വടക്കേ ആഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ സിനിമാ വ്യവസായത്തെ അൾജീരിയൻ സിനിമ സൂചിപ്പിക്കുന്നു.

അൾജീരിയൻ സിനിമ
No. of screens19 (2009)[1]
 • Per capita0.1 per 100,000 (2009)[1]
Number of admissions (2006)[2]
Total700,000
Gross box office (2007)[2]
Total$100,000

കൊളോണിയൽ കാലഘട്ടം തിരുത്തുക

ഫ്രഞ്ച് കോളനിവൽക്കരണ കാലഘട്ടത്തിൽ, സിനിമകളെ ഫ്രഞ്ച് കൊളോണിയൽ ഭരണകൂടത്തിന്റെ പ്രചരണ ഉപകരണമായി ഉപയോഗിച്ചിരുന്നു. അൾജീരിയയിൽ ചിത്രീകരിക്കപ്പെടുകയും പ്രാദേശിക ജനങ്ങൾ വീക്ഷിക്കുകയും ചെയ്തെങ്കിലും ഈ കാലഘട്ടത്തിലെ ഭൂരിഭാഗം അൾജീരിയൻ സിനിമകളും യൂറോപ്യൻമാരാണ് സൃഷ്ടിച്ചത്. കൊളോണിയൽ പ്രചരണ ഫിലിമുകൾ പലപ്പോഴും കോളനിയൻ ജീവിതത്തിന്റെ ഒരു സ്ഥിരസങ്കല്പമായി മാറി. ബഹുഭാര്യത്വം പ്രാദേശിക സംസ്കാരവും ചിത്രങ്ങളിൽ കാണപ്പെടുന്നു. അത്തരം ഒരു സിനിമക്ക് ഉദാഹരണമാണ് 1928 ലെ ആൽബർട്ട് ഡ്യൂറകിന്റെ ലേ ഡിസയർ .

അൾജീരിയൻ സിനിമയുടെ ഉദയം തിരുത്തുക

1962-ൽ അൾജീരിയ ഒരു സ്വതന്ത്ര രാജ്യമായി മാറി. 1960 കളിലും 1970 കളിലും അൾജീരിയൻ സിനിമകളിൽ ശ്രദ്ധ നേടിയ ഒരു വിഷയം കൂടിയാണ് ഇത്.

മുഹമ്മദ് ലഖ്ദാർ-ഹമീനയുടെ സഭാവിശ്വാസ സിനിമയായ 1967-ലെ ദി വിൻഡ്സ് ഓഫ് ദ ഓറെസ് ഒരു ഗ്രാമീണ കർഷക കുടുംബത്തെ കൊളോണിയലിസവും യുദ്ധവും നശിപ്പിച്ച കഥ പറയുന്നു.[3] 1967-ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഫിലിം അവാർഡ് ഈ സിനിമ നേടി.[4] അൾജീരിയയ്ക്ക് പുറത്ത്, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധമായ സിനിമകളിൽ ഒന്നാണ് 1966-ലെ ദി ബാറ്റിൽ ഓഫ് അൽജിയേഴ്സ്, അൾജീരിയൻ-ഇറ്റാലിയൻ സിനിമ, മൂന്നു ഓസ്കാർ നോമിനേഷനുകൾ നേടി.

ഈ കാലഘട്ടത്തിലെ അൾജീരിയൻ സിനിമയുടെ മറ്റ് ഉദാഹരണങ്ങൾ തിരുത്തുക

1970-ൽ അഹമ്മദ് റച്ചെടി സംവിധാനം ചെയ്ത ദി ഓപിയം ആൻഡ് ദി സ്റ്റിക്ക്, 1972-കളിൽ അമർ ലാസ്ക്രി സംവിധാനം ചെയ്ത പെട്രോൾ ഇൻ ദി ഈസ്റ്റ്, അഹമ്മദ് ലള്ളേം സംവിധാനം ചെയ്ത പ്രൊഹിബിറ്റഡ് ഏരിയ,  1975-ൽ മുഹമ്മദ് ലഖ്ദാർ-ഹമീന സംവിധാനം ചെയ്ത ക്രോണിക്കിൾ ഓഫ് ദി ഇയർസ് ഓഫ് ഫയർ, 1963-ലെ യുദ്ധാനന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള കോസ്റ്റ-ഗാവ്രസിന്റെ ഓസ്കാർ വിന്നിങ് ഡോക്യുമെന്ററിയായ പീപ്പ്ൾ എൻ മാർഷെ തുടങ്ങിയവയാണ്.

സമകാലിക ചലച്ചിത്രം തിരുത്തുക

1980 കളിൽ അൾജീരിയൻ സിനിമ ഇടിഞ്ഞു. പ്രധാന നിർമ്മാണങ്ങൾ അപൂർവമായി. അൾജീരിയൻ സിനിമയ്ക്ക് സർക്കാർ തലത്തിൽ  സബ്സിഡി പ്രഖ്യാപിച്ചു. എന്നിട്ടും, അറബി ഭാഷയിൽ ചിത്രീകരിച്ച മുഹമ്മദ് ഔകാസ്സിയുടെ 1994-ലെ കോമഡി ചിത്രമായ കാർണിവൽ ഫൈ ഡാച്ചറ പോലെയുള്ള കുറച്ച്‌ ചിത്രങ്ങൾ മാത്രമേ വിജയിച്ചിട്ടുള്ളൂ. തുടർന്ന്, 1996-ൽ സംവിധായകൻ മെർസാക് അള്ളോക്ഷേയുടെ അത്മാനെ അലിയേറ്റും സലൂട്ട് കസിനും ഈ കാലഘട്ടത്തിൽ പുറത്തിറങ്ങി. ഇവയും കോമഡി ചിത്രങ്ങളായിരുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Table 8: Cinema Infrastructure - Capacity". UNESCO Institute for Statistics. Archived from the original on 2013-11-05. Retrieved 5 November 2013.
  2. 2.0 2.1 "Table 11: Exhibition - Admissions & Gross Box Office (GBO)". UNESCO Institute for Statistics. Archived from the original on 2018-12-25. Retrieved 5 November 2013.
  3. Spaas, Lieve (2001). Francophone Film: A Struggle for Identity. Manchester University Press. pp. 135–6.
  4. "Festival de Cannes: The Winds of the Aures". festival-cannes.com. Archived from the original on 2012-02-08. Retrieved 2009-03-08.

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക

  • Guy Austin, Algerian National Cinema, Manchester University Press, 2012, ISBN 978-0-7190-7993-1978-0-7190-7993-1
"https://ml.wikipedia.org/w/index.php?title=അൾജീരിയൻ_സിനിമ&oldid=3945288" എന്ന താളിൽനിന്ന് ശേഖരിച്ചത്