അറിയൂസ്

(അരിയൂസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

A. D 4-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാൻഡ്രിയായിലെ അറിയൂസ് ആണ് ഈ പാഷാഡോപദേശ ത്തിനു തുടക്കമിട്ടത്. യേശുക്രിസ്തുവിന്റെ പൂർണ്ണ ദൈവത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഈ ഉപദേശം. ഒരു നിലയിലും യേശു സാക്ഷാൽ ദൈവമല്ല; സത്തയിലും നിത്യത്വത്തിലും ദൈവത്തിനു സമനുമല്ല. പുത്രൻ സൃഷ്ടിമാത്ര മാണു.സ്രഷ്ടാവല്ല. കാലത്തിനുമുമ്പ് ക്രിസ്തു സൃഷ്ടിക്കുപ്പെട്ടു. ദൈവവചനമായ ക്രിസ്തു സർവ്വസൃഷ്ടിക്കും ആദ്യജാതനാണ്; ലോകത്തെ രൂപപ്പെടുത്തുന്നതിൽ ശില്പിയായിരുന്നു. ജഡാവധാരണത്തിൽ മനുഷ്യാത്മാവിന്റെ സ്ഥാനത്ത് വചനം പ്രവേശിച്ചു.സ്വമതസ്ഥാപനത്തിനായി അവർ ചൂണ്ടിക്കാണിച്ച വേദഭാഗങ്ങളാണ് മർക്കൊ. 13:32; യോഹ.5:19:14:28; 1 കൊരി 15: 28 മുതലായവ.A. D 325-ൽ കൂടിയ നിഖ്യാസുനഹദോസ് ഈ അബദ്ധോപദേശത്തെ ഔദ്യോഗികമായി തള്ളിക്കളഞ്ഞു.അതിന് മുൻകൈ എടുത്തത് കോൺസ്റൻറയിൻ ചക്രവർത്തിയായിരുന്നു.

അവലംബം തിരുത്തുക

Persondata
NAME Arius
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 256
PLACE OF BIRTH
DATE OF DEATH 336
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=അറിയൂസ്&oldid=3902303" എന്ന താളിൽനിന്ന് ശേഖരിച്ചത്