ഇടമറുക് (കോട്ടയം ജില്ല)

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിൽ പെട്ട മേലുകാവ് പഞ്ചായത്തിലെ ഒരു സ്ഥലമാണ്‌ ഇടമറുക്. ഈരാറ്റുപേട്ട - തൊടുപുഴ സംസ്ഥാന പാത ഇടമറുകിലൂടെയാണ് കടന്നു പോകുന്നത്. ഈരാറ്റുപേട്ടയിൽ നിന്നും 8 കി മീറ്ററും തൊടുപുഴയിൽ നിന്നും 22 കി മീറ്ററും അകലെയാണ് ഇടമറുക് ഗ്രാമം. കളത്തുകടവ്, പയസ് മൗന്റ്, കോണിപ്പാട്, കയ്യൂർ, വാകക്കാട്‌ തുടങ്ങിയവയാണ് ചുറ്റുമുള്ള സ്ഥലങ്ങൾ. മീനച്ചിലാറിന്റെ ഒരു പ്രധാന കൈവഴി മേലുകാവ് മലകളിൽ നിന്നും ഉദ്ഭവിച്ചു ഇടമറുകിലൂടെ ഒഴുകി, ഈരാറ്റുപേട്ടയിൽ വച്ച് പൂഞ്ഞാറിൽ നിന്നെത്തുന്ന മറ്റൊരു കൈവഴിയുമായി യോജിക്കുന്നു.

ഇടമറുക് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഈരാറ്റുപേട്ട ബ്ലോക്കിൽ തന്നെയുള്ള ഒരു പ്രധാന ആരോഗ്യ കേന്ദ്രമാണ്.

ജനങ്ങളുടെ പ്രധാന ജീവിതോപാധി കൃഷിയാണ്. ഇടമറുക് റബ്ബർ ഉദ്പാദക കേന്ദ്രം, റബ്ബറിനു ന്യായവില ഉറപ്പക്കുന്നതിലെക്കായി കോടതി വ്യവഹാരങ്ങൾ നടത്തി വാർത്ത പ്രാധാന്യം നേടിയ ഒരു കർഷക കൂട്ടായ്മയാണ് .

ചരിത്രം തിരുത്തുക

ഈ പ്രദേശങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ, വാൾ, വളരെ വലിപ്പമുള്ള ഭരണികൾ തുടങ്ങിയവ പലപ്പോഴായി മണ്ണിനടിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്‌. മലയാളത്തിലെഴുതപ്പെട്ട പ്രമുഖ ഐതിഹ്യ ഗ്രന്ഥമായ ഐതിഹ്യമാലയിൽ പ്രതിപാദിച്ചിട്ടുള്ള കുളപ്പുറത്തു ഭീമന്റെ ജന്മഗൃഹം ഇടമറുകിനോടു ചേർന്ന് കിടക്കുന്ന കയ്യൂർ ഗ്രാമമാണ്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇടമറുക്_(കോട്ടയം_ജില്ല)&oldid=3624787" എന്ന താളിൽനിന്ന് ശേഖരിച്ചത്