അലെയ്ൻ കാർപെന്റിയർ

ഫ്രഞ്ച് സർജൻ (1933–)

ഒരു ഫ്രഞ്ച് ഹൃദയരോഗ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് അലെയ്ൻ കാർപെന്റിയർ. MA .PhD(ജന: 11 ഓഗസ്റ്റ്1933) ഫ്രഞ്ച് നഗരമായ തുളൂസിലാണ് അദ്ദേഹം ജനിച്ചത്. മിട്രൽ വാൽവ് തകരാറുകൾ പരിഹരിയ്ക്കുന്നതിൽ വിദഗ്ദ്ധനുമാണ് കാർപെന്റിയർ.

Alain Frédéric Carpentier
ജനനം (1933-08-11) 11 ഓഗസ്റ്റ് 1933  (90 വയസ്സ്)
അറിയപ്പെടുന്നത്Mitral Valve Repair
പുരസ്കാരങ്ങൾPrix mondial Cino Del Duca (1996), Medallion for Scientific Achievement (2005), Lasker Prize (2007)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംHeart Surgery
സ്ഥാപനങ്ങൾPierre and Marie Curie University

നേട്ടങ്ങൾ തിരുത്തുക

യൂറോപ്പിൽ ആദ്യമായി കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ച സർജനാണ് കാർപെന്റിയർ[1]ലോകത്താദ്യമായി കൃത്രിമ ഹൃദയം ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യനിലേയ്ക്ക് മാറ്റി വച്ച ശസ്ത്രക്രിയയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫ്രാൻസിലെ 16 അംഗസംഘമാണ് പൂർത്തിയാക്കിയത്.[2]

പ്രധാന ബഹുമതി തിരുത്തുക

ലാസ്കർ പുരസ്ക്കാരം -2007

"https://ml.wikipedia.org/w/index.php?title=അലെയ്ൻ_കാർപെന്റിയർ&oldid=3794985" എന്ന താളിൽനിന്ന് ശേഖരിച്ചത്