അർജന്റീനയിലെ ഒരു ഫിസിഷ്യനും രാഷ്ട്രീയക്കാരിയും സമാധാനവാദിയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു അലീഷ്യ മൊറൊ ഡി ജസ്റ്റോ (ഒക്ടോബർ 11, 1885 - മെയ് 12, 1986). അർജന്റീനയിലെ ഫെമിനിസത്തിലും സോഷ്യലിസത്തിലും ഒരു പ്രധാന വ്യക്തിയായിരുന്നു അവർ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, സ്ത്രീകൾക്കുള്ള അവകാശങ്ങൾ തുറക്കുന്നതിനുള്ള പൊതു അവകാശവാദങ്ങളിൽ അവർ ഏർപ്പെട്ടു. 1902-ൽ സഹപ്രവർത്തകരുമായി ചേർന്ന് അവർ അർജന്റീനയിലെ ഫെമിനിസ്റ്റ് സോഷ്യലിസ്റ്റ് സെന്ററും അർജന്റീനയിലെ ഫെമിനിൻ വർക്ക് യൂണിയനും സ്ഥാപിച്ചു.[1]

Alicia Moreau in 1972.

ജീവിതരേഖ തിരുത്തുക

ഫണ്ടാസിയൻ ലൂസിൽ [ലൈറ്റ് ഫൗണ്ടേഷൻ] അവർ കോൺഫറൻസുകൾ സംഘടിപ്പിച്ചു, ഒപ്പം അവരുടെ പിതാവിനോടൊപ്പം അറ്റെനിയോ പോപ്പുലർ [പീപ്പിൾസ് അഥീനിയം] സ്ഥാപിച്ചു. ഹ്യൂമാനിഡാഡ് ന്യൂവ [ന്യൂ ഹ്യുമാനിറ്റി], ജേണലിന്റെ ചീഫ് എഡിറ്ററും ന്യൂസ്ട്ര കോസ [Our Cause] പ്രസിദ്ധീകരണത്തിന്റെ ഡയറക്ടറുമായിരുന്നു. 1914 ൽ കോളേജിൽ നിന്ന് മെഡിക്കൽ ഡോക്ടറായി ബിരുദം നേടി. കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. താമസിയാതെ ജുവാൻ ബി. ജസ്റ്റോ എന്ന രാഷ്ട്രീയക്കാരനെ അവർ വിവാഹം കഴിച്ചു. അവർക്ക് മൂന്ന് മക്കളുണ്ടായി.[2]

1918-ഓടെ, അവർ യൂണിയൻ ഫെമിനിസ്റ്റ നാഷണൽ [നാഷണൽ ഫെമിനിസ്റ്റ് യൂണിയൻ] സ്ഥാപിച്ചു. 1928-ൽ തന്റെ ഭർത്താവ് മരിച്ചതിന് ശേഷം[3] അവർ സ്ത്രീകളെ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രവർത്തനം പ്രത്യേകിച്ച് സ്ത്രീകളുടെ വോട്ടവകാശം, ശമ്പളം നൽകുന്ന ജീവനക്കാരുടെ തൊഴിൽ അവകാശങ്ങൾ, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർന്നു. 1932-ൽ, സ്ത്രീകളുടെ വോട്ടവകാശം സ്ഥാപിക്കുന്നതിനായി അവർ ഒരു കരട് നിയമം സൃഷ്ടിച്ചു. അത് 1947 വരെ അർജന്റീനയിൽ അനുവദിച്ചിരുന്നില്ല.[4] സ്പാനിഷ് ആഭ്യന്തരയുദ്ധസമയത്ത് അവർ രണ്ടാം സ്പാനിഷ് റിപ്പബ്ലിക്കിനെ പിന്തുണച്ചു. കൂടാതെ പെറോണിസത്തിന്റെ സ്ഥിരം വിമർശകയായിരുന്നു. അത് ജനാധിപത്യവിരുദ്ധമായി അവർ വിശേഷിപ്പിക്കപ്പെട്ടു. [1]1958-ൽ, സോഷ്യലിസ്റ്റ് പാർട്ടിയുടെ വിഭജനത്തിലും അർജന്റീനിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപനത്തിലും അവർ പങ്കെടുത്തു. 1960 വരെ ലാ വാൻഗ്വാർഡിയ എന്ന പത്രത്തിന്റെ ഡയറക്ടർ സ്ഥാനം സ്വീകരിച്ചു. [5] തന്റെ അവസാന വർഷങ്ങൾ വരെ അവർ ജോലി തുടർന്നു. 1975-ൽ മനുഷ്യാവകാശങ്ങൾക്കായുള്ള സ്ഥിരം അസംബ്ലിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു.[6]

അർജന്റീനിയൻ ഫെമിനിസ്റ്റ് യൂണിയൻ തിരുത്തുക

അവർ അർജന്റീനയിൽ നാഷണൽ ഫെമിനിസ്റ്റ് യൂണിയൻ സ്ഥാപിച്ചു, അക്കാലത്ത് അർജന്റീനയിൽ നിലനിന്നിരുന്ന വ്യത്യസ്‌ത ഫെമിനിസ്റ്റ് സംഘടനകളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്.[7]അവയിൽ ചിലത്: ഫെമിനിസ്റ്റ് സോഷ്യലിസ്റ്റ് സെന്റർ, ഫെമിനിൻ സോഷ്യലിസ്റ്റ് ഗാതറിംഗ്, നാഷണൽ കൗൺസിൽ ഓഫ് വിമൻ. സ്ത്രീകളുടെ അവകാശങ്ങളും സ്ത്രീകളുടെ തൊഴിൽ സംരക്ഷണവും അംഗീകരിക്കുന്ന നിരവധി നിയമങ്ങൾ അംഗീകരിക്കുന്നതിനും അവിവാഹിതരായ അമ്മമാരെ സംരക്ഷിക്കുന്നതിനും എൻഎഫ്‌യുവിന്റെ രാഷ്ട്രീയ പ്രവർത്തനം പ്രധാനമായിരുന്നു. ഈ സംഘടന അവരുടെ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് റാലികളിൽ വനിതാ ആക്ടിവിസ്റ്റുകളെ സംഘടിപ്പിക്കുന്നതിനുമായി ന്യൂസ്ട്ര കോസ എന്ന മാസിക പ്രസിദ്ധീകരിച്ചു.[8]

അവലംബം തിരുത്തുക

  1. 1.0 1.1 Muñoz Pace, Fernando (2010). Triunfo radical y conflictos de la democracia. Argentina: Artes Gráficas Rioplatense S.A. pp. 54–55. ISBN 978-987-07-0871-1.
  2. Rocca, Carlos José (1999). Juan B. Justo y su entorno. Argentina: Editorial Universitaria de La Plata. ISBN 9879160266.
  3. "Alicia Moreau de Justo". Diario La Nación. 10 May 2001. Retrieved 3 December 2010.[പ്രവർത്തിക്കാത്ത കണ്ണി]
  4. "El voto femenino en Argentina cumplió 60 años". Infobae. NA & Reuters. 24 September 2007. Retrieved 30 January 2011.
  5. Guerstein, Benito Mario. "Historias que hacen historia: Alicia Moreau". Revista de Psicogerontología. Archived from the original on 2016-03-06. Retrieved 12 February 2011.
  6. "Sitio web de la Asamblea Permanente por los Derechos Humanos". Archived from the original on 22 April 2006. Retrieved 3 December 2010.
  7. Argentina, Diario La Nación (May 10, 2001). "Alicia Moreau de Justo". Retrieved December 3, 2010.
  8. "Biografia de Alicia Moreau de Justo Una Mujer Incansable Voto Femenino". www.portalplanetasedna.com.ar. Retrieved 2016-11-28.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അലീഷ്യ_മോറെ_ഡി_ജസ്റ്റോ&oldid=3899626" എന്ന താളിൽനിന്ന് ശേഖരിച്ചത്