കോൺക്രീറ്റ് ഷെൽ സംവിധാനത്തിന്റെ ഉപജ്ഞാതാവായ സ്പാനിഷ് എൻജിനീയറും വാസ്തുശില്പിയുമാണു് എഡ്വർഡൊ ടൊറൊജ.

എഡ്വർഡൊ ടൊറൊജ
ടൊറൊജ
ജനനം1899
മരണം1961
ദേശീയതസ്പാനിഷ്
Work
Significant projectsTempul cable-stayed aqueduct
Significant advanceകോൺക്രീറ്റ് ഷെൽ ഘടനകൾ

ജീവിതരേഖ തിരുത്തുക

സ്പെയിനിലെ മാഡ്രിഡിൽ 1899 ആഗസ്റ്റ് 27നു് ജനിച്ചു. 1923ൽ ബിരുദമെടുത്തശേഷം ആദ്യം കോൺട്രാക്റ്ററായി പണി ആരംഭിച്ച ടൊറൊജ 1927ൽ കൺസൾറ്റിങ് എൻജിനീയറായി. ഷെൽ രൂപത്തിൽ കോൺക്രീറ്റ് കൊണ്ട് ഇദ്ദേഹം നിർമിച്ച (1933) പ്രഥമ വാസ്തുശില്പമാണ് അൾജിസിറാസിലെ 'മേൽക്കൂരയുള്ള വ്യാപാരസ്ഥലം' (covered market). സറുയേലയിലെ (മാഡ്രിഡ്) കുതിരപ്പന്തയ പാതയും സ്പ് ർസ് ഹാളും (1935) ഇദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ ഷെൽ സംവിധാനങ്ങളാണ്. ഇവ കൂടാതെ മാഡ്രിഡിലെ ജലസംഭരണി (1936), സമോറയിലെ എസ്ലായിലെ പാലം (1940), ബാർസിലോണയിലെ 'ല കോർറ്റ്സിലെ' സോക്കർ സ്റ്റേഡിയം, കാരകസിലെ തെച്ചിറ ക്ലബ്, എന്നിവയും ഇദ്ദേഹം നിർമിച്ചവയാണ്. ടൊറൊജയുടെ വാസ്തുശില്പ നിർമ്മാണ വൈഭവത്തിനും ഭാവനയ്ക്കും ഉദാഹരണങ്ങളാണ് സെരല്ലൊ, പോൺട് ദെ സുയെർട്ട് പള്ളികൾ. 1951ൽ 'ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൺസ്ട്രക്ഷൻ ആൻഡ് സിമെന്റ്' എന്ന സ്ഥാപനത്തിന് ടൊറൊജ രൂപം നൽകി. മാഡ്രിഡിൽ 1961 ജൂൺ 15നു് മരിക്കും വരെ ഇതിന്റെ ഡയറക്ടർ പദവി അലങ്കരിച്ചതും ടൊറൊജ തന്നെയാണു്.

ഗ്രന്ഥങ്ങൾ തിരുത്തുക

1958ൽ ഇദ്ദേഹം പ്രസിദ്ധീകരിച്ച "ഫിലോസഫി ഒഫ് സ്ട്രക്ചേഴ്സും", "ദ് സ്ട്രക്ചേഴ്സ് ഒഫ് എഡ്വർഡൊ ടൊറൊജ: അൻ ഓട്ടോബയോഗ്രഫി ഒഫ് എൻജിനീയറിങ് അക്കംപ്ലിഷ്മെന്റ്" എന്നിവ വാസ്തുശില്പ എൻജിനീയറിങ്ങ് രീതികളെ വിശദമാക്കുന്ന വിശിഷ്ട പഠനഗ്രന്ഥങ്ങളായി കരുതപ്പെടുന്നു.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എഡ്വർഡൊ ടൊറൊജ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എഡ്വർഡൊ_ടൊറൊജ&oldid=3607087" എന്ന താളിൽനിന്ന് ശേഖരിച്ചത്