വയലെറ്റ ഇസബെൽ സെറെസെഡ പാര (ജനനം: 29 സെപ്റ്റംബർ 1939) ഇസബെൽ പാര എന്നറിയപ്പെടുന്ന ഒരു ചിലിയൻ ഗായികയും ഗാനരചയിതാവും ലാറ്റിനമേരിക്കൻ സംഗീത നാടോടിക്കഥകളുടെ വ്യാഖ്യാതാവുമാണ്.

ഇസബെൽ പാര
ഇസബെൽ പാര 2018 ൽ
ഇസബെൽ പാര 2018 ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംവയലെറ്റ ഇസബെൽ സെറെഡെസ പാര
ജനനം (1939-09-29) 29 സെപ്റ്റംബർ 1939  (84 വയസ്സ്)
ഉത്ഭവംസാന്റിയാഗൊ ചിലി
വിഭാഗങ്ങൾFolk, Singer-Songwriter, Andean music, Latin music, Chilean music, Nueva canción
തൊഴിൽ(കൾ)ഗായിക-ഗാനരചയിതാവ്
ഉപകരണ(ങ്ങൾ)Spanish Guitar, Charango, Cuatro, vocals
വർഷങ്ങളായി സജീവം1959–present
ലേബലുകൾWarner Music
വെബ്സൈറ്റ്iparra.scd.cl// (in Spanish)

ആദ്യകാലം തിരുത്തുക

1939-ൽ ചിലിയിൽ ജനിച്ച പാര, 13-ആം വയസ്സിൽ ലോകപ്രശസ്തയായ മാതാവും ഫോക്ക്‌ലോറിസ്റ്റുമായ വയലെറ്റ പാരയ്‌ക്കൊപ്പം തന്റെ ആദ്യ റെക്കോർഡിംഗ് നടത്തിക്കൊണ്ടാണ് സംഗീതത്തിൽ തന്റെ കരിയർ ആരംഭിച്ചത്. അതിനുശേഷം ഏറ്റവും പ്രശസ്തരായ ലാറ്റിനമേരിക്കൻ നാടോടി ഗായകരുടെ പാട്ടുകൾ വ്യാഖ്യാനിക്കുകയും അവ റെക്കോർഡ് ചെയ്യുകയും ചെയ്തു.

കരിയർ തിരുത്തുക

1973 സെപ്തംബർ 11-ലെ ചിലിയിലെ പട്ടാള അട്ടിമറിക്ക് ശേഷം അവർ വർഷങ്ങളോളം അർജന്റീനയിലും ഫ്രാൻസിലുമായി പ്രവാസജീവിതം നയിച്ചു. രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടപ്പോൾ അവർ ചിലിയിലേക്ക് മടങ്ങിയെത്തി.[1]

അവലംബം തിരുത്തുക

  1. "The Parra Family". 3 February 2018. Archived from the original on 2017-11-07.
"https://ml.wikipedia.org/w/index.php?title=ഇസബെൽ_പാര&oldid=3801783" എന്ന താളിൽനിന്ന് ശേഖരിച്ചത്