ജലത്തോടു രാസപരമായി യോജിച്ച് അമ്ലമോ ക്ഷാരമോ ലഭ്യമാക്കുന്ന, അല്ലെങ്കിൽ അമ്ലത്തിൽനിന്നോ ക്ഷാരത്തിൽനിന്നോ ജലാംശം നീക്കി ലഭ്യമാകുന്ന ഓക്സൈഡാണ് അൻഹൈഡ്രൈഡ്. ജലത്തോടു യോജിച്ച് അമ്ലം ഉത്പാദിപ്പിക്കുന്ന ഓക്സൈഡ് ആസിഡ് അൻഹൈഡ്രൈഡ് ആണ്. ഉദാഹരണം, സൾഫർ ട്രൈഓക്സൈഡ്, ക്ലോറസ് ഓക്സൈഡ് മുതലായവ.

  • സൾഫ്യൂറിക് അമ്ലം
അൻഹൈഡ്രൈഡ്

SO3 + H2O → H2SO4

  • ഹൈപൊ ക്ലോറസ് അമ്ലം

Cl2O + H2O → 2 HClO

അമ്ലത്തിൽനിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താൽ അൻഹൈഡ്രൈഡ് തിരിച്ചുകിട്ടും.

ജലത്തോടു യോജിച്ചു ക്ഷാരം ഉത്പാദിപ്പിക്കുന്ന ഓക്സൈഡിന് ബേസിക് അൻഹൈഡ്രൈഡ് എന്നു പറയുന്നു. ഉദാഹരണം സോഡിയം ഓക്സൈഡ്, കാൽസിയം ഓക്സൈഡ് മുതലായവ.

  • Na2O+ H2O → 2 NaOH
  • CaO + H2O → Ca(OH)2

ക്ഷാരത്തിൽനിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താൽ അൻഹൈഡ്രൈഡ് തിരിച്ചുകിട്ടും. കാർബണിക അമ്ലങ്ങളുടെ അൻഹൈഡ്രൈഡ് ലഭിക്കുവാൻ ചിലവിധികൾകൊണ്ട് അവയിലെ ജലമൂലകങ്ങളെ നീക്കംചെയ്താൽ മതി. അസറ്റിക് അമ്ലത്തിൽനിന്ന് അസറ്റിക് അൻഹൈഡ്രൈഡിന്റെ ഉത്പാദനം ഒരു ഉദാഹരണമാണ്.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൻഹൈഡ്രൈഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൻഹൈഡ്രൈഡ്&oldid=3623989" എന്ന താളിൽനിന്ന് ശേഖരിച്ചത്