1989-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് സച്ചിദാനന്ദൻ രചിച്ച ഇവനെക്കൂടി എന്ന കൃതിക്കാണ് [1][2]

ഇവനെക്കൂടി
Cover
കർത്താവ്സച്ചിദാനന്ദൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
1987 മാർച്ച് 15
ഏടുകൾ148

1986ൽ വൈലോപ്പിള്ളി ശ്രീധരമേനോൻറെ നിര്യാണം മലയാള കവിതയ്ക്ക് തീരാനഷ്ടമാണ്ണ്ടാക്കിയത്. അദ്ദേഹത്തിൻറെ മരണത്തിനു ശേഷം പ്രസംഗങ്ങളും ഔപചാരിക അനുശോചനങ്ങളും അനുസ്മരണങ്ങളും നടന്നു. ഇതെല്ലം അടങ്ങിയത്തിനു ശേഷമാണ് സച്ചിദാനന്ദൻ ഈ കവിത പ്രസിധികരിക്കുന്നത്. സാന്ദ്രമായ ഒഴുക്കും ശ്രദ്ധാപൂർവ്വമുള്ള സംയമവും ഈ കവിതയുടെ മേന്മയായി നിരൂപകർ പറഞ്ഞുപോരുന്നു.

കവിത തിരുത്തുക

ആദ്യത്തെ ഏതാനും വരികൾ.


ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താൽ
മെലിഞ്ഞ കുളിർനീരിൻ കൈകളാൽ നിളാനദീ!
ഇവനായുയർത്തുക
തുമ്പിക്കൈ പഞ്ചാരിക്കു
ചെവിയാട്ടിടുമാലിൻ-
ചോട്ടിലെപ്പൂരക്കാറ്റേ!
മൂടുക തിരുവില്വാ-
മലയിൽ പുനർജനി
നൂണെത്തും നിലാവിനാ-
ലീ ജഡം ധനുരാവേ!
കുനിയൂ സ്വപ്നാസ്വസ്ഥ-
മീ നെറ്റി ചുംബിക്കുവാൻ
നിളയേയുമയായ
ദേവതാത്മാവാം സഹ്യൻ!
ഇവനേ ഞങ്ങൾക്കോണ-
പ്പാട്ടിനു ചോടായ്, കന്നി-
വയലിൽ നെല്ലിൻ പാലായ്,
വീര്യമായ് തെക്കൻ പാട്ടിൽ,
ഇവനേ നിറച്ചു തേൻ
പാതിരാപ്പൂവിൽ, കാക്ക-
ച്ചിറകിൽ സൂര്യോത്സവം,
ശൈശവമിളനീരിൽ,
അറിവിൽ പച്ച, കൈത-
പ്പൂവിലാതിരാച്ചന്ദ്രൻ,
മുറിവിൽ മൂർച്ച, മുള-
ങ്കാടിന്നു കുറുങ്കുഴൽ.

കവിതാസാരം തിരുത്തുക

ഹേമന്തകാലത്തേ മെലിഞ്ഞ കുളിർനീർക്കൈകൾ നീട്ടി ഇവനെ കൂടി സ്വീകരിച്ചാലും എന്നാണ് കവി നിലയോട് അപേക്ഷിക്കുന്നത്. ഇവൻ മറ്റാരുമല്ല, മഹാകവി വൈലോപ്പിള്ളി. വൈലോപ്പിള്ളിയുടെ ഏതാനും കവിതകളിലെ വരികൾ ഈ കവിതയിൽ വളരെ വർണസൂചകമായി സച്ചിദാനന്ദൻ നൽകിയിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന വരികളിൽ മാമ്പഴക്കാലം എന്ന് സൂചിപിക്കുന്നത് മാമ്പഴം എന്ന വൈലോപ്പിള്ളിയുടെ കവിത സമാഹാരമാണ്. ഇങ്ങനെ അദ്ദേഹത്തിൻറെ പല കവിതകളുടെ രസകൂട്ടാണ് സച്ചിദാനന്ദൻറെ ഈ കവിത.

ആതിരാ രാവിൻ രുദ്ര-
കീർത്തനങ്ങൾ തൻ തൂക്കി-
ലാടുന്ന പൊന്നുണ്ണിക്കു
ദംഷ്ട്രയും നെറ്റിക്കണ്ണും.
പാരുഷ്യം പെരുകുന്നു
വാക്കിലും മനസ്സിലും.
മാതുലാ, പൊറുത്താലും-
തീർന്നു മാമ്പഴക്കാലം.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
"https://ml.wikipedia.org/w/index.php?title=ഇവനെക്കൂടി_(കവിത)&oldid=3625234" എന്ന താളിൽനിന്ന് ശേഖരിച്ചത്