ഇ.ഉണ്ണികൃഷ്ണൻ: അധ്യാപകൻ, സ്വതന്ത്രമാധ്യമ പ്രവർത്തകൻ, ഡോക്യുമെൻററി സംവിധായകൻ, പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകൻ. ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങൾ(1995) എന്ന ഗ്രന്ഥം വിശുദ്ധ വനങ്ങൾ (Sacred groves) നെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ സമഗ്രഗ്രന്ഥമാണ്. കേരള സാഹിത്യ അക്കാദമി പ്രഥമ ജി.എൻ.പിള്ള എൻഡോവ്മെന്റ്റ് അവാർഡ് ഈ കൃതിക്കായിരുന്നു. എൻ.വി.സാഹിത്യ വേദിയുടെ വൈജ്ഞാനിക അവാർഡും ഈ കൃതി നേടി. കേരള ജൈവ വൈവിധ്യ ബോർഡിൻ്റെ പരിസ്ഥിതി പത്രപ്രവർത്തക അവാർഡ്, സെൻ്റർ ഫോർ സയൻസ് ആൻറ് എൻവിറോൺമെൻ്റ് ജേർണലിസ്റ്റ് ഫെലോഷിപ്പ്, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ദേശീയ പ്രബന്ധരചനാ പുരസ്ക്കാരം, കേരളത്തിലെ നാട്ടുവൈദ്യമെന്ന ഗ്രന്ഥത്തിന് ജോസഫ് മുണ്ടശ്ശേരി അവാർഡ്. കേരളത്തിലെ നാട്ടുവൈദ്യത്തെപ്പറ്റിയുള്ള പഠനത്തിന് കോഴിക്കോട് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് . കൃതികൾ: ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങൾ(1995) കേരളത്തിലെ നാട്ടുവൈദ്യം (2011) പാതകൾ പുഴയെ മായ്ചത് (2013) തുലാവേനൽ (2020) മുത്തുപ്പിള്ള - ഒരു കിളിയുടെ കഥ (2024) എന്നിവ കൃതികൾ.[1]

  1. "ഡോ. ഇ ഉണ്ണിക്കൃഷ്ണൻ | ചിന്ത പബ്ലിഷേഴ്സ്". Archived from the original on 2021-10-10. Retrieved 2021-10-10.
"https://ml.wikipedia.org/w/index.php?title=ഇ._ഉണ്ണികൃഷ്ണൻ&oldid=4077139" എന്ന താളിൽനിന്ന് ശേഖരിച്ചത്