അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം

ഐക്യരാഷ്ട്രസഭ 1992 മുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനാചരണം

ഐക്യരാഷ്ട്രസഭ 1992 മുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനാചരണമാണ് അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം (International Day of People with Disability). ലോക ഭിന്നശേഷി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. എല്ലാ വർഷവും ഡിസംബർ മൂന്നിന് ലോകമെമ്പാടും വിവിധ തലങ്ങളിൽ വിജയകരമായി ഈ ദിനാചരണം ആഘോഷിക്കപ്പെടുന്നു

ചരിത്രം തിരുത്തുക

1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിവസമായി ആചരിക്കുവാൻ തുടങ്ങിയത്.

ലക്ഷ്യങ്ങൾ തിരുത്തുക

അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ, സാമൂഹ്യ ,സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനും പ്രത്യാശിക്കുന്നു. അവശതയുള്ളവരുടെ അന്താരാഷ്ട്ര ദിനം (International Day of Disabled Persons ) എന്നായിരുന്നു ഈ ദിനം നേരത്തെ അറിയപ്പെട്ടിരുന്നത്.[1]. ഓരോ വർഷവും ഓരോ പ്രത്യേക വിഷയം ആയിരിക്കും ഈ ദിനാചരണത്തിനായി നിർദ്ദേശിക്കപ്പെടുന്നത്.

2019 ലെ വിഷയം തിരുത്തുക

Promoting the participation of persons with disabilities and their leadership- taking action on the 2030 development agenda.

അവലംബം തിരുത്തുക

  1. "International Day of Persons with Disabilities". Retrieved 4 December 2008.