ഉയർന്നുവരുന്ന കർണ്ണാടക സംഗീതജ്ഞരിൽ പ്രമുഖനാണ് അശ്വഥ് നാരായണൻ. ശ്രീ എൻ. രാജഗോപാലിന്റേയും ശ്രീമതി. ജയന്തി രാജഗോപാലിന്റേയും മകനായി, ശ്രീ അരിയക്കുടി രാമാനുജ അയ്യങ്കാരുടെ പരമ്പരയിൽ, 1991 ജൂലായ് നാലിനാണ് ജനനം. സംഗീതത്തിൽ അവഗാഢമായ ജ്ഞാനം കൈമാറിവരുന്ന ഒരു കുടുംബപരമ്പരയിലാണ് അശ്വഥിന്റെ സ്ഥാനം [1]. നാലാം വയസ്സിൽ സംഗീതലോകത്തെത്തിയ അശ്വഥിന്റെ അദ്യഗുരു ശ്രീമതി ജയലക്ഷ്മി സുന്ദരരാജനാണ്. പിന്നീട് 1998-ൽ സംഗീതകലാനിധി ശ്രീ പാലക്കാട് കെ.വി. നാരായണസ്വാമിയുടെ കീഴിൽ 2002-ൽ, അദ്ദേഹം മരിക്കുംവരെ, ശിഷ്യനായി തുടർന്നു. തുടർന്ന് ഗുരുപത്നിയും സംഗീതവിദുഷിയുമായ ശ്രീമത്. പദ്മ നാരയണസ്വാമിയുടെ കീഴിലാണ് സംഗീതപഠനം നടക്കുന്നത്. തഞ്ചാവൂർ ശാസ്ത്ര യൂനിവെർസിറ്റിയിലെ ബി.ടെക് വിദ്യാർത്ഥിയുമാണ്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-23. Retrieved 2015-01-22.
"https://ml.wikipedia.org/w/index.php?title=അശ്വഥ്_നാരായണൻ&oldid=3795041" എന്ന താളിൽനിന്ന് ശേഖരിച്ചത്