എന്നും നന്മകൾ

മലയാള ചലച്ചിത്രം

രഘുനാഥ് പലേരിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എന്നും നന്മകൾ .[1] [2] കൈതപ്രം ഗാനങ്ങൾ എഴുതി. ശ്രീനിവാസൻ, ശാന്തി കൃഷ്ണ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശാരി, ശരണ്യ, കെപിഎസി ലളിത, ഇന്നസെന്റ്, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗദീഷ്, മാമുക്കോയ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [3]

എന്നും നന്മകൾ
പ്രമാണം:Ennum-Nanmakal.jpg
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംപി വി ഗംഗാധരൻ
രചനരഘുനാഥ് പലേരി
തിരക്കഥരഘുനാഥ് പലേരി
സംഭാഷണംരഘുനാഥ് പലേരി
അഭിനേതാക്കൾജയറാം,
ശ്രീനിവാസൻ,
ശാന്തി കൃഷ്ണ,
ശാരി,
ശരണ്യ,
കെപിഎസി ലളിത
സംഗീതംജോൺസൺ
പശ്ചാത്തലസംഗീതംജോൺസൺ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ രാജഗോപാൽ
ബാനർഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്‌
വിതരണംകൽപ്പക ഫിലിംസ്
പരസ്യംഗായത്രി അശോകൻ
റിലീസിങ് തീയതി
  • 18 ജനുവരി 1991 (1991-01-18)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

കഥാംശം [4] തിരുത്തുക

കോഴിക്കോട് നഗരത്തിൽ ഓഫീസ് അസിസ്റ്റന്റാണ് രാധാദേവി. അവൾ തൊഴിൽ രഹിതനായ ശിവനുമായി പ്രണയത്തിലാണ്. ഇന്ദു, രമ എന്നീ രണ്ട് സുഹൃത്തുക്കളോടൊപ്പം പേയിംഗ് ഗസ്റ്റായി സത്യവതിയമ്മയുടെ വീട്ടിലേക്ക് രാധാദേവി മാറുന്നു. ഒരു ഹോട്ടലിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെ തലവനാണ് ഇന്ദു; ഒരു മാസികയുടെ അസോസിയേറ്റ് എഡിറ്ററായ രമ ഒരു ഫെമിനിസ്റ്റാണ്. ഒരു പെൺകുഞ്ഞുള്ള വിഭാര്യനായ ഡോ. അനിരുദ്ധനെ അവർ കണ്ടുമുട്ടുന്നു.

പ്രാദേശിക പോസ്റ്റുമാൻ ഉൽപലാക്ഷൻ, പ്രാദേശിക രാഷ്ട്രീയക്കാരനായ തോറ്റ എംഎൽഎ, കോമ്പൗണ്ടർ ഖാദർ എന്നിവരെല്ലാം ചേർന്ന് നിരവധി ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കുന്നു. അതിനിടെ, തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം ശിവൻ കഷ്ടപ്പെടുന്നു. അവന്റെ ആത്മാഭിമാനത്തെ അവന്റെ ഏടത്തിയമ്മ ദേവകിയും രാധയുടെ അമ്മാവനും ചോദ്യം ചെയ്യുന്നു.

തൊഴിലില്ലാത്തതിനാൽ രാധയുടെ അമ്മാവനും അമ്മയും ചേർന്ന് രാധയുമായി പിരിയാൻ ശിവൻ നിർബന്ധിതനാകുന്നതോടെ ഇതിവൃത്തം മുറുകുന്നു. പിന്നീട് രാധ ഡോക്ടർ അനിരുദ്ധന്റെ മകളുമായി അടുപ്പത്തിലാകുന്നു. കുട്ടിയോടുള്ള അവളുടെ വാത്സല്യം കണ്ട് ഡോ.അനിരുദ്ധൻ രാധാദേവിയൊഡു വിവാഹം അഭ്യർത്ഥിക്കുന്നു. അതിനിടെ, കൊൽക്കത്തയിലെ ഒരു കമ്പനിയിൽ തനിക്ക് ജോലി ലഭിച്ചുവെന്ന വാർത്തയുമായി ശിവൻ കോഴിക്കോട് രാധാദേവിയെ കാണാൻ വീണ്ടും വരുന്നു. ഹൃദയം തകർന്ന രാധാദേവി, താൻ അനിരുദ്ധനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായും ദിവസങ്ങൾക്കുള്ളിൽ ഒരു രജിസ്ട്രാർ ഓഫീസിൽ വിവാഹം നടക്കാൻ പോകുന്നതായും വെളിപ്പെടുത്തുന്നു. ശിവൻ ഇത് സ്വീകരിച്ച് വിവാഹത്തിന് വരാമെന്ന് വാഗ്ദാനം നൽകി യാത്രയായി. വിവാഹ ദിവസം, രാധയും ശിവനും തമ്മിലുള്ള ബന്ധവും അവരുടെ വേർപിരിയലിന് പിന്നിലെ കാരണങ്ങളും താൻ തിരിച്ചറിഞ്ഞുവെന്നും അന്ന് വിവാഹം കഴിക്കേണ്ടത് ഇരുവരും ആണെന്നും പ്രഖ്യാപിച്ച് അനിരുദ്ധൻ രാധാദേവിയെയും ശിവനെയും അത്ഭുതപ്പെടുത്തുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ രാധയുടെ അമ്മയെയും അമ്മാവനെയും അവിടെ വരാൻ പോലും അനിരുദ്ധൻ ഏർപ്പാട് ചെയ്തിരുന്നു. അനിരുദ്ധൻ കുട്ടിയുമായി പോകുന്നു. ശിവനും രാധയും വിവാഹിതരായി.

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 ശ്രീനിവാസൻ ഡോക്ടർ അനിരുദ്ധൻ
2 ശാന്തികൃഷ്ണ രാധാദേവി
3 ജയറാം ശിവൻ
4 ശാരി രമ
5 ശരണ്യ ഇന്ദു
6 കെ പി എ സി ലളിത സത്യവതി ടീച്ചർ
7 ഇന്നസെന്റ് തോറ്റ എം എൽ എ വിശ്വനാഥൻ
8 ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ബാലൻ
9 സുകുമാരി രാധയുടെ അമ്മ മേലേപ്പറമ്പിൽ ലക്ഷ്മിയമ്മ
10 ഫിലോമിന ഭൈരവി
11 മാമുക്കോയ കമ്പൗണ്ടർ ഖാദർ
12 ബോബി കൊട്ടാരക്കര രാമചന്ദ്രൻ
13 രാജൻ പാടൂർ കണ്ടക്ടർ
14 പറവൂർ ഭരതൻ വേലാണ്ടി
15 കൃഷ്ണൻകുട്ടി നായർ പഴനിയാണ്ടി
10 ജഗദീഷ് ഉൽപ്പലാക്ഷൻ
11 ശങ്കരാടി രാധയുടെ അമ്മാവൻ ഗോപിനാഥൻ നായർ
12 ഡോ.റോഷൻ ബിജ്ലി
13 തെസ്നി ഖാൻ ശാരദ
14 കാലടി ഓമന മേട്രൻ സരോജിനിയമ്മ
15 കനകലത ദേവകി
10 മാസ്റ്റർ സുരേഷ്
11 ജയരാജ് കോഴിക്കോട്
12 കൃഷ്ണക്കുറുപ്പ് എൻ ബി
13 ബേബി അശ്വതി
14 കെ ടി സി അബ്ദുള്ള
15 [[]]




ഗാനങ്ങൾ[6] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 താരാഗണങ്ങൾക്കു താഴെ യേശുദാസ്
2 കിലുകിലുക്കംപെട്ടി കെ.ജെ. യേശുദാസ്
3 ഏകാകിയായ് യേശുദാസ്
4 താരാഗണങ്ങൾക്കു താഴെ കെ.എസ്. ചിത്ര


അവലംബം തിരുത്തുക

  1. "എന്നും നന്മകൾ(1991)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "എന്നും നന്മകൾ(1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "Ennum Nanmakal".
  4. "എന്നും നന്മകൾ(1991)". സ്പൈസി ഒണിയൻ. Retrieved 2022-06-21.
  5. "എന്നും നന്മകൾ(1991)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  6. "എന്നും നന്മകൾ(1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ തിരുത്തുക

PpKCO0FgwPw

"https://ml.wikipedia.org/w/index.php?title=എന്നും_നന്മകൾ&oldid=3800530" എന്ന താളിൽനിന്ന് ശേഖരിച്ചത്