പ്രമുഖനായ മലയാള സാഹിത്യകാരനും വിവർത്തകനുമായിരുന്നു ഇടപ്പള്ളി കരുണാകരമേനോൻ(28 ഏപ്രിൽ 1905 - 1965). 1935 ൽ ദസ്തസേവ്സ്കിയുടെ കുറ്റവും ശിക്ഷയും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ആദ്യ റഷ്യൻ നോവലാണ് ഇത്. പച്ച മലയാള പദങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു നിഘണ്ടുവും അദ്ദേഹം തയ്യാറാക്കിയിരുന്നു.

ഇടപ്പള്ളി കരുണാകരമേനോൻ

ജീവിതരേഖ തിരുത്തുക

1905-ൽ ഇടപ്പള്ളിയിൽ ജനിച്ചു. ഇടപ്പള്ളി, ആലുവ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. സരസകവി കുട്ട്യപ്പനമ്പ്യാരിൽ നിന്ന് സംസ്കൃതം അഭ്യസിച്ചു. ഇടപ്പള്ളി കവികളായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവൻപിള്ള എന്നിവരുടെ സാഹിത്യ ഗുരുവാണ് ഇദ്ദേഹം. ഇടപ്പള്ളി സാഹിത്യ സമാജത്തിന്റെ സ്ഥാപകനായ ഇദ്ദേഹം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. 1965-ൽ നിര്യാതനായി. നിരൂപകനും ഉപന്യാസകാരനുമായ പ്രൊഫ. എസ്.കെ. വസന്തൻ ഇദ്ദേഹത്തിന്റെ മകനാണ്.[1]

കൃതികൾ തിരുത്തുക

  • മകൻ (കവിതാസമാഹാരം)
  • ചങ്ങമ്പുഴ മാർത്താണ്ഡൻ (നാടകം)
  • പെരുമാളുടെ തേവാരി (ഖണ്ഡകാവ്യം)
  • ഭൂതനാഥോദ്ഭവം (ആട്ടക്കഥ)

വിവർത്തനങ്ങൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.keralasahityaakademi.org/sp/Writers/Profiles/EdappallyKarunakaraMenon/Html/EdappallyKarunapage.htm

അധിക വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക