ഇജ്തിബ നദ്വി
ഇന്ത്യയിലെ ഒരു ഇസ്ലാമിക പണ്ഡിതനും അധ്യാപകനുമായിരുന്നു മുഹമ്മദ് ഇജ്തിബ നദ്വി (29 സെപ്റ്റംബർ 1933 - 20 ജൂൺ 2008). ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, കശ്മീർ സർവ്വകലാശാല, അലഹബാദ് സർവ്വകലാശാല എന്നിവിടങ്ങളിൽ അറബി ഭാഷ വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം.
മൗലാന മുഹമ്മദ് ഇജ്തിബ നദ്വി | |
---|---|
പ്രമാണം:Ijteba Nadwi.jpg | |
ജനനം | ബസ്തി, ബ്രിട്ടീഷ് ഇന്ത്യ | 29 സെപ്റ്റംബർ 1933
മരണം | 20 ജൂൺ 2008 | (പ്രായം 74)
പുരസ്കാരങ്ങൾ | 1991-ലെ രാഷ്ട്രപതിയുടെ ബഹുമതി സർട്ടിഫിക്കറ്റ് |
Academic background | |
Alma mater |
|
Academic work | |
Discipline | അറബി ഭാഷയും സാഹിത്യവും |
Institutions | ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, കശ്മീർ സർവ്വകലാശാല, അലഹാബാദ് സർവ്വകലാശാല |
Notable works | അബുൽ ഹസൻ അലി നദ്വി: അൽ ദാഇയ അൽ ഹകീം വൽ മുറബ്ബി അൽ ജലീൽ, തഹ്രീക് ഫിക്റെ ഇസ്ലാമി |
ദാറുൽ ഉലൂം നദ്വത്തുൽ ഉലമ, ഡമാസ്കസ് യൂണിവേഴ്സിറ്റി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇജ്തിബ നദ്വി, അറബിയിലും ഉർദുവിലും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അബുൽ ഹസൻ അലി നദ്വി: അൽ ദാഇയ അൽ ഹകീം വൽ മുറബ്ബി അൽ ജലീൽ, തഹ്രീക് ഫിക്റെ ഇസ്ലാമി, ഇസ്ലാം ഔർ ഹുഖൂഖെ ഇൻസാനി എന്നീ രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ജീവിതരേഖ തിരുത്തുക
1831-ലെ ബാലകോട്ട് യുദ്ധശേഷം ഉത്തർപ്രദേശിലെ ബസ്തിയിലേക്ക് കുടിയേറിയവരായിരുന്നു ഇജ്തിബയുടെ കുടുംബം[1]. ബസ്തിയിലെ മജവ്വമീർ എന്നപ്രദേശത്ത് 1933-ലാണ് അദ്ദേഹത്തിന്റെ ജനനം[2].
ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിൽ പഠനമാരംഭിച്ച ഇജ്തിബ, 1955-ൽ ദർസെ നിസാമി ബിരുദം നേടി[1]. 1960-ൽ ഡമാസ്കസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദവും [2] [1] അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎയും (1964) പിഎച്ച്ഡിയും (1976) നേടി. [2] [3] മുസ്തഫ അസ്സിബാഇ, ഹസൻ ഹബനാക്ക, അലി അൽ- തൻതാവി, അബുൽ ഹസൻ അലി നദ്വി, റബീഅ് ഹസനി നദ്വി എന്നിവർ അദ്ദേഹത്തിന്റെ അധ്യാപകരാണ്[3] [4].
അവലംബം തിരുത്തുക
- ↑ 1.0 1.1 1.2 "Condolence ceremony held in the Darul Uloom Nadwatul Ulama after the demise of Professor Ijteba Nadwi". Tameer-e-Hayat. 45 (15): 31.
- ↑ 2.0 2.1 2.2 "Life Sketch of Syed Ijteba Nadwi", Al-Tabeer wal Muhadatha (in Arabic)
{{citation}}
: CS1 maint: unrecognized language (link) - ↑ 3.0 3.1 "The demise of Mawlana Sayyid Muhammad Ijteba Nadwi". Tameer-e-Hayat, Lucknow. 45 (15): 30.
- ↑ AHMED, MOBAROK. "Disciples of Rabey Hasani Nadwi". A study on Arabic prose writers in India with special reference to Maulana Muhammad Rabey Hasani Nadwi (PDF). Gauhati University. pp. 150–151.[പ്രവർത്തിക്കാത്ത കണ്ണി]
ഗ്രന്ഥസൂചിക തിരുത്തുക
- Noor Alam Khalil Amini. "Professor Dr Mawlāna Sayyid Muḥammad Ijteba Nadwi". Pas-e-Marg-e-Zindah (in Urdu) (5th, February 2017 ed.). Deoband: Idara Ilm-o-Adab. pp. 820–826.
{{cite book}}
: CS1 maint: unrecognized language (link) - "Mawlāna Sayyid Muhammad Ijteba Nadwi" (PDF). Tameer-e-Hayat (in ഉറുദു). Lucknow. 45 (15): 14–15, 30–32. 25 June 2008.
- Āh,! Birādar Azīz Dr Sayyid Muḥammad Ijteba Nadwi, by Rabey Hasani Nadwi, pp. 14–15
- The demise of Mawlana Sayyid Muhammad Ijteba Nadwi, p. 30
- Condolence ceremony held at Darul Uloom Nadwatul Ulama after Ijteba Nadwi's death, p. 31
- Condolence ceremony held in Raebareli after Ijteba Nadwi's death, p. 32
- "Life Sketch of Syed Ijteba Nadwi". Al-Tabeer wal Muhadatha (in Arabic) (2nd ed.). New Delhi: Univision Books.
{{cite book}}
: CS1 maint: unrecognized language (link)