റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗാളിലെ ലുഗ്ദാനുമിലെ (ആധുനിക ഫ്രാൻസിലെ ലിയോൺ) മെത്രാനായിരുന്നു വിശുദ്ധ ഇരണേവൂസ് (/[invalid input: 'icon']rəˈnəs/; ഗ്രീക്ക്: Εἰρηναῖος), (2ആം നൂറ്റാണ്ട് – c. 202). ആദ്യകാല സഭാപിതാവും വിശ്വാസപരിരക്ഷകനുമായിരുന്ന അദ്ദേഹത്തിന്റെ രചനകളാണ് ക്രിസ്തുമത ദൈവശാസ്ത്രത്തിന്റെ ആദ്യകാല വികാസങ്ങൾക്കു നിദാനമായത്. അപ്പസ്തോലനായ യോഹന്നാന്റെ ശിഷ്യനായിരുന്ന പോളിക്കാർപ്പിന്റെ ശ്രോതാവ്‌ ആയിരുന്നു അദ്ദേഹം[1].

വി. ഇരണേവൂസ്
വിശുദ്ധ ഇരണേവൂസ്
രക്തസാക്ഷി, മെത്രാൻ
ജനനംക്രി. വ. 130
ഏഷ്യാ മൈനറിലെ സ്മിർണ (ആധുനിക തുർക്കിയിലെ ഇസ്മിർ)
മരണംക്രി. വ. 202
ഗാളിലെ ലുഗ്ദാനും (ആധുനിക ഫ്രാൻസിലെ ലിയോൺ)
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
കിഴക്കൻ ഓർത്തഡോക്സ് സഭ
പൌരസ്ത്യ ഓർത്തഡോക്സ് സഭ
ലൂഥറൻ സഭ
ആംഗ്ലിക്കൻ സഭകൾ
ഓർമ്മത്തിരുന്നാൾജൂൺ 28 (റോമൻ കത്തോലിക്കാ സഭ) (ആംഗ്ലിക്കൻ സഭകൾ); ആഗസ്റ്റ് 23 (കിഴക്കൻ ഓർത്തഡോക്സ് സഭ)

ആദിമക്രിസ്തീയത നേരിട്ട 'വേദവ്യതിചലനങ്ങളിൽ' ഏറ്റവും ശക്തമായതെന്നു പറയാവുന്ന ജ്ഞാനവാദത്തിന്റെ വലിയ വിമർശകനായിരുന്നു ഇരണേവൂസ്. ജ്ഞാനവാദത്തെ വിവരണവും വിമർശനവുമായ ഒരു ദീർഘരചന അദ്ദേഹം എഴുതിയിട്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. Eusebius of Caesarea, Ecclesiastical History Book v. Chapter v.
  2. Jonathan Hill, Zondervan Handbook of History of Christianity (പുറം 65)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇരണേവൂസ്&oldid=3625139" എന്ന താളിൽനിന്ന് ശേഖരിച്ചത്