ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വംശനാശത്തിന്റെ വക്കിലുള്ള ഒരിനം വൻമരമാണ് കേരളത്തിൽ കാണപ്പെടുന്ന ഇരുമ്പകം (ശാസ്ത്രീയനാമം: Hopea wightiana). (Hopea ponga (Dennst.)Mabb.)ഡിപ്റ്റെറോകാർപേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം നിത്യഹരിതമാണ്. സമുദ്രനിരപ്പിൽ നിന്നും 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്[1]. ഇംഗ്ലീഷിൽ പൊംഗ (ponga) എന്നു വിളിക്കും.

ഇരുമ്പകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. wightiana
Binomial name
Hopea wightiana

വിവരണം തിരുത്തുക

നനവാർന്ന ഭൂമിയിലാണ് ഇരുമ്പകം വളരുന്നത്. നിത്യഹരിതമെങ്കിലും അപൂർവ്വമായി മാത്രം വേനലിൽ ഇവ ഇല പൊഴിക്കുന്നു. ഏകാന്തരമായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 15 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയും ഉണ്ടാകുന്നു. വേനൽക്കാലത്താണ് സസ്യം പുഷ്പിക്കുന്നത്. പൂക്കൾ ദ്വിലിംഗങ്ങളാണ്. തടിക്ക് ഈടും ബലവും ഭംഗിയും കുറവാണ്. കഠിനമായ വേനലും അതിശൈത്യവും വൃക്ഷത്തിനു താങ്ങാനാകില്ല. സ്വാഭാവികമായ പുനരുത്ഭവം കുറവാണ്.

അവലംബം തിരുത്തുക

  1. "Hopea wightiana EcoCrop". Archived from the original on 2019-04-19. Retrieved 2012-03-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇരുമ്പകം&oldid=3625161" എന്ന താളിൽനിന്ന് ശേഖരിച്ചത്