ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിലാണ് ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൂതക്കുളം, കല്ലുവാതുക്കൽ, ചാത്തന്നൂർ, ആദിച്ചനെല്ലൂർ, , ചിറക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ ബ്ളോക്കിലുൾപ്പെടുന്നു. പൂതക്കുളം, മീനാട, ചിറക്കര, പരവൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി, ആദിച്ചനല്ലൂർ, തഴുത്തല, നെടുമ്പന, പള്ളിമൺ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിന് 134.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1961 ഏപ്രിൽ മാസം 1-ാം തീയതിയാണ് ഇത്തിക്കര ബ്ളോക്ക് രൂപീകൃതമായത്.

ഭൂമിശാസ്ത്രം തിരുത്തുക

ഭൂപ്രകൃതിയനുസരിച്ച് ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിനെ സമതലം, കുന്നുകൾ, താരതമ്യേന താഴ്ന്ന പ്രദേശങ്ങൾ, കായൽ പ്രദേശം, ചരിഞ്ഞമേഖല, താഴ്ന്ന പ്രദേശം, ഉയർന്ന പ്രദേശം എന്നിങ്ങനെ തരം തിരിക്കാം.ലാറ്ററേറ്റ് ഖനനം, കശുവണ്ടി വ്യവസായം, വെള്ള കളിമണ്ണിന്റെ സംസ്കരണം എന്നിവയാണ് ഈ ബ്ളോക്കുപ്രദേശത്തെ പ്രധാന വ്യവസായമേഖലകൾ. ദേശീയപാത-47 ഇത്തിക്കര ബ്ളോക്കിലൂടെ കടന്നുപോകുന്നുണ്ട്.

അതിരുകൾ തിരുത്തുക

വാർഡുകൾ തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കൊല്ലം
താലൂക്ക് കൊല്ലം
വിസ്തീര്ണ്ണം 134.8ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 185008
പുരുഷന്മാർ 89239
സ്ത്രീകൾ 95769
ജനസാന്ദ്രത 1372
സ്ത്രീ : പുരുഷ അനുപാതം 1073
സാക്ഷരത 89.2%

വിലാസം തിരുത്തുക


ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്
ചാത്തന്നൂർ‍‍‍‍‍ - 691572
ഫോൺ : 0474 2593260
ഇമെയിൽ‍‍‍‍‍ : nregaithikkara@gmail.com

അവലംബം തിരുത്തുക

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/ithikkarablock Archived 2016-03-10 at the Wayback Machine.
Census data 2001