കേരളത്തിലെ പ്രശസ്തനായ ഒരു ചിത്രകാരൻ ആണ് ഇ വി അനിൽ. പാരമ്പര്യ ചിത്രകലാ രീതികളിൽ നിന്നും വേർപെട്ടു, തനതായ ഒരു രാഷ്ട്രീയ-സാമൂഹിക ചിത്ര - സംവേദന രീതി കൊണ്ട് വന്നു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.

ഇ വി അനിൽ
ജനനം (1971-03-15) മാർച്ച് 15, 1971  (53 വയസ്സ്)
മുട്ടപ്പള്ളി, കേരളം, ഇന്ത്യ
ജീവിതപങ്കാളി(കൾ)അമ്പിളി ടി കെ
കുട്ടികൾ3 മക്കൾ
മാതാപിതാക്ക(ൾ)
  • വിശ്വംഭരൻ, അമ്മിണി

തൊണ്ണൂറുകളിൽ കേരളത്തിൽ ഉണ്ടായ ദലിത് അന്വേഷണത്തിന്റെയും ആക്ടിവിസത്തിന്റെ യും ഭാഗമായാണ് ഇവി അനിൽ ചിത്രമെഴുത്തിന്റെ രംഗത്തേക്ക് പ്രേവശിക്കുന്നതു. ദളിത് മേഖലയിൽ നിന്നും ഉയർന്നുവന്ന വിവിധ സമരങ്ങൾ, സര്ഗാത്മ രചനകൾ, പ്രസിദ്ധികരണങ്ങൾ എന്നിവയുമായി ബന്ധപെട്ടു ചിത്രങ്ങൾ വരയ്ക്കുകയും പുസ്തകങ്ങൾ, മാസികകൾ, നോട്ടീസുകൾ, ലഘു ലേഖകൾ, പുസ്തങ്ങളുടെ കവറുകൾ എന്നിവ രൂപകൽപ്പന നടത്തുകയും ചെയ്തു. രൂപ കൽപ്പനയിലും രേഖ ചിത്ര രീതിയിലും സവിശേഷമായ ഒരു ശൈലി ഇദ്ദേഹം കൊണ്ടുവന്നു. നേർവരകളുടെ കൂട്ടങ്ങൾ കൂടി ചേർന്ന് സംവേദന ചിത്രമായി മാറുന്ന ഒരു രചനാരീതി ഇദ്ദേഹത്തിന്റെ മാത്രം ഒരു പ്രത്യേക ചിത്രരചനാരീതിയാണ്. സവിശേഷമായ ഒരു രേഖ ചിത്ര രീതി കൊണ്ടും ആഖ്യാന വിഷയം കൊണ്ടും അവ ശ്രദ്ധ നേടുകയും ചെയ്തു.അദ്ദേഹത്തിന്റെ പൊയികയിൽ അപ്പച്ചൻ, മഹാത്മാ അയ്യങ്കാളി, ബാബ സാഹേബ് അംബേദ്‌കർ ചിത്രങ്ങൾ ഏറെ പ്രശസ്തമാണ്.

തൊണ്ണൂറുകൾക്കു ശേഷം കേരളത്തിൽ ഉയർന്നു വന്ന പൊയ്കയിൽ അപ്പച്ചൻ , മഹാത്മാ അയ്യങ്കാളി, ബാബ സാഹേബ് അംബേദ്‌കർ പഠനങ്ങൾ സൃഷിട്ടിച്ച പുതിയ അവബോധങ്ങളുടെ പ്രതിഫലനങ്ങൾ ഈ ചിത്രങ്ങളിൽ നമുക്ക് കാണാൻ കഴിയും. രോഹിത് വെമ്മൂല സംഭവം, കേരളത്തിൽ നടന്ന ആദിവാസിയായ മധുവിന്റെ കൊലപാതകം, വാളയാർ സംഭവം, ഭൂമിക്കു വേണ്ടിയും സംവരണത്തിന് വേണ്ടിയുള്ള വിവിധ സമരങ്ങൾ ,യൂപിയിലെ ദളിത് കുട്ടികളെ ചുട്ടെരിച്ച സംഭവം, പൗരത്വ ഭേദഗതി ബില്ല് തുടങ്ങിയ സന്ദർഭങ്ങളിൽ ഇ വി അനിൽ വരച്ച ചിത്രങ്ങൾക്കു വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ അതുമായി ബന്ധപെട്ട സമരങ്ങളിലും പ്രതിക്ഷേധ പരിപാടികളിലും നിരന്തരം ഉപയോഗിക്കപെടുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. അസാധരണമായ കരുത്തും സ്ത്രീ ചലന ശേഷിയും ഇ വി അനിലിന്റെ സ്ത്രീ ചിത്രങ്ങളുടെ സവിശേഷതയാണ്. ഡോ പി എസ് ശ്രീകല എഴുതി, കേരള സർക്കാരിന്റെ കീഴിലുള്ള സാക്ഷരതാമിഷൻ പ്രസിദ്ധിയ്ക്കരിച്ച "നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ ", ഭരണഘടനാ സാക്ഷരതയുടെ ഭാഗമായി തയാറാക്കിയ "ഇന്ത്യ എന്ന റിപ്പബ്ലിക്ക് " എന്നീ പുസ്തകങ്ങള്ക്കു വരച്ച കേരള നവോഥാന ചിത്രങ്ങളും ഇന്ത്യൻ സ്വതന്ത്ര്യസമര ചരിത്രത്തിലെ വ്യത്യസ്തധാരകളെ സൂചിപ്പിക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്.

ആർട്ട് ഗാലറികൾ വഴി ആയിരുന്നില്ല ഇവി അനിലിന്റെ ചിത്രങ്ങൾ പ്രചരിച്ചത് . തൊണ്ണൂറുകൾ മുതൽ ദലിതുകൾ നടത്തിയ ആക്ടിവിസത്തിന്റെയും സർഗ്ഗാത്മ ഇടപെടലിന്റെയും ഭാഗമായാണ് അവ പ്രചാരം നേടിയത്. സമ്മേളനങ്ങൾ,സമരങ്ങൾ, സെമിനാറുകൾ എന്നിവയുടെ ഭാഗമായാണ് അവ പ്രദര്ശിപ്പിക്കപ്പെട്ടതു. പലപ്പോഴും തെരുവുകളിൽ ആയിരുന്നു അവയുടെ പ്രദർശന ഇടങ്ങൾ. അത്തരം സംഘടനകൾ തന്നെയായിരുന്നു അതിന്റെ സംഘാടകരും എന്നതും ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കേരളത്തിലെ ദളിത് ഇടപെടലുകളുടെ ഭാഗമായി ഒരു ചിത്രകലാ സ്ഥലം വികസിച്ചു വന്നു എന്ന ഈ ചിത്രങ്ങളുടെ പ്രചാരവും പ്രദർശനവും സാക്ഷ്യപ്പെടുത്തുന്നു. സൂചകം, ആദിയർ ദീപം, നയലപം, ഒന്നിപ്പു[പ്രവർത്തിക്കാത്ത കണ്ണി] തുടങ്ങിയ ദളിത് മാസികകൾ മുഖേനയാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ആദ്യമായി അച്ചടിച്ച് വന്നത്. സി അയ്യപ്പൻ നെ പോലെയുള്ള ദളിത് എഴുത്തുകാരുടെ രചനകൾക്ക് വരച്ച ചിത്രങ്ങളും പ്രധാനമാണ്. രൂപേഷ് കുമാറിനിന്റെ സിനിമ സ്കോപ് എന്ന നോവലിന് വരച്ച ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയട്ടുണ്ട്എന്നതും ഇതോടു ചേർത്ത് വായിക്കാവുന്നതാണ്. ഏകദേശം അൻപതോളം ജനകിയ പ്രദർശനങ്ങൾ ഇദ്ദേഹത്തിന്റേതായി നടന്നിട്ടുണ്ട് .

മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, കോഴിക്കോട് യൂണിവേഴ്സിറ്റി, ജവാഹർ ലാൽ നെഹ്‌റു സർവകലാശാല, മഹാത്മാ ഗാന്ധി യൂണി വേഴ്സിറ്റി എന്നിവിടങ്ങളിൽ നടന്ന പൊയ്കയിൽ അപ്പച്ചൻ , മഹാത്മാ അയ്യങ്കാളി സെമിനാറുകളുടെ ഭാഗമായി ഇ വി അനിലിന്റെ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു. ജർമ്മനിയിലെ Göttingen യൂണിവേഴ്സിറ്റിയിൽ ബാബ സാഹേബ് അംബേദ്‌കർ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി നടന്ന Anti-Caste Photo Exhibition Archived 2021-06-06 at the Wayback Machine. നിൽ ഇദേഹം വരച്ച മൂന്നു പൊയ്കയിൽ അപ്പച്ചൻ , മഹാത്മാ അയ്യങ്കാളി, ബാബ സാഹേബ് അംബേദ്‌കർ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. നവോത്ഥാനത്തിലെ സ്ത്രീമുന്നെറ്റങ്ങൾ,ഇന്ത്യ എന്ന റിപ്പബ്ലിക്ക് എന്നിവയുടെ പ്രദർശനങ്ങളും ഇതോടൊപ്പം നടന്ന ശ്രദ്ധേയമായ പ്രദർശനങ്ങൾ ആണ് .

ജീവിതരേഖ തിരുത്തുക

1971 മാർച്ച് 15 നു കേരളത്തിലെ കോട്ടയം ജില്ലയിൽ എരുമേലിക്ക് അടുത്തുള്ള ദളിത് അധിവാസമേഖലയായ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ് വിശ്വംഭരൻ, മാതാവ് അമ്മിണി. മുട്ടപ്പള്ളി ഗവ എൽ പിസ്കൂൾ, ഡോ .അംബേദ്ക്കർ മെമ്മോറിയൽ യു പി സ്കൂൾ, തിരുവള്ളുവർ ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി. തുടർന്ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ ഉപരിപഠനം. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും കരസ്ഥമാക്കി. കേരളത്തിലെ ദളിത് ഇടപെടലുകളുടെയും സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും ഭാഗമായി എഴുത്തിന്റെയും ചിത്ര രചനയുടെയും രംഗത്തു സജീവമായി. ദ അസോസിയേഷൻ ഓഫ് കേരള ഹിസ്റ്ററി, ദളിത് സാംസ്‌കാരിക വേദി PRDS സാംസ്‌കാരിക വേദി, PRDS സെമിനാർ സംഘടക സമിതി എന്നിവയുടെ വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ ഭാഗമായുള്ള ഗവേഷണ പ്രവർത്തനങ്ങളിലും പ്രസാധക പ്രവർത്തനങ്ങളിലും പങ്കാളിയായി, ഈ സമിതികളുടെ ഭാഗമായി PRDS ചരിത്രത്തിൽ(വി വി സ്വാമി ), അയ്യൻ‌കാളി കേരള ചരിത്രത്തിൽ (കെ കെ എസ് ദാസ്), ചെങ്ങുന്നൂരാതി (തെക്കൻ പാട്ടുകളുടെ സമാഹാരം), ദളിത് കഥകൾ (വിവിധ എഴുത്തുകാരുടെകഥാ സമാഹാരം), ദളിത് കവിത (വിവിധ എഴുത്തുകാരുടെ കവിതാ സമാഹാരം ), ചരിത്രത്തിന്റെ പ്രതിബദ്ധത (ദളിത് ചരിത്രകാരനായ ടി എച് പി ചെന്താര ശേരിയു മായുള്ള സംഭാഷങ്ങൾ ), PRDS ആൻഡ് ദളിത് renaissance എന്നീ പുസ്തങ്ങൾ ആണ് പ്രസിദ്ധികരിച്ചത്‌. സൂചകം മാസിക ,ആദിയർ ദീപം മാസിക എന്നിവയുടെ എഡിറ്റോറിയൽ അംഗം എന്ന നിലയിൽ പ്രവർത്തിച്ചു. സൂചകം മാസികയുടെആരംഭ പ്രവർത്തകരിൽ ഒരാളുമായിരുന്നു ഇദ്ദേഹം. ഇപ്പോൾ സൊസൈറ്റി ഓഫ് PRDS സ്റ്റഡീസ് എന്ന സംഘടനയുടെ വൈസ് പ്രസിഡണ്ട് ആണ്. ആ സംഘടനയുടെ പ്രസാധാക വിഭാഗമായ അൺ സീൻ ലെറ്റേഴ്സ് -സ്ലെറ്റ് പബ്ലിക്കേഷൻ ന്റെ പ്രസാധക സമിതി യംഗവും എഡിറ്റോറിയൽ ടിം മെമ്പറുമാണ്. ഈ പ്രസാധക വിഭാഗം ഇതിനോടകം നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രത്യക്ഷ രക്ഷാ ദൈവസഭ ചരിത്രത്തിൽ പ്രത്യക്ഷ പെട്ടവിധം ,ആഴി പുഴ തിര കടലും കടന്നു, എഴുതപ്പെടാത്ത വരകൾ ,വ്യവസ്ഥയുടെ നടപ്പാതകൾ (ചരിത്രം) ,അടിമവിഷയം (പഠനം), മർദ്ദിതം ശബ്ദം പോലും (കഥാ സമാഹാരം- pk പ്രകാശ്), അധ്വാനവും ഉടലും ആഖ്യാനവും (സ്ത്രീ പാഠനം -ഡോ. ലിസ പുല്പറമ്പിൽ), എന്നീ പുസ്തകങ്ങൾ ആണ് അൺ സീൻ ലെറ്റേഴ്സ് -സ്ലെറ്റ് പബ്ലിക്കേഷൻ പ്രസിദ്ധികരിച്ച പുസ്തകങ്ങൾ .

എഴുത്തുകൾ തിരുത്തുക

  1. ആഴി പുഴ തിരകടലും താണ്ടി എന്നപേരിൽ, വി വി സ്വാമിയുടെ കുറിപ്പുകളോടെ
  2. പ്രത്യക്ഷ രക്ഷാ ദൈവസഭ :ചരിത്രവും മുൻ വിധിയും
  3. ജാതിയും സമൂഹവും :പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ നവോഥാന ഇടപെടലുകൾ
  4. വിവി സ്വാമിയുമായി ചേർന്ന് പ്രത്യക്ഷരക്ഷാ ദൈവസഭ ഓർമ്മ പാട്ട് ചരിത്ര രേഖകൾ
  5. വിവി സ്വാമിയുമായി ചേർന്ന് വ്യവസ്ഥയുടെ നടപ്പതകൾ (ജീവചരിത്ര പുരഖ്യന സമിതി)
  6. വിവി സ്വാമിയുമായി ചേർന്ന് അടിമ വിഷയം -സ്വാതന്ത്ര്യത്തിന്റെ ആത്മീയത
  7. വിവി സ്വാമിയുമായി ചേർന്ന് പൊയികയിൽ അപ്പച്ചന്റെ പാട്ടുകൾ കൃതിയും അന്യപാഠങ്ങളും (സമാഹരണം)
  8. വിവി സ്വാമിയുമായി ചേർന്ന് ഓർത്തിടുപോൾ ഖേദ മുള്ളിൽ (എഡിറ്റർ -പഠന സമാഹാരം)

ഇപ്പോൾ കേരള സംസ്ഥാന സാക്ഷരതാ മിഷനിൽ കോഓർഡിനേറ്റർ ആയി ജോലിചെയ്യുന്നു. അതിന്റെ ഭാഗമായി സാക്ഷരത മിഷൻ, ആദിവാസികൾ,പട്ടികജാതി വിഭാഗങ്ങൾ,ഇതര സംസ്ഥാന തൊഴിലാളികൾ, തീരദേശ വാസികൾ , ട്രാൻസ് ജണ്ടറുകൾ തുടങ്ങിയ പാര്ശ്വവൽകൃത വിഭാഗങ്ങൾക്ക് വേണ്ടിയുള്ള വിവിധ സാക്ഷരതാ പദ്ധതികൾ ,പരിസ്ഥിതിസാക്ഷരതാ പരിപാടി, ഭരണഘടനാ സാക്ഷരതാ പരിപാടി എന്നിവയുടെ സംസ്ഥാന തല കോഓർഡിനേഷൻ ചുമതല വഹിക്കുന്നു . കൂടാതെ സാക്ഷരതാമിഷന്റെ പ്രസിദ്ധികരണമായ അക്ഷര കൈരളി മാസിക, സാക്ഷരം ന്യൂസ്‌ ലെറ്റർ എന്നിവയുടെ കോഓർഡിനേറ്റർ കൂടിയാണ്.

പുരസ്കാരങ്ങൾ തിരുത്തുക

  • 1997 മികച്ച കോളേജ് മാഗസിനുള്ള മലയാള മനോരമയുടെ ചീഫ് എഡിറ്റർ അവാർഡു ലഭിച്ചിട്ടുണ്ട്

External links തിരുത്തുക

അവലംബം തിരുത്തുക

[1] [2]

[3]


[4]

  1. "Painting tribute to Mahatma - deccanchronicle.com". deccan chronicle. Retrieved 2016-08-31.
  2. "Sketching the episodes of Kerala's renaissance - deccanchronicle.com". deccan chronicle. Retrieved 2018-12-22.
  3. "വരയിലെ രാഷ്ട്രീയം; സമര ചിത്രങ്ങളുമായി ഇ.വി അനിൽ - mediaonetv.in". mediaonetv.in. Retrieved 2018-12-29.
  4. "ആദ്ധ്യാത്മിക വ്യവസ്ഥയുടെ ആശയശാസ്ത്രം - dinamani.com". dinamani.com. Retrieved 2020-02-14.
"https://ml.wikipedia.org/w/index.php?title=ഇ.വി._അനിൽ&oldid=3838534" എന്ന താളിൽനിന്ന് ശേഖരിച്ചത്