ഒരു ശിലാകാരക സിലിക്കേറ്റ് ധാതു ആണ് ആഗൈറ്റ്. പൈറോക്സീൻ സമൂഹത്തിലെ പ്രമുഖാംഗം. (Ca,Na)(Mg,Fe,Al)(Si,Al)2O6. ഇവ ഏകനതാക്ഷവും(monoclinal) പ്രിസ്മീയ(prismatic)വുമായ പരലുകളായി കാണപ്പെടുന്നു.. ദ്യുതി എന്നർഥം വരുന്ന ആഗ് (Ague) എന്ന ഗ്രീക്ക് പദമാണ് ആഗൈറ്റ് എന്ന പേരിനാധാരം.

ആഗൈറ്റ്
General
CategorySilicate mineral
Formula
(repeating unit)
(Ca,Na)(Mg,Fe,Al)(Si,Al)2O6.
Identification
നിറംDark green to black
Crystal systemMonoclinic
Cleavage{110} good
Fractureuneven
മോസ് സ്കെയിൽ കാഠിന്യം5 to 6.5
LusterVitreous
StreakGreenish-white
Specific gravity3.19 - 3.56
അപവർത്തനാങ്കംα = 1.671 - 1.735, β = 1.672 - 1.741, γ = 1.703 - 1.774

സവിശേഷത തിരുത്തുക

പൊതുവേ അഷ്ടഫലകീയം (octagonal) ആയിരിക്കും. സവിശേഷമായ പരൽരൂപം കൊണ്ടുതന്നെ ആഗൈറ്റിനെ തിരിച്ചറിയാം. സ്പഷ്ട വിദളനം (cleavage) ഉണ്ട്. കാഠിന്യം 5-6; ആ. ഘ: 3.2-3.4. കാചാഭദ്യുതിയുണ്ട്. പച്ച മുതൽ കറുപ്പുവരെ വിവിധ നിറങ്ങളിൽ കണ്ടുവരുന്നു. ഇരുമ്പിന്റെ അംശം അധികമുള്ള ഇനങ്ങൾ ഇളംപച്ച, പച്ച, പാടലം, തവിട്ട് എന്നീ നിറങ്ങളിൽ ആയിരിക്കും. ഇരുമ്പിന്റെ അംശത്തോടൊപ്പം, അപവർത്തനാങ്കവും വർധിക്കുന്നു.

സ്രോതസ്സുകൾ തിരുത്തുക

ആഗ്നേയശിലകളിൽ സർവസാധാരണമായി ആഗൈറ്റ് അടങ്ങിക്കാണുന്നു. ക്വാർട്ട്സിന്റെ ആധിക്യമുള്ള ശിലകളിൽ വളരെ വിരളമായിരിക്കും. ബസാൾട്ടിക ലാവയിലാണ് ധാരാളം കാണുന്നത്; ഓർതോക്ലേസ്, പ്ലാജിയോക്ലേസ്, ഫെൽസ്പാറുകൾ, നെഫെലിൻ, ഒലിവീൻ, ലൂസൈറ്റ്, ഹോൺബ്ളെൻഡ്, മാഗ്നട്ടൈറ്റ് എന്നിവയാണ് ആഗൈറ്റുമായി ചേർന്നുകാണുന്ന മറ്റു ധാതുക്കൾ.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഗൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആഗൈറ്റ്&oldid=1691995" എന്ന താളിൽനിന്ന് ശേഖരിച്ചത്