ഇംഗ് ഡെക്കർ

ഡച്ച് മുൻ മത്സര നീന്തൽതാരം

ബട്ടർഫ്ലൈ, ഫ്രീസ്റ്റൈൽ ഇവന്റുകളിൽ വിദഗ്ധയായ ഡച്ച് മുൻ മത്സര നീന്തൽതാരമാണ് ഇംഗ് ഡെക്കർ (ജനനം: 18 ഓഗസ്റ്റ് 1985) ഏഥൻസിൽ നടന്ന 2004-ലെ സമ്മർ ഒളിമ്പിക്സിൽ ഡച്ച് വനിതകളുടെ 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിനൊപ്പം സഹതാരങ്ങളായ ഇംഗെ ഡി ബ്രൂയ്ൻ, മർലീൻ വെൽ‌ഡൂയിസ്, ചന്തൽ ഗ്രൂട്ട് എന്നിവരോടൊപ്പം വെങ്കല മെഡൽ നേടി. 2008 ലെ ബീജിംഗിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ ഡെക്കർ 4 × 100 മീറ്റർ ഫ്രീസ്റ്റൈലിൽ റനോമി ക്രോമോവിഡ്ജോജോ, ഫെംകെ ഹീംസ്കെർക്ക്, മർലീൻ വെൽദുയിസ് എന്നിവർക്കൊപ്പം ഒളിമ്പിക് ചാമ്പ്യനായി.[1] 2012-ലെ സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഡച്ച് 4 x 100 മീറ്റർ ഫ്രീസ്റ്റൈൽ ടീമിന്റെ ഭാഗമായിരുന്നു അവർ. പുതിയ ഒളിമ്പിക് റെക്കോർഡ് സൃഷ്ടിച്ച ഓസ്ട്രേലിയൻ ടീമിന് പിന്നിൽ മർലീൻ വെൽ‌ഡൂയിസ്, ഫെംകെ ഹീംസ്കെർക്ക്, റനോമി ക്രോമോവിഡ്ജോജോ എന്നിവരാണ്.[2]

Inge Dekker
വ്യക്തിവിവരങ്ങൾ
National team നെതർലൻ്റ്സ്
ജനനം (1985-08-18) 18 ഓഗസ്റ്റ് 1985  (38 വയസ്സ്)
Assen, Netherlands
ഉയരം1.83 m (6 ft 0 in)
ഭാരം67 kg (148 lb)
Sport
കായികയിനംSwimming
StrokesButterfly, freestyle
ClubNationaal Zweminstituut Eindhoven
Kazan 2015

സ്വകാര്യ ജീവിതം തിരുത്തുക

ഡെക്കറുടെ അനുജത്തി ലിയയും ഡച്ച് ദേശീയ നീന്തൽ ടീമിൽ അംഗമായിരുന്നു.

2016 ഫെബ്രുവരിയിൽ ഡെക്കറിന് ഗർഭാശയ അർബുദം കണ്ടെത്തി. മാർച്ചിൽ, അവർക്ക് വിജയകരമായ ശസ്ത്രക്രിയ നടത്തി. 2016-ലെ സമ്മർ ഒളിമ്പിക്സിൽ പങ്കെടുത്തു. [3] ഇത് അവരുടെ നാലാമത്തെ ഒളിമ്പിക്സ് ആയിരുന്നു.

Personal bests തിരുത്തുക

Short course[4][5]
Event Time Date Location
50 m freestyle 23.53 2009-12-11 Istanbul, Turkey
100 m freestyle 51.35 2009-12-11 Istanbul, Turkey
200 m freestyle 1:54.73 2014-12-03 Doha, Qatar
50 m butterfly NR 24.59 2014-09-01 Dubai, United Arab Emirates
100 m butterfly NR 55.74 2009-12-13 Istanbul, Turkey
200 m butterfly 2:09.98 2006-12-07 Helsinki, Finland
Long course[4][5]
Event Time Date Location
50 m freestyle 24.42 2012-03-16 Amsterdam, Netherlands
100 m freestyle 53.61 2009-07-26 Rome, Italy
200 m freestyle 1:57.00 2009-07-28 Rome, Italy
50 m butterfly 25.50 2014-06-15 Rome, Italy
100 m butterfly 57.32 2014-07-11 Dordrecht, Netherlands

അവലംബം തിരുത്തുക

  1. "Veldhuis anchors Dutch to relay gold". Reuters. 2008-08-10. Retrieved 2015-12-22.
  2. "2012 London Olympics: Australia Reclaims Women's 400 Free Relay Gold; Natalie Coughlin Ties for Most Decorated Female Olympic Swimmer – Swimming World News". Swimming World News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2015-12-22.
  3. "Inge Dekker Undergoes Successful Cervical Cancer Surgery". Swimming World. March 24, 2016. Retrieved April 21, 2016.
  4. 4.0 4.1 Inge Dekker. Zwemkroniek Online. Retrieved on 2008-03-18.
  5. 5.0 5.1 Inge Dekker swimrankings.net

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇംഗ്_ഡെക്കർ&oldid=3454301" എന്ന താളിൽനിന്ന് ശേഖരിച്ചത്