അൺഇൻകോർപ്പറേറ്റഡ് പ്രദേശം

നിയമപ്രകാരം സ്വയംഭരണമില്ലാത്തതും ഉയർന്ന ഭരണകേന്ദ്രമായ ടൗൺഷിപ്പ്, പാരിഷ്, ബറോ, കൗണ്ടി, കാന്റൺ, സംസ്ഥാനം, പ്രൊവിൻസ് അല്ലെങ്കിൽ രാജ്യം നേരിട്ടു ഭരിക്കുന്നതുമായ പ്രദേശമാണ് അൺഇൻകോർപ്പറേറ്റഡ് പ്രദേശം. ചിലപ്പോൾ മുൻസിപ്പാലിറ്റികൾ കടബാദ്ധ്യതമൂലമോ മറ്റോ പിരിച്ചുവിടേണ്ടിവന്നതുമൂലം ഭരണത്തിന്റെ ഉത്തരവാദിത്തം ഉയർന്ന ഭരണകേന്ദ്രത്തിൽ എത്തിപ്പെടുന്നതിനാലും അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റികൾ രൂപപ്പെടാം. എന്നാൽ ഫ്രാൻസ്, ബ്രസീൽ എന്ന പോലുള്ള ചില രാജ്യങ്ങളിൽ അൺഇൻകോർപ്പറേറ്റഡ് പ്രദേശങ്ങളേയില്ല.

വാൾനട്ട് ക്രീക്ക് നഗരത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന കോണ്ട്ര കോസ്റ്റ കൗണ്ടിയുടെ ഭാഗമായ അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയായ കോണ്ട്ര കോസ്റ്റ സെന്റർ ട്രാൻസിറ്റ് വില്ലേജിലുള്ള സൈൻബോർഡ്.
അമേരിക്കൻ ഐക്യനാടുകളിൽ സാൻ ഡിയേഗൊയ്ക്കു കിഴക്കായി സാൻ ഡിയേഗോ കൗണ്ടിയിലുള്ള പൈൻ വാലി അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയിലുള്ള സൈൻബോർഡ്.