയെല്ലാം സ്ഥാപകയാണ് ഇവർ.[3] ആദ്യകാല നാടക രചയിതാവ്, നാടക സംവിധായിക എന്നനിലയിൽ എഫ്വായുടെ സ്വാധീനം ആധുനിക ഘാനേനിയൻ രംഗകല പടുത്തുയർത്തുന്നതിൽ  വളരെ വലുതാണ്.[4]

Efua Sutherland
ജനനം
Efua Theodora Morgue

(1924-06-27)27 ജൂൺ 1924
മരണം2 ജനുവരി 1996(1996-01-02) (പ്രായം 71)
ദേശീയതGhanaian
തൊഴിൽPlaywright-director, children's author, poet, broadcaster
അറിയപ്പെടുന്ന കൃതി
Foriwa (1962)
Edufa (1967)
The Marriage of Anansewa (1975)


ജീവിതം തിരുത്തുക

ഗോൾഡ് കോസ്റ്റിലെ (ഇപ്പോഴത്തെ ഘാന) കേപ് കോസ്റ്റിലാണ് എഫ്വാ സതർലാന്റ് ജനിച്ചത്. സെന്റ് മോണിക സ്കൂളിലും മാംപോങ് ട്രൈനിംഗ് കോളേജിലുമായി പഠനം പൂർത്തിയാക്കി.[5][6]ഉപരിപഠനം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ കീഴിലുള്ള ഹോമർടൺ കോളേജിലും ലണ്ടൻ സർവ്വകലാശാലയ്ക്കു കീഴിലുള്ള സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലും ആയിരുന്നു.

അവലംബം തിരുത്തുക

  1. Merriam Webster's Encyclopedia of Literature. Merriam-Webster. 1995-04-01. p. 1081. ISBN 0-87779-042-6.
  2. Moses Danquah, "Ghana, One Year Old: a First Independence Anniversary Review", Accra: Publicity Promotions, 1958.
  3. Thrash Murphy, Barbara (1 December 1998). Black Authors and Illustrators of Books for Children and Young Adults. Routledge (UK). ISBN 0-8153-2004-3.
  4. Margaret Busby, "Efua Sutherland", Daughters of Africa: An International Anthology of Words and Writings by Women of African Descent (1992), Vintage, 1993, p. 314.
  5. "Sutherland, Efua (1924–1996)", Women in World History: A Biographical Encyclopedia.
  6. "Sutherland, Efua (1924–1996)" Archived 2016-09-11 at the Wayback Machine., Dictionary of Women Worldwide: 25,000 Women Through the Ages, Gale, 2007.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എഫ്വാ_സതർലാന്റ്&oldid=3778775" എന്ന താളിൽനിന്ന് ശേഖരിച്ചത്