ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ, നടി എന്നീ നിലകളിലൊക്കെ പ്രശസ്തയായ ഐസ്‍ലാൻറ്രിക് വംശജയായ ഒരു സ്വീഡിഷ്കലാകാരിയാണ് എഡ്ഡ കരിൻ ഹ്ജാർട്ടർഡൊട്ടിർ മഗ്നാസൺ(ജനനം 22 ആഗസ്റ്റ് 1984). എഡ്ഡ മഗ്നാസണിൻറേതായി മൂന്ന് ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. എഡ്ഡ മഗ്നാസൺ (2010), ഗുഡ്സ് (2011),  വുമൺ ട്രാവൽസ് എലോൺ (2014) എന്നിവയാണവ. 2013 ൽ “Monica Z - Musiken från filmen” എന്ന പേരിൽ ഒരു സൌണ്ട് ട്രാക്ക് ആൽബവും പുറത്തിറങ്ങിയിരുന്നു. “Waltz for Monica” എന്ന ആദ്യചിത്രത്തിൽ മോണിക്ക് സെറ്റെർലണ്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര അഭിനയത്തിലേയ്ക്കും പ്രവേശിച്ചു.

Edda Magnason
പശ്ചാത്തല വിവരങ്ങൾ
ജനനം (1984-08-22) 22 ഓഗസ്റ്റ് 1984  (39 വയസ്സ്)
Ystad, Sweden
വിഭാഗങ്ങൾPop, folk, classical, jazz
തൊഴിൽ(കൾ)Pianist, singer, singer-songwriter, music composer, music producer, film actress
ഉപകരണ(ങ്ങൾ)Piano, vocals, keyboards
വെബ്സൈറ്റ്www.eddamagnason.com

ആദ്യകാലജീവിതം തിരുത്തുക

മഗ്നാസൺ, സ്വീഡനിലെ വൈസ്റ്റാഡ് എന്ന ചെറു ഗ്രാമത്തിലാണ് ജനിച്ചത്. അവരുടെ പിതാവ് ഐസ്‍ലാൻറിലുള്ളയാളായിരുന്നു. മാതാപിതാക്കളുടെ ഏഴുമക്കളിലൊരാളായ മഗ്നാസൺ ചെറുപ്രായത്തിലേ പിയാനൊ അഭ്യസിക്കുകയും സ്വന്തമായി സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു പിയാനൊ വിദഗ്ദ്ധയാകണമെന്നുള്ളതായിരുന്നു ജീവിതാഭിലാഷം.[1] 16 വയസു പ്രായമുള്ളപ്പോൾ അവർ പോപ്പ് സംഗീതം ആധാരമാക്കി, ഇംഗ്ലീഷ് ഗാനങ്ങൾക്ക്  ഇലക്ട്രോണിക് സംഗീതം ചിട്ടപ്പടുത്തിയിരുന്നു. ഈ ഗാനങ്ങളിൽ ചിലത് സ്വീഡിഷ് ചിത്രമായ ഹോട്ട് ഡോഗിൽ (2002) ഉപയോഗിച്ചിരുന്നു.[2] 2004 ൽ സംഗീതമിശ്രണത്തിൽ ഉപരിപഠനം നടത്തുവാൻ ഗോട്ട്‍ലാൻറിലേയ്ക്കു പോകുകയും പഠനം പൂർത്തിയാക്കി സംഗീതരംഗത്ത് കൂടുതൽ ഇടപെടുന്നതിന് മാൽമോയിലേയ്ക്കു തിരിച്ചു വരികയും ചെയ്തു. ജാസ്, പോപ്, ഫോക് സോംഗ്സ് എന്നിവ സംയോജിപ്പിച്ച് സവിശേഷമായ ഒരു സംഗീത ശൈലി അവർ വികസിപ്പിച്ചെടുത്തു. 

അവലംബം തിരുത്തുക

  1. Short biography Caprice Records
  2. Hot Dog: IMDB list of full cast
"https://ml.wikipedia.org/w/index.php?title=എഡ്ഡ_മഗ്നാസൺ&oldid=3515809" എന്ന താളിൽനിന്ന് ശേഖരിച്ചത്