കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ കഥകളി കലാകാരനാണ് കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി (ജനനം : 1943).[1] ഇംഗ്ലീഷിലും മലയാളത്തിലും കഥകളിയെ സംബന്ധിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാമണ്ഡലം സംഘത്തോടൊപ്പവും ഒറ്റയ്ക്കും കേരളത്തിനു പുറത്തും സ്വദേശങ്ങളിലും കഥകളി അവതരിപ്പിച്ചു.

ജീവിതരേഖ തിരുത്തുക

മലപ്പുറം ജില്ലയിൽ കരിക്കാട് ദേശത്ത് മൂത്തേടത്ത് പാലിശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടേയും ദേവസേന അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു. ലാമണ്ഡലത്തിൽ കഥകളി വേഷം അഭ്യസിച്ചു. പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ, പദ്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ, കലാമണ്ഡലം പത്മനാഭൻ നായർ, പദ്മശ്രീ കലാമണ്ഡലം ഗോപി, വി.പി. രാമകൃഷ്ണൻ എന്നിവരുടെ ശിഷ്യനാണ്. കുമ്മിണി വാസുദേവൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ ഇളയത്, കിള്ളിമംഗലം വാസുദേവൻ നമ്പൂതിരി എന്നിവരുടെ കീഴിൽ സാഹിത്യം അഭ്യസിച്ചു. 1968-ൽ കലാമണ്ഡലത്തിൽ അധ്യാപകനായി ചേർന്നു. 1998-ൽ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. ഇപ്പോൾ കലാമണ്ഡലം കല്പിത സർവകലാശാലയുടെ പി.ജി. വിഭാഗം കോ-ഓർഡിനേറ്ററാണ്. അമേരിക്കയിലെ യുസിഎഎൽ, വിസ്‌കോൺസൺ സർവകലാശാലകളിൽ വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. അമേരിക്കയിൽ പ്രശസ്ത നാടകസംവിധായകരായ യൂജിനിയോ ബാർബ, ഫിലിപ്പ് സറില്ലി തുടങ്ങിയവരുമായി ചേർന്ന് നാടകപ്രവർത്തനങ്ങളും നടത്തുകയുണ്ടായി. ശാകുന്തളം, രാമായണം, വടക്കൻപാട്ടുകൾ എന്നിവയെ ആധാരമാക്കിയാണ് നാടകരചനയും അവതരണവും നിർവഹിച്ചത്. [2]

കൃതികൾ തിരുത്തുക

  • “കഥകളിയുടെ രംഗപാഠചരിത്രം” (കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടുമായി ചേർന്ന് )

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം (2013)[3]

അവലംബം തിരുത്തുക

  1. "എം.പി.എസ്. നമ്പൂതിരിക്ക് കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്". മാതൃഭൂമി. 25 Nov 2013. Archived from the original on 2013-11-26. Retrieved 2013 ഡിസംബർ 26. {{cite news}}: Check date values in: |accessdate= (help)
  2. "മ്പൂതിരി, എം.പി.എസ്. (1943 - )". സർവവിജ്ഞാനകോശം. Retrieved 2013 ഡിസംബർ 26. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. http://pib.nic.in/newsite/PrintRelease.aspx?relid=100813
"https://ml.wikipedia.org/w/index.php?title=എം.പി.എസ്._നമ്പൂതിരി&oldid=3827792" എന്ന താളിൽനിന്ന് ശേഖരിച്ചത്