ഒരു ഇന്ത്യൻ കാർട്ടൂണിസ്റ്റാണ് ഇ.പി. ഉണ്ണി (ജനനം: 1954).

ഇ.പി. ഉണ്ണി
ഇ.പി. ഉണ്ണി
ജനനം1954
ദേശീയതഇന്ത്യൻ
തൊഴിൽകാർട്ടൂണിസ്റ്റ് ‌
പുരസ്കാരങ്ങൾഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റിന്റെ പുരസ്കാരം (2009)

ജീവിതരേഖ തിരുത്തുക

1954ൽ പാലക്കാടിൽ ജനിച്ചു. കേരള സർ‍വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. 1973ൽ ശങ്കർ വാരികയിൽ ഇ.പി. ഉണ്ണിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചു വന്നു. 1977ൽ ദി ഹിന്ദുവിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചുതുടങ്ങി. ഈ കാലയളവിൽ സൺഡേ ടൈംസിലും ഇക്കോണമിക് ടൈംസിലും പ്രവർത്തിച്ചു. ഇന്ത്യൻ എക്സ്പ്രസിലെ ചീഫ് രാഷ്ട്രീയ കാർട്ടൂണിസ്റ്റാണ്. മലയാള വാരികകളിലും മാസികകളിലും ഇ.പി. ഉണ്ണിയുടെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]

കൃതികൾ തിരുത്തുക

  • സ്‌പൈസസ്‌ ആന്റ്‌ സോൾസ്‌[2]
  • ബിസിനസ് ആസ് യൂഷ്വൽ (രാഷ്ട്രീയ കാർട്ടൂൺ പരമ്പര)

കൊച്ചി-മുസിരിസ് ബിനാലെ 2016 തിരുത്തുക

ഇന്ത്യൻ എക്സ്പ്രസിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച ബിസിനസ് ആസ് യൂഷ്വൽ എന്ന കാർട്ടൂൺ പരമ്പരയാണ് 2016ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ ഇ.പി. ഉണ്ണി പ്രദർശിപ്പിച്ചിരിക്കുന്നത്. [3]പ്രധാനവേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസിലെ കാർട്ടൂണുകളോടൊപ്പം ഇല്ലസ്ട്രേഷനുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റിന്റെ പുരസ്കാരം (2009)[4]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-13.
  2. http://www.puzha.com/malayalam/bookstore/content/books/html/utf8/2113.html[പ്രവർത്തിക്കാത്ത കണ്ണി]
  3. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
  4. http://www.cartoonistsindia.com/htm/awardees.htm

പുറം കണ്ണികൾ തിരുത്തുക

ഇ.പി. ഉണ്ണി Archived 2019-12-19 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഇ.പി._ഉണ്ണി&oldid=3784591" എന്ന താളിൽനിന്ന് ശേഖരിച്ചത്