ഈഫൽ ഗോപുരം

പാരീസിലെ ചാമ്പ് ഡി മാര്‍സില്‍ സ്ഥിതിചെയ്യുന്ന ഗോപുരം


ഫ്രാൻസിലെ പാരീസിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പു ഗോപുരമാണ്‌ ഈഫൽ ഗോപുരം.1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട്.

ഈഫൽ ഗോപുരം
വസ്തുതകൾ
സ്ഥാനം പാരീസ്, ഫ്രാൻസ്
സ്ഥിതി പൂർത്തിയായി
നിർമ്മാണം 1887 – 1889
ഉപയോഗം വാനനിരീക്ഷണം,
റേഡിയോ സം‌പ്രേക്ഷണം
ഉയരം
ആന്റിനാ/Spire 324 metres (1,063 ft)
Roof 300.65 metres (986 ft)
കമ്പനികൾ
ആർക്കിടെക്ട് ഗസ്റ്റേവ് ഈഫൽ
സ്ട്രച്ച്ചറൽ
എഞ്ജിനീയർ
ഗസ്റ്റേവ് ഈഫൽ
ഈഫൽ ഗോപുരം

ചരിത്രം തിരുത്തുക

 

1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ(Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു.

ഘടന തിരുത്തുക

ഭാരം തിരുത്തുക

ചതുരശ്ര കിലോമീറ്ററിന്‌ 4.5 കിലോഗ്രാം മാത്രമാണ്‌ ഈഫൽ ഗോപുരം അടിത്തറയിൽ പ്രയോഗിക്കുന്ന ബലം. ഇരുമ്പ് ചട്ടക്കൂടിന്‌ 7300 ടൺ ഭാരമുണ്ട്. ആകെ ഭാരം 10,000 ടണ്ണാണെന്ന് കണക്കാക്കുന്നു.

ഉയരം തിരുത്തുക

 
ഈഫൽ ഗോപുരത്തിന്റെ ഏറ്റവും മുകളിലുള്ള ഭൂതല സംപ്രേഷണത്തിന് വേണ്ടിയുള്ള T.V. ആന്റിന

1889-ൽ ഗോപുരം നിർമ്മിയ്ക്കപ്പെട്ടപ്പോൾ മുകളിൽ സ്ഥാപിച്ചിരുന്ന പതാകയടക്കം 312.27 മീറ്റർ ഉയരമുണ്ടായിരുന്നു. 1991-ൽ റേഡിയോ സം‌പ്രേക്ഷണത്തിനുള്ള ആന്റിന സ്ഥാപിച്ചപ്പോൾ ഉയരം 317.96 മീറ്ററായി. 2000-ലെ കണക്കനുസരിച്ച് ഈഫൽ ഗോപുരത്തിന്റെ ഉയരം 324 മീറ്ററാണ്‌.

സന്ദർശകർ തിരുത്തുക

2006-ലെ കണക്കനുസരിച്ച്,1889-2006 കാലഘട്ടത്തിൽ 6,719,200 ആളുകൾ ഈഫൽ ഗോപുരം സന്ദർശിച്ചു.

"https://ml.wikipedia.org/w/index.php?title=ഈഫൽ_ഗോപുരം&oldid=3728961" എന്ന താളിൽനിന്ന് ശേഖരിച്ചത്