സംവാദ താളിന്റെ
പഴയ ലക്കങ്ങൾ
സംവാദ നിലവറ

തെളിവില്ലാത്ത ലേഖനങ്ങൾ തിരുത്തുക

പ്രിയ മൻ ജിത് ചേട്ടാ, എയ്ഡ് ലേഖനം ഞാ‍ൻ തുടങ്ങിയതാണ്.Illustrated Human Encyclopedia,Ginnuss Encuclopedia മുതലായ ഗ്രന്ഥങ്ങൾ റെഫർ ചെയ്തിട്ടാണ് മുഖ്യവിവരങ്ങൾ ചേർത്തിരിക്കുന്നത്.മാത്രവുമല്ല.ഞാൻ കേരളത്തിലെ മിക്ക മെഡിക്കൽ കോളേജിലും കേരള സ്റ്റേറ്റ് ഫാർമസി കൌൺസിലിനുവേണ്ടി അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഇവ തെളിവില്ലാത്ത ലേഖനങ്ങൾ ആണെന്ന് പറഞ്ഞപ്പോൾ തികച്ചും മാനസികമായ ബുദ്ധിമുട്ട് ഉണ്ട്.ഈ ലേഖനം കാൽ ഭാഗമെ ആയിട്ടുള്ളൂ.

REGARDS,

JIGESH

ചിത്രങ്ങൾ തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലെ ചിത്രങ്ങൾ മലയാളം വിക്കിയിൽ ഉപയോഗിക്കുന്നതിൽ എങ്കിലും പ്രശ്നങ്ങളുണ്ടോ?എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? --Jigesh 07:50, 5 നവംബർ 2006 (UTC)Reply

ചിത്രങ്ങളുടെ കോപ്പിറൈറ്റുകളെ കുറിച്ച്.. തിരുത്തുക

മഞ്ജിത്ത്,

ഈ ചിത്രം കാണുക,

http://en.wikipedia.org/wiki/Image:Vijayan.jpg

ഇത് ഹിന്ദു ദിനപ്പത്രത്തിൽ നിന്നും എടുത്ത് ഫെയർ യൂസ് എന്ന അമേരിക്കൻ കോപിറൈറ്റ് നിയമ പ്രകാരം അപ്‌ലോഡ് ചെയ്തതാണ്.. (http://en.wikipedia.org/wiki/Fair_use) ഞാൻ അപ്‌ലോഡ് ചെയ്ത പല ചിത്രങ്ങളും ഹിന്ദു ഇമേജ് ആർകൈവ്സ്, നിയമസഭ.ഓർഗ്ഗ്, മുട്ടത്തുവർക്കി.കോം, ഈഴവ.കോം, ഇങ്ങനെ ഉള്ള സോഴ്സുകളിൽ നിന്നുമാണ്.. പിന്നെ കുറെ എണ്ണം ഗൂഗിൾ ഇമേജ് സെർച്ചിൽ നിന്നും.. ഇതിൽ കുറെ എണ്ണം ഞാൻ ഫെയർ യൂസ് എന്ന് മാർക്ക് ചെയ്യാമോ? അതോ ഇവ എല്ലാം തന്നെ നീക്കം ചെയ്യണോ?

Sorry for nagging :-) Just trying my best not to delete the pictures I uploaded..

Simynazareth 05:41, 6 നവംബർ 2006 (UTC)simynazarethReply

Thank You തിരുത്തുക

Thanks for your support. Was busy for a few months. Now back to wikifying days.. :) Sushen 07:00, 7 നവംബർ 2006 (UTC)Reply

ഏകദേശം പൂർത്തിയായ ലേഖനങ്ങളെ കുറിച്ച് തിരുത്തുക

മഞ്ജിത്ത്,

ഏകദേശം പൂർത്തിയായ ലേഖനം എന്ന് ഒരു ലേഖനത്തെ എങ്ങനെയാണ് തരം തിരിക്കുക.. ലേഖനങ്ങളെ അവയുടെ ഉള്ളടക്കം അനുസരിച്ച് അങ്ങനെ വേർതിരിക്കുവാൻ വല്ല മാർഗ്ഗവും ഉണ്ടോ? അതുപോലെ തന്നെ ‘പീർ റിവ്യൂ’ മലയാളം വിക്കിപീഡിയയിലും വേണ്ടെ?

Simynazareth 04:25, 8 നവംബർ 2006 (UTC)simynazarethReply

ഇൻറർനെറ്റ് -ഇന്റർനെറ്റ് തിരുത്തുക

പ്രിയ മൻജിത്,

ദയവായി ക്ഷമിക്കുക.ഒരു എടുത്തുച്ചാട്ടത്തിൻറെ ഫലമായിരിക്കാം ഈ തെറ്റ്.എന്തായാലും ഒരു നവാഗതൻറെ തെറ്റായി മാപ്പാക്കണമെന്ന് അപേക്ഷിക്കുന്നു. താഴെയുള്ള ലിങ്ക് ശ്രദ്ധിക്കൂ.ഞാൻ കാണുന്നത് ഇങ്ങനെയാണ്.അതുകൊണ്ടാണ് മാറ്റിയത്.

[1]

ഞാൻ ഏകദ്ദേശം 20ന് അടുത്ത് മലയാളം യുണീകോഡ് ഫോണ്ട് ഉപയോഗിക്കുന്നുണ്ട്.അതിൽ വിൻഡോസ് xp 2 എഡിഷന് കിട്ടുന്ന കാർത്തിക എന്ന ഫോണ്ടാണ് ഉപയോഗിക്കുന്നത്.ഈ ഫൊണ്ട് വളരെ നന്നായി വർക്ക് ചെയ്യുന്നുണ്ട്. കീമാനാണ് html editing ന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ.മൊസില്ല ഫയർ ഫോക്സ് ഉപയോഗിക്കാറുണ്ട്,പക്ഷെ IE 7.0.5346.5 ആണ് കൂടുതൽ വൃത്തിയും കുറ്റമറ്റതും.

ദയവായി വീണ്ടും തെറ്റുകൾ തിരുത്താനും ഉപദ്ദേശിക്കാനും കൂടെയുണ്ടാകുമല്ലോ.

ജിഗേഷ്--Jigesh 15:47, 8 നവംബർ 2006 (UTC)Reply

ക്ഷമിക്കൂ തിരുത്തുക

തെറ്റു പറ്റിപ്പോയി. ഇംഗ്ലീഷ്‌ വിക്കിപീഡിയയിലേതു പോലെ ഇനീഷ്യലുകൾക്കിടയിൽ സ്പേസ്‌ ഉണ്ടാകുമെന്നാണ്‌ കരുതിയത്‌. ദയവായി ഞാൻ എഴുതിയ പേജ്‌ ഡിലീറ്റ്‌ ചെയ്യാമോ ?

സുഷേണൻ 06:31, 9 നവംബർ 2006 (UTC)Reply

തിരഞ്ഞെടുത്ത ലേഖനം തിരുത്തുക

മഞ്ജിത്,

ഇംഗ്ലീഷ് വിക്കിയിലെ പ്രധാന പേജിൽ തിരഞ്ഞെടുത്ത ലേഖനത്തിന്റെ ചുവട്ടിൽ താഴെ ഇവയും കാണുന്നു.

Recently featured: Salvador Dalí – Spyware – Leonhard Euler

Archive – By email – More featured articles..

നമുക്കും ഇത് കൊടുത്തുകൂടെ?

Simynazareth 08:50, 14 നവംബർ 2006 (UTC)simynazarethReply

തൃശ്ശൂർ ജില്ല പ്രശ്നം തിരുത്തുക

ചാലക്കുടി എന്ന പേജിന്റെ അപ്ഡേഷൻ നടത്തുന്നതിനിടയിൽ വന്ന പ്രശ്നമാണ് ചൂണ്ടിക്കാണിക്കുന്നത്.

മേൽപ്പറഞ്ഞ പേജിലെ ടെമ്പ്ലേറ്റിൽ ജില്ലയുടെ പേര് ഇല്ലാതിരുന്നതിനാൽ, ജില്ല ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ടെമ്പ്ലേറ്റ്‌ ഞാൻ നിർമ്മിച്ചു. (നേരത്തെ ഉണ്ടായിരുന്ന ടെമ്പ്ലേറ്റിൽ മാറ്റം വരുത്തിയാണ് ഇത് ചെയ്തത്). പുതിയ ടെമ്പ്ലേറ്റിന്റെ പേര് Indiancities-ml.

കോഡ്:

| style="border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"| ജില്ല |style="border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"| [[{{{ജില്ല}}} ജില്ല|{{{ജില്ല}}}]] |-


അതാത് ജില്ലയുടെ പേജിലേക്ക് ലിങ്ക് ചെയ്യാനായിരുന്നു ശ്രമം. ഈ ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി, അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു. അങ്കമാലിയിൽ നിന്ന് എറണാകുളം ജില്ലയുടെ പേജിലേക്ക് പോകുന്നുണ്ടെങ്കിലും, ചാലക്കുടിയിൽ നിന്നും തൃശൂർ ജില്ലയുടെ പേജിലേക്ക് പോകുന്നില്ല.

ഇപ്പോൾ #REDIRECT ഉപയോഗിച്ചാണ് ഈ പ്രശ്നം ഞാൻ പരിഹരിച്ചത്


താങ്കളുടെ ശ്രദ്ധയും സഹായവും ക്ഷണിക്കുന്നു.

Vssun 09:43, 23 നവംബർ 2006 (UTC)Reply

തുടർച്ച തിരുത്തുക

മുകളിൽ പറഞ്ഞ പ്രശ്നം താങ്കൾ മാറ്റിയതായി കണ്ടു. എങ്ങനെയാണിത് ചെയ്തതെന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഞാൻ മാറ്റങ്ങൾ നോക്കിയിട്ട് ഒന്നും കാണാൻ പറ്റുന്നില്ല. എന്റെ ബ്രൌസറിന്റെ കുഴപ്പമാണോ?

ന്റ-ന്റ പ്രശ്നം എനിക്കും ഉണ്ട് അതും എങ്ങനെ മാറ്റും എന്നറിഞ്ഞാൽ കൊള്ളാം

Vssun 20:01, 23 നവംബർ 2006 (UTC)Reply

ഞാൻ ഉപയോഗിക്കുന്നത് IE 6 ബ്രൌസർ ആണ്. രചന, അഞ്ചലി പഴയ ലിപി മുതലായ ഫോണ്ടുകൾ എന്റെ കമ്പ്യൂട്ടറിൽ ഇട്ടിട്ടുണ്ട്. ഇതിൽ ഏത് ഫോണ്ട് ആണ് ബ്രൌസർ ഉപയോഗിക്കുന്നത് എന്ന് എങ്ങനെ അറിയാൻ സാധിക്കും? Vssun 20:12, 23 നവംബർ 2006 (UTC)Reply


വളരെ നന്ദി മഞ്ജിത്ത്

അതിൽ ഫോണ്ട് ഒന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. മുകളിൽ പറഞ്ഞ 2 ഫോണ്ടുകൾക്കു പുറമേ കാർത്തികയും അതിൽ കിടക്കുന്നുണ്ടായിരുന്നു. അതായിരുന്നു ഡീഫാൾട്ട് എന്നു തോന്നുന്നു. ഞാൻ ഇപ്പോൾ അഞ്ജലി തെരഞ്ഞെടുത്തു. ന്റ പ്രശ്നം ശരിയായി (വിക്കിയുടെ എഡിറ്ററിൽ ഇപ്പോഴും അത് നിലനിൽക്കുന്നുണ്ട് - അത് മാറ്റാനായി ഇംഗ്ലീഷ് ഫോണ്ടായും അഞ്ജലിയെത്തന്നെ തെരഞ്ഞെടുക്കേണ്ടി വരുമോ?). തൃശൂർ പ്രശ്നം ഞാൻ ഒന്നു പോയി നോക്കട്ടെ.

നന്ദിയോടെ Vssun 20:42, 23 നവംബർ 2006 (UTC)Reply

നമസ്കാരം തിരുത്തുക

എന്നെ ഒര്മ്മയുണ്ഡൊ? ഞാൻ മലയാളം വിക്കിപീഡിയയ്യിൽ കൂടുതൽ active ആകാൻ തിരുമാനിചു. Template:Delete-ൽ ആരൊ നൊൻ സെന്സ് എയുതിയിരുന്നു. ഞൻ അതു മായിചു. ആ ഫലകം delete ചെയ്തേരെ. എന്ന്--thunderboltz(Deepu) 13:01, 25 നവംബർ 2006 (UTC)Reply

കുഴലുകൾ തിരുത്തുക

ഇനി ശ്രദ്ധിക്കാം.. ഒരു ബോട്ട് എഴുതി പതുക്കെ എല്ലാ കുഴലുകളും ശരിയാക്കാം..

Simynazareth 06:28, 2 ഡിസംബർ 2006 (UTC)simynazarethReply

Req. For change in User Name തിരുത്തുക

മഞ്ജിത്ത്,

എന്റെ യൂസർ നെയിം ‘രാവണൻ‘ എന്ന് ആക്കാമോ?.

Simynazareth 07:28, 4 ഡിസംബർ 2006 (UTC)simynazarethReply

/* പറയിപെറ്റ പന്തിരുകുലം - സാഹിത്യത്തിൽ */ തിരുത്തുക

ഇങ്ങനെ ഒരു ഖണ്ഡിക കൂട്ടിച്ചേർത്തിട്ടുണ്ട്.. മലയാളം വാക്യഘടന, വ്യാകരണം ഇവ മഞ്ജിത്ത് തന്നെ ശരി ആക്കാമോ? ഞാനും കഴിയുന്ന വിധം ശ്രമിക്കാം.

Simynazareth 17:08, 5 ഡിസംബർ 2006 (UTC)simynazarethReply

യൂസർനെയിം മാറ്റാൻ തിരുത്തുക

മൻജിത്, വ്യക്തിപരമായ ചില കാരണങ്ങളാൽ ഞാൻ യൂസർനെയിം മാറ്റാൻ ആഗ്രഹിക്കുന്നു. ഞാനിഷ്ടപ്പെടുന്ന യൂസർനെയിമുകൾ: divya അഥവാ divyas അഥവാ diwya അഥവാ diwyas

ദയവായി സഹായിക്കുക. Divyasulekha 15:35, 7 ഡിസംബർ 2006 (UTC)Reply

ഏറ്റവും ഇഷ്ടമുള്ള യൂസർനെയിം divya . അത് ലഭ്യമല്ലെങ്കിലോ എന്നു കരുതിയാണ് മറ്റ് മൂന്നെണ്ണം കൂടി നിർദ്ദേശിച്ചത്.

സ്റ്റൈലും ഫയർഫോക്സും തിരുത്തുക

മഞ്ജിത്ത്ജി, ഫയർഫോക്സിൽ എന്തോ ഒരു കുഴപ്പം വിൻഡോ ചെറുതാകുമ്പോൾ മുകളിലെ വിക്കിപീഡിയ അംഗത്വം, ആദ്യപാഠം,......കീഴ്‌വഴക്കങ്ങൾ എന്നിങ്ങനെ എഴുതിയ പാനൽ ഓടിക്കളിക്കുന്നു. പാനലിനു ചുറ്റുമൊരു ബോഡറും വന്നിട്ടുണ്ട്. പുതിയ css-ന്റെ കുഴപ്പമാണോ.. ശരിയാക്കുന്നതേയുള്ളോ, ഏവിടൊക്കെയോ ഇടത്തോട്ടു ചേർന്നിരിക്കുന്നതു പോലെയുമുണ്ട്. ഐ.ഇ എടുത്തപ്പം കുഴപ്പമുള്ളതായി തോന്നിയില്ല. ഇംഗ്ലീഷ് സ്റ്റാറ്റ്സിൽ കൊടുത്തേക്കാം--പ്രവീൺ:സംവാദം 16:09, 8 ഡിസംബർ 2006 (UTC)Reply

മൻ‌ജിത്ത്ജി, മേല്പറഞ്ഞ പ്രശ്നം പരിഹരിച്ചതിനു നന്ദി(ഞാൻ ഫയർഫോക്സാണ് ഉപയോഗിക്കുന്നത്. ;-)) ഐ.ഇ യിൽ നാവിഗേഷൻ ബോക്സിൽ കിടക്കുന്ന കാര്യങ്ങൾ ടൂൾബോക്സിൽ കിടക്കുന്ന കാര്യങ്ങളേക്കാളും അകന്നകന്ന് കിടക്കുന്നതായി തോന്നുന്നു. ഫയർ ഫോക്സിൽ അങ്ങിനൊരു പ്രശ്നമില്ല. ഐ.ഇ യിൽ നേരത്തേ അങ്ങിനെ ആണോ എന്നറിയില്ല. നന്ദി.--പ്രവീൺ:സംവാദം 17:49, 8 ഡിസംബർ 2006 (UTC)Reply

പുതിയ സി.എസ്.എസ് തിരുത്തുക

മൻ‌ജിത്ത് ജി, പുതിയ സി.എസ്.എസിന്റെ ആണോ പ്രശ്നം, ഐ.ഇ ക്കകത്ത് പല താളുകളും ഡിസ്പ്ലേ മാറി മറിഞ്ഞു കാണുന്നു. ഫയർഫോക്സ് നന്നായി ഡിസ്പ്ലേ ചെയ്യുന്നുണ്ട്. എഡിറ്റ് വിൻഡോ എടുക്കുമ്പോഴാണ് അങ്ങിനെ സംഭവിക്കുന്നത്. എഡിറ്റ് വിൻഡോയിലെ അക്ഷരങ്ങൾ ചെറുതാകുന്നതുകൊണ്ടാണോ. ഞാൻ എടുത്ത രണ്ട് സ്ക്രീൻ ഷോട്ട് ഒന്നു പരിശോധിക്കുമല്ലോ ഫയർഫോക്സ് ഐ.ഇ, എന്റെ റെസലൂഷൻ 1024 * 768, സി.എസ്.എസ് നോക്കിയെങ്കിലും പിടികിട്ടിയില്ല. റ്റൂൾബോക്സിലെ പ്രത്യേക പേജുകൾ എന്ന ലിങ്ക് പ്രത്യേക താളുകൾ എന്നാക്കി മാറ്റത്തില്ലേ, അതിപോലെ തന്നെ ഇംഗ്ലീഷ് വിക്കിയിലേതുപോലെ നമ്മുടെ വിക്കിയിലും സേർച്ച് താളിൽ യാഹൂസേർച്ചും, ഗൂഗിൾ സേർച്ചും കൊടുക്കത്തില്ലേ--പ്രവീൺ:സംവാദം 02:54, 11 ഡിസംബർ 2006 (UTC)Reply

Indian Coffee House തിരുത്തുക

Dear Manjith,

When you get time I want you attention to en:Talk:Indian Coffee House#Merge all Indian Coffee House an english wiki article you have started. --Bijee 23:26, 13 ഡിസംബർ 2006 (UTC)Reply

ഡിസ്മിസ് ചെയ്ത സൈറ്റ്നോട്ടീസ് തിരുത്തുക

ഡിസ്മിസ് ചെയ്ത സൈറ്റ്നോട്ടീസ് തിരിച്ചുകൊണ്ടുവരാനെന്തെങ്കിലും വഴിയുണ്ടോ?.. മലയാളം വിക്കിപീഡിയയിൽ അത്(ഡിസ്മിസൽ) അനാവശ്യമാണെന്നു തോന്നുകയും ചെയ്യുന്നു(--പ്രവീൺ:സംവാദം 18:09, 17 ഡിസംബർ 2006 (UTC)Reply

നന്ദി തിരുത്തുക

നന്ദി മന്ജിത്ത് ചേട്ടാ.. പണി കൂടുതൽ ഉഷാറാക്കാം. ടക്സ്‌ എന്ന പെന്‌ഗ്വിൻ 08:34, 18 ഡിസംബർ 2006 (UTC)Reply

നന്ദി മന്ജിത്ത്. --ചള്ളിയാൻ 07:38, 22 ഡിസംബർ 2006 (UTC)Reply

താരകത്തിന് നന്ദി.. വിക്കിപീഡിയയുടെ സൈഡ്ബാറിന്റെ മലയാളം നന്നായിട്ടുണ്ട്.. ടൂൾബോക്സിന് പണിസഞ്ചി എന്നു കൊടുത്തു കൂടെ?--Vssun 08:12, 22 ഡിസംബർ 2006 (UTC)Reply

വിക്കി പഞ്ചായത്ത് തിരുത്തുക

വിക്കി പഞ്ചായത്ത് പ്രാധാന് കോളങ്ങളിൽ ഉൾപ്പെടുത്തിയതിന് വളരെ നന്ദി. വിക്കി പഞ്ചായത്ത് എന്ന ആശയം കുറച്ചുക്കൂടെ ഉഷാറാക്കി കൊണ്ടു വരണം. വിക്കി പഞ്ചാ‍യത്ത് അംഗങ്ങൾ എന്ന് ഒരു പ്രത്യേക ലിസ്റ്റ് ഉണ്ടാക്കിയാൽ നന്നായിരിക്കും. അങ്ങനെ ചെയ്താ‍ൽ ഇതിന് കുടുതൽ ശ്രദ്ധ ആ വ്യക്തികളിൽ നിന്നും കിട്ടും. ഒരുപാട് വിക്കി മെമ്പർ മാർ ഉണ്ടെങ്കിലും 10-15% ശതമാനം ആൾക്കാർ മാത്രമെ പ്രവർത്തനത്തിലുള്ളൂ അതു കൊണ്ടാണിങ്ങനെ പറയാൻ കാരണം. മറ്റുള്ളവരുടെ അഭിപ്രായം ആഗ്രഹിക്കുന്നുണ്ട്.

--ജിഗേഷ് | ജിഗേഷിനോടു പറയൂ 05:49, 27 ഡിസംബർ 2006 (UTC)Reply

മീഡിയ സഹാ‍യി തിരുത്തുക

വിക്കിപീഡിയ:മീഡിയ സഹായി ഒന്നു വായിച്ചുനോക്കുമോ ? എല്ലാം ശരിയാണെങ്കിൽ സഹായം താളുകളുടെ കൂടെ ഇതിനെക്കൂടി കൂട്ടുമോ ? -- ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:13, 27 ഡിസംബർ 2006 (UTC)Reply

Main Page തിരുത്തുക

Manjithji, I feel old style of Main Page is better for ml.wikipedia.--പ്രവീൺ:സംവാദം 08:28, 31 ഡിസംബർ 2006 (UTC)Reply

അർണ്ണോസ് തിരുത്തുക

പാതിരിക്ക് എന്താണ് സംഭവിച്ചത്. ലേഖനത്തിൽ ഇപ്പോൾ ചള്ളിയാൻറെ പൊടി പോലുമില്ലല്ലൊ? --ചള്ളിയാൻ 09:44, 3 ജനുവരി 2007 (UTC)Reply

ആശയ വിനിമയം തിരുത്തുക

പ്രിയ മൻ‍ജിത്, താങ്കൾ എനിക്കെഴുതിയ മറുപടി ഞാൻ താങ്കളൊടു ചോദിച്ച ചോദ്യത്തിനല്ല മറിച്ച് ഞാനും സുനിലും തമ്മിൽ സംസാരിച്ചതിനെ ആസ്പദമാക്കിയാണ് എന്നു വിശ്വസിക്കട്ടെ.

എൻറെ ഭാഗം വ്യക്തമാക്കാൻ അനുവഫിക്കുക: 1)നിങ്ങൾ അഡ്മിനിസ്ട്റേറ്റർ മാർ ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയാണ് എന്നു വിചാരിക്കരുത്. മറിച്ച് ഒരു സാധാരണ സംഭാവനക്കാരൻറെ സംശയം എന്നു കരുതുക. താങ്കൾ പറഞ്ഞ ചില്ലിൻറെ പ്രശനം എത്രയായിട്ടും എനിക്കു മനസ്സിലാവുന്നില്ല. ഞാൻ അഞ്ജലി ബീറ്റ യാണ് ഉപയോഗിക്കുന്നത്. അതിൽ അങ്ങനെ കണ്ടതുമില്ല. ഇപ്പോൾ റീഡയറക്റ്റ് പേജുകളിൽ നോക്കിയിട്ട് ,( രണ്ടു തലക്കെട്ടുകളും ഒന്നുപോലെ, പ്രശനം ഒന്നും കാണൂന്നില്ല) എന്തിനാണ് അങ്ങനെ ഒരു റീഡയറക്റ്റ് ചെയ്തത് എന്ന് എന്റ്റെ പൊട്ട മനസ്സിൽ സംശയം തോന്നാം അതു കൊണ്ടാണ് സുനിലിനോട് ഇതെല്ലാം പറഞ്ഞത്. അങ്ങനെ ഒരു പ്രശനം സുനിലും കണ്ടില്ല. അദ്ദേഹം കുറച്ച എഡിറ്റിങ്ങ് ചെയ്തതാണ്. 2) പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയാനില്ലെങ്കിൽ പിന്നെ എന്തിനാണ് സം‌വാദം താളുകൾ, നയങ്ങൾ രൂപീകരിക്കുന്നത്. തെറ്റുകൾ ആർക്കു പറ്റാം എനിക്കും താങ്കൾക്കും അതു തിരുത്താൻ ശ്രമിക്കണമെങ്കിൽ അതെന്താണ് എന്നറിയണ്ടേ. ഞാൻ ഇതു ചോദിച്ചില്ലായിരുന്നെങ്കിൽ താങ്കൾ ഇത് എന്നോട് പറയുമായിരുന്നൊ? സമയക്കുറവാണോ പ്രശ്നം. 3)പിന്നെ പേരു വരണമെന്നോന്നും വലിയ ആഗ്രഹമില്ല. എങ്കിലും ഒരു ലേഖനം കാണുമ്പോൾ ചാരിതാർഥ്യം തോന്നാറുണ്ട്. ഞാൻ മരിച്ചുപോയാലും എൻറെ സൃഷ്ടികൾ എന്നെ ഒർമ്മിപ്പിക്കുമല്ലോ. അത്രയും ഒരു ദുരാഗ്രഹം മാത്രമേ ഒള്ളൂ. പിന്നെ. ഞാൻ തുടങ്ങിയത് മാത്രമേ എഴുതൂ എന്നൊന്നുമില്ല. എൻറെ സംഭാവങ്കൾ പരിശോധിച്ചാൽ അതു വ്യക്തമാവും. 4)പിന്നെ താങ്കളുടെ വാക്കുകൾ അരോചകമൊന്നുമില്ല. എൻറേത് അതിനേക്കാൾ അരോചകമായിരിക്കാം. എന്തു ചെയ്യാം കേരളത്തിൽ തന്നെയാണ് ഇന്നും ജീവിക്കുന്നത്‌!. 5) പിന്നെ താങ്കളോട് ചൊദിച്ചതുനു മാത്രം ഉത്തരം പറഞ്ഞാൽ മതിയാകും. മറ്റേത് ഞാൻ സുനിലിന് തമാശയായി കൊടുത്തതാണ്. ഞങ്ങൾ ജി മെയിലിൽ ചാറ്റ് ചെയ്യുന്നുണ്ടാർന്നു. --ചള്ളിയാൻ 03:45, 4 ജനുവരി 2007 (UTC)Reply

പുതിയ ലേഖനം തിരുത്തുക

തിരച്ചിൽ കഴിഞ്ഞ് കിട്ടുന്ന പ്രത്യേക പേജിൽ പുതിയ ലേഖനം തുടങ്ങാനുള്ള ഒരു ലിങ്കുമില്ല. കുറേ നേരമായി ഒരു ലിങ്കു ഞാൻ തപ്പുന്നു. എവിടെയെങ്കിലും ഒരു പദത്തിൽ നിന്ന് പുതിയ ലേഖനം തുടങ്ങുകയാണ് ഞാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ശ്രദ്ധിക്കുമല്ലോ? --ചള്ളിയാൻ 08:09, 5 ജനുവരി 2007 (UTC)Reply

AFD തിരുത്തുക

Nirmala High School,Kundukad,Thrissur എന്ന ലേഖനം നീക്കം ചെയ്യുന്നതുകൊണ്ട് പ്രശ്നമുണ്ടോ ? - ടക്സ്‌ എന്ന പെന്‌ഗ്വിൻ 14:07, 8 ജനുവരി 2007 (UTC)Reply

മേല്പത്തൂർ നാരായണ തിരുത്തുക

ഭട്ടതിരി എന്ന ലേഖനവും നാരായണീയം എന്ന ലേഖനവും ഞാൻ തുടങ്ങി. നന്നായി സെർച്ച് ചെയ്ത ശേഷം ആ പേരിൽ ഒരു മാങ്ങാത്തൊലിയും ഇല്ല എന്ന് പറഞ്ഞാണ് തുടങ്ങിയത്. പിന്നേ കുറേ കഴിഞ്ഞ് നോക്കുമ്പോ ഇണ്ടെടാ വേറൊരു മേല്പത്തൂർ. ഇത് എങ്ങനെ സംഭവിക്കുന്നു? സെർച്ച് ചെയ്യുമ്പോൾ വരുന്നില്ല. ഞാൻ ഭട്ടതിരി, മേല്പത്തൂർ എന്നൊക്കെ ഇട്ട് സെർച്ച് ചെയ്തതുമാണ്. എന്തു മണ്ണാങ്കട്ടയുമായിക്കൊള്ളട്ടേ ഞാൻ ഉണ്ടാക്കിയത് മാച്ചു കളയുമല്ലോ. നന്ദി --ചള്ളിയാൻ 13:10, 13 ജനുവരി 2007 (UTC)Reply

രണ്ടു ലേഖനവും മാച്ചു കളയണം കേട്ടോ. --ചള്ളിയാൻ 04:26, 15 ജനുവരി 2007 (UTC)Reply
many many thanks --Vssun 06:27, 18 ജനുവരി 2007 (UTC)Reply


തെറ്റു മനസ്സിലാക്കുന്നു തിരുത്തുക

ക്ഷമിക്കുക, തെറ്റ് മനസ്സിലാക്കുന്നു - ടക്സ്‌ എന്ന പെന്‌ഗ്വിൻ 07:09, 21 ജനുവരി 2007 (UTC)Reply

നന്ദി തിരുത്തുക

താരകത്തിനു നന്ദി, ഫെബ്രുവരിയോടുകൂടി വിക്കിപീഡിയയിൽ വീണ്ടും സജീവമാകാം എന്നു കരുതുന്നു. en:Wikipedia:Biographies of living persons, en:Wikipedia:Deletion policy, en:Wikipedia:Ownership of articles, en:Wikipedia:Three-revert rule, en:Wikipedia:Categorization and subcategories, എന്നിവയും തർജ്ജമ ചെയ്യണമെന്നു കരുതിയതായിരുന്നു. en:Wikipedia:Sock puppetry എന്നതിനു അപരമൂർത്തിത്വം എന്നോ മറ്റോ തർജ്ജമ ചെയ്യന്നുതിൽ കുഴപ്പമുണ്ടോ. ആശംസകൾ--പ്രവീൺ:സംവാദം 07:43, 22 ജനുവരി 2007 (UTC)Reply

Namaskar! I think ur a administrator at Malyalam wikipedia. Plz consider opening a Wikipedia embassy like this. {Maharashtra express from Marathi wikipedia)

ടെമ്പ്ലേറ്റ് തിരുത്തുക

ഞാൻ ഈ പേജ് കണ്ടില്ല. വേറെ എവിടെയെങ്കിലും ഉചിതമായിടത്ത് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. താഴെ പേജിന് താഴെ കാണുന്നുണ്ട്. പക്ഷെ എല്ലാവരും പെട്ടെന്ന് ശ്രദ്ധിച്ചെന്ന് വരില്ല. ഞാൻ നേരത്തെ ടക് സുമായി സംസാരിച്ചിരുന്നു [| സംവാദം] പക്ഷെ ടക് സിനു പോലും അറിയില്ല. നന്ദി!!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 04:15, 5 ഫെബ്രുവരി 2007 (UTC)Reply

വേണമെങ്കിൽ ഞാൻ ഉണ്ടാക്കിയ പേജ് ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇത്രയും നല്ല ടെമ്പ്ലേറ്റ് പേജ് ഉള്ളപ്പോൾ പിന്നെ എന്തിനിങ്ങനെ? പിന്നെ പുതുക്കിയ ടെമ്പ്ലേറ്റുകൾ അതിൽ ചേർക്കാൻ മറക്കരുത്!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 04:27, 5 ഫെബ്രുവരി 2007 (UTC)Reply

Happy Birthday തിരുത്തുക

Manjith chetta.. Happy Birthday...


ദീപു [Deepu] 06:33, 5 ഫെബ്രുവരി 2007 (UTC)Reply


  പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.

പിറന്നാൾ സമിതിക്ക് വേണ്ടി എന്റെ പേരിലും മറ്റ് വിക്കി പീഡിയൻമാർക്ക് വേണ്ടിയും നേതാവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ --ജിഗേഷ് | ജിഗേഷിനോടു പറയൂ 06:40, 5 ഫെബ്രുവരി 2007 (UTC)Reply

ആശംസകൾ നൂറുനൂറാശംസകൾ--Shiju Alex 06:46, 5 ഫെബ്രുവരി 2007 (UTC)Reply

  ജിഗേഷ്ജി എല്ലാർക്കുമായും പറഞ്ഞിട്ടുണ്ട് എന്നാലും എന്റേയും ആശംസകൾ--പ്രവീൺ:സംവാദം 06:51, 5 ഫെബ്രുവരി 2007 (UTC)Reply
Sharing your happiness in the grand birthday blast - TUX 213.42.21.76 08:50, 5 ഫെബ്രുവരി 2007 (UTC)Reply
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ!..... എല്ലാ നന്മകളും നേരുന്നു... --സാദിക്ക്‌ ഖാലിദ്‌ 08:58, 5 ഫെബ്രുവരി 2007 (UTC)Reply

belated happy birthday..--Vssun 11:23, 6 ഫെബ്രുവരി 2007 (UTC)Reply

പ്രധാന താളിൽ തിരുത്തുക

“കൂട്ടായ ചർച്ചകളിൽ നിന്നുള്ള തീരുമാനങ്ങൾ മാത്രമേ പ്രധാന താളിൽ നടപ്പാക്കുകയുള്ളൂ. അല്ലാത്തവയെല്ലാം റിവർട്ട് ചെയ്യും“ എന്നു കാണുന്നു. പിന്നെ എങ്ങനെയാ അതിൽ കൈ വക്കുന്നത്.

ഹിലരി ക്ലിൻറനെ തിരുത്തുക

വിട്ടു കളഞ്ഞോ? അതോ പ്രതീക്ഷയില്ലേ? ഒരു നല്ല ലേഖനം പ്രതീക്ഷിക്കുന്നു. --ചള്ളിയാൻ 03:01, 12 ഫെബ്രുവരി 2007 (UTC)Reply

നന്ദി തിരുത്തുക

ഞാൻ കൂടി ശ്രദ്ധിക്കാതിരുന്ന കാര്യം ഓർമ്മിപ്പിച്ചതിന്, വിക്കിപീഡിയയിൽ തുടരാൻ പിന്തുണ തന്നതിന്, എല്ലാത്തിനും--പ്രവീൺ:സംവാദം 07:00, 21 ഫെബ്രുവരി 2007 (UTC)Reply

പരീഷണ താൾ തിരുത്തുക

എങ്ങനെ എന്റെ പരീഷണ താൾ പുതിയ മാറ്റങ്ങളിൽ വരുതാതെയിരിക്കാൻ സാധിക്കും??? ഒരുപായം തരാമൊ? --ജിഗേഷ് | ജിഗേഷിനോടു പറയൂ 23:00, 22 ഫെബ്രുവരി 2007 (UTC)Reply


നന്ദി തിരുത്തുക

മൻ‌ജിത്തേ പിറന്നാൾ ആശംസകൾക്ക് നന്ദി. --Shiju Alex 17:36, 12 മാർച്ച് 2007 (UTC)Reply

I'm Back തിരുത്തുക

Hey sir,
how ya doing ?? Is there anyway to update our CSS ?? It is tooooooooo....>> Outdated. Most of the CSS Classes we use from en wiki is failing to load :(

ടക്സ്‌ എന്ന പെന്‌ഗ്വിൻ 14:36, 15 മാർച്ച് 2007 (UTC)Reply

പുലിനക്ഷത്രത്തിനു നന്ദി..--Vssun 07:30, 16 മാർച്ച് 2007 (UTC)Reply

തിരഞ്ഞെടുത്ത ലേഖനം തിരുത്തുക

താങ്കളുടെ പുതിയ ആശയത്തിനെ പൂർണമായി പിന്തുണക്കുന്നു. എല്ലാവരും ഒന്നു ഉഷാറാകട്ടെ!! താങ്കളുടെ ശ്രദ്ധ പൂർണമായും വരുമ്പോഴാണ് വിക്കി പൂർണമാകുന്നത് എന്നത് മറക്കരുത്. സ്നേഹാദരവോടെ ---  ജിഗേഷ്  ►സന്ദേശങ്ങൾ  03:27, 20 മാർച്ച് 2007 (UTC)Reply

പ്രധാനതാൾ തിരുത്തുക

മൻ ജിത് ചേട്ടോ ഞാൻ ഒരു കാര്യം പ്രധാന താളിന്റെ സംവാദതാളി കൊടുത്തിട്ടുണ്ട്, ദയവായി സമയം കിട്ടുമ്പോൾ ഒന്നു നോക്കണെ!! 0 ബൈറ്റ് ലേഖനങ്ങൾ മാക്കുന്നതിന് ഉണ്ടായ താങ്കളുടെ പെട്ടെന്നുള്ള ഇടപെടൽ വളരെ പ്രശംസനീയമാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:44, 22 മാർച്ച് 2007 (UTC)Reply

വീണ്ടും തീവ്രവാദം! തിരുത്തുക

ശരിയാണ്‌, പക്ഷേ മർദ്ധിതരുടെ പ്രതിരോധ ശ്രമങ്ങളെപ്പോലും തീവ്രവാദമായി മുദ്ര കുത്തുന്നത് മർദ്ധകതാൽപര്യങ്ങൾക്കു വേണ്ടിയാണെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്!

ചാവേസിനെക്കുറിച്ച ലേഖനത്തിൽ ഐക്യരാഷ്ട്ര പൊതുസഭയിലെ അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ചില പരാമർശങ്ങൾ കുറിപ്പുകളിൽ ചേർത്തിരിക്കുന്നു. വിരോധമുണ്ടാവില്ലെന്നു കരുതട്ടെ. സ്നേഹപൂർവ്വം ബിന്നാഗ്‌ 19:02, 31 മാർച്ച് 2007 (UTC)Reply

വോട്ടെടുപ്പ് തിരുത്തുക

വോട്ടെടുപ്പിന് രണ്ടു താളുകളിലായി ഡ്യൂപ്ലിക്കേറ്റായല്ലോ..

  1. വിക്കിപീഡിയ:വോട്ടെടുപ്പ്
  2. വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

--Vssun 12:29, 30 മാർച്ച് 2007 (UTC)Reply

മാധ്യമം തിരുത്തുക

ഞാനൊരു ആർ എസ് എസ് പ്രവർത്തകനല്ല! മാധ്യമത്തെ കുറിച്ച് അങ്ങനെയെല്ലാം എഴുതാനായി. ഞാൻ എല്ലാം പിൻ വലിച്ചിരിക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  04:25, 2 ഏപ്രിൽ 2007 (UTC)Reply

മറുപടിക്ക് നന്ദി! ലേഖനം ശരിയാക്കിയെടുക്കുക എന്നു മാത്രമെ ഉദ്ദേശിച്ചുള്ളു!! വേറെ ഒന്നും തെറ്റിദ്ധരിക്കരുത്. ഓർഗനൈസറിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പോയി അത് കൊണ്ട് പറ്റിയതാണ്. തിരുത്തുലുകൾ‍ക്ക് നന്ദി. --  ജിഗേഷ്  ►സന്ദേശങ്ങൾ  04:50, 2 ഏപ്രിൽ 2007 (UTC)Reply

ദയവായി ശ്രദ്ധിക്കുക തിരുത്തുക

പഞ്ചായത്ത് (സാങ്കേതികം) - പ്രത്യേകതാളുകള്--സാദിക്ക്‌ ഖാലിദ്‌ 16:56, 2 ഏപ്രിൽ 2007 (UTC)Reply

തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് നന്ദി..--Vssun 19:40, 2 ഏപ്രിൽ 2007 (UTC)Reply

Bug in Common .js തിരുത്തുക

Manjithji..... Namaskaram.

There was a problem in the last script addition to common.js see the diff http://ml.wikipedia.org/w/index.php?title=MediaWiki%3ACommon.js&diff=45704&oldid=44121 . It contained some invalid hash charecters. I removed the script from common.js and placed it on the discussion page. I corrected it too.. I believe tht it is free from bugs now. But it is not added to common.js yet. What kind of script is that ?? looks like a charting application for ttracking page views. where can we see its output ?

--ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:06, 5 ഏപ്രിൽ 2007 (UTC)Reply

മന്‌ജിത്ത് ചേട്ടാ, അന്ന് അവിടെ ചേര്ത്തിരുന്ന സ്ക്രിപ്റ്റിനെപ്പറ്റി ഒന്നും പറഞ്ഞില്ല..... ഇപ്പോ ജി-ടാക്കിലും കാണാറില്ലല്ലോ ? എന്തരു പറ്റി ? - ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:11, 11 ഏപ്രിൽ 2007 (UTC)Reply

താങ്കളെ കുറിച്ച്‌ ലേഖനം തുടങ്ങിയിരിക്കുന്നു. തിരുത്തുക

ഒരാൾ താങ്കളെ കുറിച്ച്‌ ലേഖനം തുടങ്ങിയിരിക്കുന്നു Manjithkaini. ഡിലീറ്റ്‌ ചെയ്തതിന്റെ എതിർപ്പണെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:42, 9 മേയ് 2007 (UTC)Reply

എന്തുപറ്റി മന്ജിത്? പുതിയ നോട്ടീസൊക്കെ? !!! തിരുത്തുക

എന്തുപറ്റി മന്ജിത്? പുതിയ നോട്ടീസൊക്കെ? !!! --സാദിക്ക്‌ ഖാലിദ്‌ 14:00, 15 മേയ് 2007 (UTC)Reply

ഇത് ഒളിച്ചോട്ടമാണ്‌. പ്രശ്നങ്ങളെ നേരിടാനുള്ള വിമുഖത. ഞങ്ങൾ എല്ലാം ഓൺ ലൈനിൽ ഉണ്ടായിട്ട് ഒരു മെസ്സേജ് പോലും അയക്കാതെ. ഇതെന്ത് മറിമായം. ഒരു കുടുംബം എന്തൊക്കെ വിശേഷിപ്പിച്ചതിതിനാണോ?--ചള്ളിയാൻ 14:10, 15 മേയ് 2007 (UTC)Reply

മൻ ജിത്ത് ജി വളരെ വിഷമിപ്പിക്കുന്ന കാര്യമാണ്, താങ്കൾ നേതൃത്വത്തിൽ മാറിനിൽക്കുക എന്ന കാര്യം. എത്ര തിരക്കണ്ടെങ്കിലും മലയാളം വിക്കിയെ സസൂഷ്മം ശ്രദ്ധിക്കുന്ന താങ്കളെ എനിക്ക് വളരെ ബഹുമാനമാണ്. താങ്കളിൽ നിന്ന് ഒരു പാട് നല്ല സഹകരണങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട് (മറ്റൂള്ളാവർക്കും). താങ്കൾ വിക്കി വിട്ടുപോകരുത്. ഇത് ഒരു അപേക്ഷയാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  14:18, 15 മേയ് 2007 (UTC)Reply

മഞ്ജിത്ത് ജി ഇത് ശരിയല്ല. ഒന്നുമില്ലായിരുന്ന വിക്കിപീഡിയയെ ഇത്രയും എത്തിച്ചിട്ട് ഞാനൊന്നും ചെയ്തില്ല എന്നും പറഞ്ഞ് പോകുന്നത്. താങ്കള് വേണമെങ്കില് idle ആയി ഇരുന്നുകൊള്ളൂ. തലതൊട്ടപ്പന്മാരില്ലാതെ എങ്ങിനെ ശരിയാകും--പ്രവീൺ:സംവാദം 14:31, 15 മേയ് 2007 (UTC)Reply

എന്താണ് സംഭവം എന്ന് ഒരു മെയിൽ എങ്കിലും അയക്കാമായിരുന്നു. ഇതാണോ വിക്കി കുടുംബം എന്നൊക്കെ പറയുന്നത്. ശരിക്കും വിഷമം തോന്നുന്നു.--Shiju Alex 16:28, 15 മേയ് 2007 (UTC)Reply

മഞ്ജിത്ത് ചേട്ടൻ മാത്രം വിക്കിയിൽ തിരുത്തലുകൾ നടത്തിയിരുന്ന എത്രദിവസങ്ങളുണ്ടായിരുന്നു. എണ്ണത്തിൽ കാണിക്കാത്ത ഇന്റർഫേസിലും മറ്റുമുള്ള മറ്റു നൂറുകണക്കിനു തിരുത്തലുകളോ. എന്നിട്ടും ഞാനൊന്നും ചെയ്തില്ല എന്നും പറഞ്ഞ് പോകുവാൻ എന്താണ്‌ കാരണം. ഇത് വിഷമിപ്പിക്കുന്ന കാര്യമാണ്‌. ഇത്രയും നാളും എന്തൊക്കെ ചെയ്തിട്ടും ഒന്നും ചെയ്തില്ല എന്നു പറഞ്ഞ് പോകുവാൻ സ്വയം തീരുമാനിച്ചാൽ മതിയോ--പ്രവീൺ:സംവാദം 17:17, 15 മേയ് 2007 (UTC)Reply
Manjith,

I respect your decision, but few things.

  • You are the only active beaurocrat here. Till someone else is selected as a beaurocrat (or till bijee agrees to become regular?), stay put. If possible, till you transition / help the new beaurocrat to take the new role.
  • വേറെ ഒന്നും പറയാൻ ഇല്ല.. വല്ലപ്പോഴും ചാറ്റിൽ സംസാരിക്കാം :-)

82.148.96.68 18:02, 15 മേയ് 2007 (UTC)simynazarethReply


സഹൃദയരേ,

എന്നിലർപ്പിക്കുന്ന വിശ്വാസത്തിനു നന്ദിയുണ്ട്. പക്ഷേ ഇതു തികച്ചും വ്യക്തിപരമായ തീരുമാനമാണ്. കാര്യനിർവാഹകനായിരിക്കുമ്പോൾ അല്പമെങ്കിലും കൃത്യതയോടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം എന്നു ചിന്തിക്കുന്നവനാണു ഞാൻ. പക്ഷേ കുറച്ചു നാളായി അതിനു കഴിയുന്നില്ല. മുൻ‌ഗണനാക്രമങ്ങൾ മാറിമറിയുന്നതിനാൽ ചെയ്യണമെന്നു വിചാരിക്കുന്ന വിക്കികാര്യങ്ങൾ ദിവസങ്ങൾക്കും മാസങ്ങൾക്കും ശേഷമാണ് പ്രവർത്തിപഥത്തിലെത്തിക്കാൻ കഴിയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്തങ്ങൾ ഒഴിയാനുള്ള അടയാളമാണത്.

വിക്കിപീഡിയയുടെ കാര്യനിർവാഹക ചുമതലകൾ ഒഴിഞ്ഞെന്നേയുള്ളൂ. ഇവിടം വിട്ട് പോകുന്നില്ല. സമയം കിട്ടുമ്പോഴൊക്കെ ഇവിടെ ലേഖനങ്ങളെഴുതിയും തിരുത്തലുകൾ നടത്തിയും സജീവമായുണ്ടാകും. അഡ്മിൻ ചുമതലകൾ ഒഴിഞ്ഞതിനാൽ ഉള്ള സമയം അത്തരം കാര്യങ്ങൾക്കു വിനയോഗിക്കാം എന്നൊരു പ്ലസ് പോയിന്റുമുണ്ട്. വിക്കിപീ‍ഡിയയിൽ ഞാനൊന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞിട്ടില്ല. ഉപയോക്താവിന്റെ സംഭാവനകൾ എന്ന കണ്ണിയുള്ളിടത്തോളം അങ്ങനെ പറയുന്നതിലും അർത്ഥമില്ല.

സിമി ചൂണ്ടിക്കാട്ടിയതു നിസാര കാര്യമാണ്. മറ്റൊരു അഡ്മിനെ നിയമിക്കുക എന്നൊരു ചുമതല മാത്രമേ ബ്യൂറോക്രാറ്റിനുള്ളൂ. അങ്ങനെയൊരാൾ അത്യാവശ്യമെന്നു കണ്ടാൽ വോട്ടെടുപ്പിലൂടെ സമവായത്തിലെത്തി മെറ്റാവിക്കിയിൽ ഇട്ടാൽ മാത്രം മതി. ഒന്നു രണ്ടു ദിവസത്തിനകം അവർ ബ്യൂറോക്രാറ്റിനെ നൽകും. സാധാരണ അഡ്മിന് ദൌത്യങ്ങൾ നിറവേറ്റാൻ മലയാളം വിക്കിയിൽ ധാരാളം കാര്യനിർവാഹകരുണ്ടല്ലോ. പഴയപോലെ വിക്കിപീഡിയയിൽ സജീവമാകാൻ എന്നെങ്കിലും കഴിഞ്ഞാൽ അക്കാലത്തും എന്റെ സേവനം അത്യാവശ്യമെന്നു നിങ്ങൾക്കു തോന്നുകയാണെങ്കിൽ (അതുവേണ്ടിവരില്ല, സമർത്ഥന്മാർ പുറകേ വന്നോളും)തിരികെ പ്രവേശിക്കാവുന്ന ഒരു ചുമതല മാത്രമാണല്ലോ ഇത്.

കാര്യനിർവാഹക ചുമതലകൾ നിറവേറ്റാൻ എന്നോടു സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ കടമ നിറവേറ്റുന്നുതിനിടയിൽ ആർക്കെങ്കിലും വിഷമകരമായ വാക്കുകളോ പ്രവർത്തികളോ എന്റെ പക്കൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നു. മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായുള്ള കൊച്ചുകൊച്ചു സേവനങ്ങളുമായി ഞാനും നിങ്ങളോടൊപ്പമുണ്ടാകും. എല്ലാവർക്കും നന്ദി. മൻ‌ജിത് കൈനി 22:59, 15 മേയ് 2007 (UTC)Reply

ശവത്തിൽ കുത്തുകയാണെന്ന് പറയരുതേ. എങ്കിലും മനസ്സിൽ തോന്നുന്നത് പറയാതെ വയ്യ. വളർത്തു പുത്രന്മാരേയും കുടുംബത്തേയും ഒരു രാത്രി ഉപേക്ഷിച്ചു പോവുന്ന ഒരച്ഛന്റെ കുറിപ്പുകൾ ആയി മാത്രമേ എനിക്ക് മുകളിൽ പറഞ്ഞതിനെ കാണാൻ കഴിയൂ. താങ്കളോടുള്ള ബഹുമാനവും മറ്റും കൂടി ഉള്ളതും കൊണ്ടാണ് പലരും ഇവിടെ ഇങ്ങനെ ദിനം പ്രതി വന്ന് കൈവിരലുകൾ ഇട്ടടിക്കുന്നത്. അതിന്റെ പിന്നിലുള്ള മനോ വികാരം കാണാതെ, ഒരാളെ ആ പദവിക്ക് തക്ക പ്രാപ്തനാക്കാതെ സ്ഥാനം ഒഴിയുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും....
താങ്കളുടെ വ്യക്തി പരമായ തീരുമാനത്തെ ബഹുമാനിക്കുന്നു. ഒരു വാക്കു പോലും പറയാതെ പോവാനുള്ള അധികാരവും സ്വാതന്ത്ര്യവും താങ്കൾക്ക് ഉണ്ട്. താങ്കളുടെ സാമീപ്യം വിക്കിയെ എന്നും സന്തോഷിപ്പിക്കും. അതിനായി ശ്രമിക്കൂ.
സ്നേഹത്തോടെ --ചള്ളിയാൻ 03:18, 16 മേയ് 2007 (UTC)Reply
(--Vssun 17:52, 16 മേയ് 2007 (UTC)Reply


പ്രിയ മഞ്ജിത്ത്,

കുറച്ചുനാളായി ഇവിടെ സ്ഥിരമായി വരാറില്ല എന്ന കുറ്റബോധത്തോടെയാണ് ഇതെഴുതുന്നത്.

ഏറെക്കാലം മുൻപ് അധികം ആർക്കും അറിയാതെ, അധികം ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്നിരുന്നു വിക്കി. ആ അവസ്ഥയിൽ നിന്ന് മലയാളികൾക്കുമുഴുവൻ അഭിമാനിക്കാവുന്ന ഇന്നത്തെ നിലയിലേക്കു വിക്കിപീഡിയയെ ഉയർത്തിക്കൊണ്ടുവരുന്നതിൽ മഞ്ജിത്ത് വഹിച്ച പങ്ക് അതിഭീമമാണ്. നേരിട്ടോ മറ്റു വിധത്തിലോ നാം അധികം ബന്ധപ്പെടാറില്ലെങ്കിലും, പലപ്പോഴും വിക്കിയിൽ വന്ന് ഇവിടത്തെ കാര്യങ്ങൾ നോക്കിക്കണ്ടു പോവാറുണ്ടായിരുന്നു ഞാൻ. മഞ്ജിത്ത് ഉള്ളിടത്തോളം മലയാളം വിക്കിപീഡിയ സുരക്ഷിതമാണെന്ന ആത്മവിശ്വാസവും കൊണ്ടേ തിരിച്ചുപോവാറുള്ളൂ.

ഇപ്പോൾ മഞ്ജിത്ത് വിക്കിയിലെ കാര്യനിർവ്വാഹകചുമതലകൾ ഒഴിയുന്നത് സത്യമായും വ്യക്തിപരമായ മറ്റു തിരക്കുകൾ മൂലമാണെങ്കിൽ, ഞങ്ങൾക്കെന്തു പറയാൻ പറ്റും? പക്ഷേ അതല്ല, ഏതെങ്കിലും വിക്കിസഹകാരികളിൽ നിന്നു തന്നെയുള്ള അറിഞ്ഞോ അറിയാതെയോ കാര്യമായോ കളിയായോ ഉണ്ടാ‍യിട്ടുള്ള ഏതെങ്കിലും തെറ്റായ പ്രവൃത്തിയാണ് താങ്കളെ ഇതിനു പ്രേരിപ്പിച്ചതെങ്കിൽ വളരെ സങ്കടമുണ്ട്.അഥവാ അങ്ങനെയാണെങ്കിൽ താങ്കൾ തീർച്ചയായും തിരിച്ചുവരണം. ഇവിടത്തെ ഓരോ പേജുകളിലും ആ ചടുലസാന്നിദ്ധ്യം തുടർന്നും കാണണം.


ചെറിയൊരുകാലത്തെ വിശ്രമമായിരിക്കാം ചിലപ്പോൾ മഞ്ജിത്ത് ആഗ്രഹിക്കുന്നത്. അതായിരിക്കട്ടേ എന്നാശിച്ചുകൊണ്ട് താങ്കളുടെ എത്രയും നേരത്തെ തിരിച്ചുവരവിനുവേണ്ടി കാത്തിരിക്കുന്നു. ബ്യൂറോക്രാറ്റ് ആയില്ലെങ്കിൽ പോലും, ഇവിടെത്തന്നെയുണ്ടാവണം. ഒരു വല്യേട്ടന്റെപോലെ, പുതുതായി വിക്കിയിലെത്തി അന്തം വിട്ടുനിൽക്കുന്ന കൂട്ടുകാർക്ക് മാർഗ്ഗദീപമായി, ഇവിടെത്തന്നെയുണ്ടാവണം.

ഇല്ലെങ്കിൽ രണ്ടുവർഷം മുൻപ് വിക്കിയെക്കുറിച്ച് ഒരു കൂട്ടം മലയാളികൾ കണ്ടുവെച്ച സ്വപ്നങ്ങൾക്ക് എങ്ങനെ ഇനി കൂടണയാനാവും?

സ്നേഹത്തോടെ,പ്രതീക്ഷാനിർഭരതയോടെ,

ViswaPrabha (വിശ്വപ്രഭ) 21:18, 16 മേയ് 2007 (UTC)Reply

you can run but never hide. ചള്ളിയാൻ 02:23, 17 മേയ് 2007 (UTC)Reply


Dear Friends, Pls see http://meta.wikimedia.org/wiki/Requests_for_permissions#Reg:_Malayalam_Wikipedia

Until Manjith comes back to retake his responsibility, I propose to elect another person as a new beaurocrat.

May I humbly suggest vssun to be elected as a beaurocrat? We can have 2 or 3 responsible persons as beaurocrats. Should not we?

I beg for some consensus. Can someone propose? Manjith can of course come back, whenever he feels like and remain as the active admin as he used to be!

ViswaPrabha (വിശ്വപ്രഭ) 11:21, 17 മേയ് 2007 (UTC)Reply

പ്രിയ മഞ്‌ജിത്തേട്ടാ, താങ്കളുടെ പിന്മാറ്റം ഒരുതരം അസ്വസ്ഥതയും, അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു. മലയാളവിക്കിയ്ക്ക് അതിന്റെ പിതാവിനെയാണ് നഷ്ടമായത്. പൂര്ണ്ണമായി ഉപേക്ഷിച്ച് പോകാന് താങ്കള്ക്കാവില്ല എന്നറിയാം.- ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:44, 17 മേയ് 2007 (UTC)Reply

ഒളിച്ചോട്ടം തിരുത്തുക

വിക്കിയിൽ നിന്നൊ, അതോ എല്ലാവരിൽ നിന്നുമോ? --ചള്ളിയാൻ 14:17, 17 മേയ് 2007 (UTC)Reply

"Manjithkaini/Archive 6" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.