ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും സ്വാതന്ത്ര്യസമര പ്രവർത്തകനുമായിരുന്നു അഹ്‌മദ് സഈദ് ദഹ്‌ലവി (1888-4 ഡിസംബർ 1959). സഹ്ബാൻ അൽ ഹിന്ദ് എന്ന വിശേഷണത്താൽ അദ്ദേഹം അറിയപ്പെട്ടു. ജംഇയ്യത്തുൽ ഉലമയെ ഹിന്ദിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം അഞ്ചാമത്തെ അധ്യക്ഷനുമായിരുന്നു. മദ്രസ അമീനിയ്യയുടെ മൂന്നാമത്തെ റെക്റ്റർ ആയിരുന്നു അഹ്‌മദ് സഈദ്.

Mawlānā
Ahmad Saeed Dehlavi
Sahbān al-Hind
1st General Secretary of Jamiat Ulama-e-Hind
ഓഫീസിൽ
1920 – 13 July 1940
മുൻഗാമി"office established"
പിൻഗാമിAbul Muhasin Muhammad Sajjad
5th President of Jamiat Ulama-e-Hind
ഓഫീസിൽ
1957 – 4 December 1959
മുൻഗാമിHussain Ahmad Madani
പിൻഗാമിSyed Fakhruddin Ahmad
3rd Rector of Madrasa Aminia
ഓഫീസിൽ
1953 – September 1955
മുൻഗാമിKifayatullah Dehlawi
പിൻഗാമിHafizur Rahman Wasif Dehlavi
അഹ്‌മദ് സഈദ് ദഹ്‌ലവി
മതംIslam
Personal
ജനനം1888 (1888)
Daryaganj, British India
മരണം4 ഡിസംബർ 1959(1959-12-04) (പ്രായം 70–71)
Delhi, India

ജീവിതരേഖ തിരുത്തുക

ദൽഹിയിലെ ദരിയാഗഞ്ചിൽ 1888-ലാണ് അഹ്‌മദ് സഈദ് ജനിക്കുന്നത്[1]. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ദൽഹിയിലെ മദ്രസ ഹുസൈനിയ്യയിൽ ചേർന്ന് ഖുർആൻ മന:പാഠമാക്കി[1]. മദ്രസ അമീനിയ്യയിൽ നിന്ന് ബിരുദം കരസ്ഥമാക്കി[2]. മൗലാന കിഫായതുല്ലാഹ് ദഹ്ലവി അവിടെ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു[1].

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് അഹ്‌മദ് സഈദ് എട്ട് തവണ ജയിൽവാസം അനുഭവിച്ചു. [3] 1921-ൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം മിയാൻവാലി സെൻട്രൽ ജയിലിൽ ഒരു വർഷം തടവിലായിരുന്നു[4]. എട്ടാമത്തെ തവണ അറസ്റ്റ് ചെയ്യപ്പെടുന്നത് 1942 ലാണ്[4]. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ (JUH) സ്ഥാപകരിലൊരാളായ അദ്ദേഹം 1919-ൽ [5] നടന്ന പ്രഥമ യോഗത്തിൽ ഇടക്കാല സെക്രട്ടറിയായി നിയമിക്കപ്പെട്ടു.

1920 നവംബറിൽ JUH-ന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി നിയമിതനായ അദ്ദേഹം ഇരുപത് വർഷക്കാലം ആ പദവിയിൽ തുടർന്നു[1][5]</ref>. 1940 മുതൽ 1957 വരെ പതിനേഴു വർഷത്തോളം[4] സംഘടനയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. മദ്‌റസ അമീനിയയിൽ അധ്യാപകനായിരുന്ന അഹ്‌മദ് സഈദ്, കിഫയത്തുള്ള ദെഹ്‌ലാവിയുടെ മരണത്തെ തുടർന്ന് സ്ഥാപനത്തിന്റെ റെക്ടറായി 1953-ൽ നിയമിതനായി. [1] [6] 1957 മുതൽ 1959 ഡിസംബർ 4 ന് മരണപ്പെടുന്നത് വരെയുള്ള രണ്ട് വർഷം ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റായി പ്രവർത്തിച്ചു[3][4].

രചനകൾ തിരുത്തുക

അഹ്‌മദ് സഈദിന്റെ ഖുർആൻ വ്യാഖ്യാനമായ കശ്‌ഫുറഹ്‌മാൻ രണ്ട് വാള്യങ്ങളിലായി ഉർദു ഭാഷയിൽ പ്രസിദ്ധീകരിച്ചു[3]. മറ്റ് ചില കൃതികൾ താഴെ ചേർക്കുന്നു: [7]

  • ദോസാഖ് കാ ഖത്ക
  • ജന്നത്ത് കി കുൻജി
  • ജന്നത്ത് കി സമാനത്ത്
  • ഖുദാ കി ബാത്തേൻ
  • റസൂലുല്ലാഹ് കെ തീൻ സൗ മുഅ്ജിസാത്
  • ശൗക്കത്ത് ആരാ ബീഗം

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 Salman Mansoorpuri, Tehreek Azadi-e-Hind Mai Muslim Ulama aur Awaam ka Kirdar, p. 193
  2. Asir Adrawi. Tazkirah Mashāhīr-e-Hind: Karwān-e-Rafta. p. 20.
  3. 3.0 3.1 3.2 Asir Adrawi. Tazkirah Mashāhīr-e-Hind: Karwān-e-Rafta. p. 21.
  4. 4.0 4.1 4.2 4.3 Salman Mansoorpuri, Tehreek Azadi-e-Hind Mai Muslim Ulama aur Awaam ka Kirdar, p. 194
  5. 5.0 5.1 Wasif Dehlavi, Hafizur Rahman. Jamī'at-i Ulamā par ek tārīk̲h̲ī tabṣirah (in ഉറുദു). p. 74. OCLC 16907808.
  6. Muḥammad Qāsim Dehlavi (2011). Mawlānā Ḥafīẓurraḥmān Wāsif Dehlavī. New Delhi: Urdu Academy. p. 24. ISBN 978-81-7121-176-0.
  7. "Books by Ahmad Saeed Dehlavi". WorldCat. Retrieved 11 July 2021.

ഗ്രന്ഥസൂചിക തിരുത്തുക

  • Salman Mansoorpuri (2014). Tehreek Azadi-e-Hind Mai Muslim Ulama aur Awaam ka Kirdar (in ഉറുദു). Deoband: Deeni Kitab Ghar. pp. 194–195.
  • Asir Adrawi (April 2016). Tazkirah Mashāhīr-e-Hind: Karwān-e-Rafta (in ഉറുദു) (2 ed.). Deoband: Darul Muallifeen. pp. 20–21.
  • Shahjahanpuri, Abu Salman (2011). Sahban-ul-Hind Mawlānā Ahmad Saeed Dehlavi: Ek Siyāsi Mutāla (in ഉറുദു). Delhi: Farid Book Depot.
"https://ml.wikipedia.org/w/index.php?title=അഹ്‌മദ്_സഈദ്_ദഹ്‌ലവി&oldid=4015620" എന്ന താളിൽനിന്ന് ശേഖരിച്ചത്