ആമവാതം (Rheumatoid Arthritis

സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവർത്തിക്കുകയാണ് ആമവാതത്തിൽ സംഭവിക്കുന്നത്‌. ചുരുക്കത്തിൽ അലർജിയിൽ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവിൽ ഓട്ടോ ഇമമ്യൂൺ രോഗങ്ങൾ (autoimmune diseases) എന്ന് പറയുന്നു.കേരളത്തിൽ മൂന്നു ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് ആമവാതം ഉണ്ട് എന്ന് കണക്കാക്കപെടുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സിൽ തുടങ്ങുന്നു,എങ്കിലും കുട്ടികൾക്കും ഉണ്ടാകാം. സന്ധികളിലെ ചര്മാവരണങ്ങളിൽ നീര്കെട്ടു വന്നു തരുണാസ്ഥികളെയും സന്ധികളെയും ഒരുപോലെ ബാധിക്കുകയും, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങൾ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ബാധിച്ചു ഹൃദയത്തിന്റെ പ്രശ്നം കൂടുന്ന രക്തവാതത്തിലേക്കും ഇത് നയിക്കാം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് ഇത് പുരോഗമിക്കുന്നു. കൈകാൽ മുട്ടുകൾ, കണങ്കാൽ,മണിബന്ധം, വിരലുകൾ ഇവയെ തുടക്കത്തിൽ ബാധിക്കാം. ശരിയായ ചികിത്സ തുടക്കത്തിലെ ചെയ്തില്ലെങ്കിൽ സന്ധികൾ ഉറച്ചു അനക്കാൻ പറ്റാതാകും.

"https://ml.wikipedia.org/w/index.php?title=ആമവാതം&oldid=3957614" എന്ന താളിൽനിന്ന് ശേഖരിച്ചത്