ഒരു ലോക്കൽ ഏരിയ നെറ്റ്‌വർക്കിലെ (ലാൻ) കമ്പ്യൂട്ടറുകൾ ബന്ധിപ്പിക്കാൻ ഉപയോഗിക്കാനുള്ള സങ്കേതം ആണിത്. ലാനിലെ കമ്പ്യൂട്ടറുകൾ ബന്ധിപ്പിക്കാൻ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ടെക്നോളജി ആണ് ഈതെർനെറ്റ്. ഈതെർനെറ്റ് വാണിജ്യപരമായി ആരംഭിച്ചത് 1980 ഇൽ ആണെങ്കിലും പ്രമാണികമായ IEEE 802.3 എന്ന അംഗീകാരം ലഭിച്ചത് 1983 ഇൽ ആണ്. ഈതെർനെറ്റിന്റെ ആവിർഭാവത്തോടെ മറ്റു ടെക്നോളജി ആയ ടോക്കെൺ റിംഗ്, ഫ്ഡിഡിഐ (FDDI), എർസിൻഇടി (ARCNET) എന്നിവ പിൻതള്ളപെട്ടു.

ഈതെർനെറ്റ്
ഒരു ഇഥർനെറ്റ്-ഓവർ-ട്വിസ്റ്റഡ്-പെയർ പോർട്ട്
ഒരു ഇഥർനെറ്റ് കണക്ഷനെ സൂചിപ്പിക്കാൻ ചില ഉപകരണങ്ങളിൽ ആപ്പിൾ ഉപയോഗിക്കുന്ന ചിഹ്നം.

ഇന്റർനെറ്റിൽ നിന്നും ഈതെർനെറ്റിന് അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. അകലെയുള്ള കമ്പ്യൂട്ടറുകളുമായിട്ട് ടെെലിഫോൺ ലൈൻവഴിയോ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴിയോ ബന്ധപ്പെടുത്തുന്ന സംവിധാനമാണ് ഇന്റർ നെറ്റ്‌. എന്നാൽ ഈതെർനെറ്റ് ഒരു കെട്ടിടത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. ഇന്നുള്ള പല കമ്പ്യൂട്ടർ സ്ഥാപനങ്ങളിലും തങ്ങളുടെ കമ്പ്യൂട്ടറുകൾ ഈതെർനെറ്റ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഒപ്റ്റിക്കൽ ഫൈബറുകൾ രംഗത്തെത്തിയതോടെ ഈതെർനെറ്റ് എന്ന സംവിധാനം ഒരു കെട്ടിടത്തിൽ മാത്രമായി ഒതുങ്ങാതെ പുറത്തേയ്ക്കും വ്യാപിക്കാൻ തുടങ്ങി.

ചരിത്രം തിരുത്തുക

 
ആക്റ്റൺ ഇഥർപോക്കറ്റ്-എസ്പി പാരലൽ പോർട്ട് ഇഥർനെറ്റ് അഡാപ്റ്റർ (ഏകദേശം 1990). കോക്‌ഷ്യൽ (10BASE2), ടിസ്റ്റഡ് പെയർ (10BASE-T) കേബിളുകളെ പിന്തുണയ്ക്കുന്നു. ഒരു പിഎസ്/2(PS/2) പോർട്ട് പാസ്ത്രൂ കേബിളിൽ നിന്നാണ് പവർ എടുക്കുന്നത്.

സിറോക്സ് പാർക് (Xerox PARC) കമ്പനിയിൽ 1973 നും1974.നും ഇടയിൽ ഗവേഷണം [1] നടത്തുകയായിരുന്ന അമേരിക്കക്കാരനായ റോബർട്ട് എം 'ബോബ്' മെറ്റ്കാഫെയാണ് ഈതെർനെറ്റ് കണ്ടുപിടിച്ചത്.[2][3] 1972-ൽ സിറോക്സിലെ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം വികസിപ്പി്ക്കാൻ അധികൃതർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ലോകത്തിലെ ആദ്യത്തെ ലേസർ പ്രിന്റർ നിർമ്മിച്ച് വിതരണം ചെയ്തിരുന്നത് സിറോക്സ് അക്കാലത്ത് ആയതിനാൽ കമ്പ്യൂട്ടറുകളെ പരമാവധി ഈ പ്രിന്ററുമായി ബന്ധപ്പെടുത്തി ഉപയോഗപ്പെടുത്താനായിരുന്നു പദ്ധതി.എന്നാൽ കമ്പ്യൂട്ടറിന് അത്രയേറെ പ്രചാരം സിദ്ധിച്ചിട്ടില്ലാതിരുന്നതിനാൽ മെറ്റ്കാഫെയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. 1973 മേയ് 22ന് മെറ്റ്കഫേ തന്റെ ആദ്യത്തെ ആശയം ഒരു മെമ്മോ ആയി എഴുതി ആധാരപ്പെടുത്തി. [2][4][5] സാധാരണഗതിയിൽ വലിയൊരു സ്ഥാപനത്തിൽ രണ്ടോമൂന്നോ കമ്പ്യൂട്ടറുകളെ അന്നുണ്ടായിരുന്നുള്ളൂ. വെല്ലുവിളിഏറ്റെടുത്ത മെറ്റ്കഫെയ്ക്ക് സഹായവും പിൻബലവുമായി കൂട്ടുകാരൻ ദാവിദ് ആർ ബോഗ്സും ഉണ്ടായിരുന്നു. ഇരുവരുടെയും നിരന്തര പരീക്ഷണ-ഗവേഷണഫലമായി 1973-ൽ ആദ്യത്തെ ഈതർനെറ്റ് സംവിധാനം നിലവിൽ വന്നു. 'അറ്റ് ലോ അലോഹാ നെറ്റ് വർക്ക്' എന്നായിരുന്നു ഇതിന് ആദ്യമിട്ടിരുന്ന പേര്. എന്നാൽ അറ്റ് ലോ സിറോക്സിന്റെ ബ്രാൻഡ് നെയിമായിരുന്നതിനാൽ തന്റെ പുതിയ സംവിധാനം അറ്റ് ലോ കമ്പ്യൂട്ടറുകൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന തെറ്റിദ്ധാരണ പരത്താൻ ഈ പേര് ഇടയാക്കിയേക്കുമെന്ന് മെറ്റ്കഫേ ഭയപ്പെട്ടു. അതിനാൽ അദ്ദേഹം 1973-ൽ തന്നെ ഇതിന് 'ഈതർനെറ്റ്' എന്ന പേരു നല്കി. 1975-ൽ സിറോക്സ് പേറ്റന്റ് അപേക്ഷ സമർപ്പിച്ച പട്ടികയിൽ മെറ്റ്കഫേയെ കൂടാതെ ദാവീദ്ബോഗ്സ്,ചുക്ക്സ് താക്കെർ, ബട്ടലർ ലാംപ്ടൻ എന്നീ ഗവേഷകരും ഉൾപ്പെട്ടിരുന്നു.[6] 1976-ൽ മെറ്റ്കഫേയും ദാവിദ് ആർ ബോഗ്സും ചേർന്ന് ഒരു സെമിനാർ പേപ്പർ പ്രസിദ്ധീകരിച്ചു.[7]

1979-ൽ സിറോക്സിൽ നിന്ന് രാജിവച്ച മെറ്റ്കഫേ കാലിഫോർണിയയിൽ '3കോം കോപ്പറേഷൻ' എന്ന സ്ഥാപനം തുടങ്ങി.[8] [9] ഈതെർനെറ്റിന്റെ പ്രചാരവും വില്പനയുമായിരുന്നു ലക്ഷ്യം.എന്നാൽ അന്ന് കമ്പ്യൂട്ടർ രംഗത്തെ ഭീമന്മാരായിരുന്ന ഐ.ബി.എമ്മിനെ തന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചില്ല..ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ ഡിജിറ്റൽഎക്വിപ്പ്മെന്റ്, ഇന്റൽ,സിറോക്സ് എന്നീ കമ്പനികളെ കൊണ്ട് സ്റ്റാൻഡേർഡ് നെറ്റ് വർക്ക് സിസ്റ്റവുമായി ഈതർനെറ്റിനെ അംഗീകരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.[10]

അവലംബം തിരുത്തുക

  1. Gerald W. Brock (September 25, 2003). The Second Information Revolution. Harvard University Press. p. 151. ISBN 0-674-01178-3.
  2. 2.0 2.1 The History of Ethernet. NetEvents.tv. 2006. Retrieved September 10, 2011.
  3. "Ethernet Prototype Circuit Board". Smithsonian National Museum of American History. 1973. Retrieved September 2, 2007.
  4. Cade Metz (March 13, 2009). "Ethernet — a networking protocol name for the ages: Michelson, Morley, and Metcalfe". The Register: 2. Retrieved March 4, 2013. {{cite journal}}: Cite journal requires |journal= (help)
  5. Mary Bellis. "Inventors of the Modern Computer". About.com. Retrieved September 10, 2011.[പ്രവർത്തിക്കാത്ത കണ്ണി]
  6. യു.എസ്. പേറ്റന്റ് 40,63,220 "Multipoint data communication system (with collision detection)"976 paper ran at 2.94 Mbit/s and has eight-bit destination and source address fields, so
  7. Robert Metcalfe; David Boggs (July 1976). "Ethernet: Distributed Packet Switching for Local Computer Networks" (PDF). Communications of the ACM. 19 (7): 395–405. doi:10.1145/360248.360253.
  8. he History of Ethernet. NetEvents.tv. 2006. Retrieved September 10, 2011.
  9. on Burg, Urs; Kenney, Martin (December 2003). "Sponsors, Communities, and Standards: Ethernet vs. Token Ring in the Local Area Networking Business" (PDF). Industry & Innovation. 10 (4): 351–375. doi:10.1080/1366271032000163621. Archived (PDF) from the original on March 22, 2012. Retrieved 17 February 2014.
  10. Digital Equipment Corporation; Intel Corporation; Xerox Corporation (30 September 1980). "The Ethernet, A Local Area Network. Data Link Layer and Physical Layer Specifications, Version 1.0" (PDF). Xerox Corporation. Retrieved 2011-12-10.

കൂടുതൽവായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഈതെർനെറ്റ്&oldid=3838731" എന്ന താളിൽനിന്ന് ശേഖരിച്ചത്